• English
  • Login / Register

ഹ്യൂണ്ടായ് എലൻട്ര 2016 ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചേക്കാം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

Next-gen Hyundai Elantra

അടുത്ത തലമുറ ഹ്യൂണ്ടായ് എലണ്ട്ര സെഡാൻ 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലേക്ക് എത്തിയേക്കും. അവന്റെ എന്ന പേരിൽ കൊറിയയിൽ ലോഞ്ച് ചെയ്‌ത വാഹനം 2015 ലോസ് ഏഞ്ചൽസ് മോട്ടോർ ഷോയിലും അവതരിപ്പിച്ചിരുന്നു. നിലവിലെ മോഡലിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഈ സെഡാൻ, നിലവിലെ ഒഴുക്കമുള്ള ഡെസൈനിനു പക്രം അൽപ്പം കൂടി അഗ്രസ്സീവ് ആയ ഷാർപ് ലുക്കിലായിരിക്കും വാഹനം എത്തുക. മോട്ടോർഷോയിലുള്ള ഹ്യൂണ്ടായുടെ അവതരണങ്ങൾ മോട്ടോർഷോ ഇതുവരെ കണ്ടിട്ടുതിൽ വച്ച് ഏറ്റവും മികച്ചതായിരിക്കും എന്ന് പ്രതീക്ഷിക്കാം.

വാഹനത്തിന്റെ രൂപഭംഗിയെപ്പറ്റി പറയുകയാണെങ്കിൽ ചരിഞ്ഞ ഡി ആർ എല്ലുകുകളും, ക്രോമിയത്തിൽ മുക്കിയ നവീകരിച്ച ഫ്രണ്ട് ഗ്രില്ലും,മെലിഞ്ഞ ടെയിൽ ലാംപുകളും, സി ഷേപ്പിലുള്ള ഫോഗ് ലാംപ് ക്ലസ്റ്ററും അടങ്ങുന്നതാണ്‌ പുറം ഭാഗം. ഉൾവശത്ത് ഈ നവീകരിച്ച സെഡാന്‌ സെൻട്രൽ സ്പീക്കറും സബ് വൂഫറും അടങ്ങിയ 8 സ്പീക്കർ ഇൻഫിനിറ്റി പ്രീമിയം ഓഡിയൊ സിസ്റ്റവുമായി ബന്ധിപ്പിച്ച 8.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ്/നാവിഗേഷൻ സിസ്റ്റമാണ്‌ പ്രധാന സവിശേഷത.

Next-gen Hyundai Elantra (interior)

വെർണ്ണയിൽ നിന്ന് ഉത്ഭവിച്ച 1.6 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും എലണ്ട്രയിൽ ഉപയോഗിക്കുക. പെട്രോൾ വേർഷൻ നോക്കുകയാണെങ്കിൽ തങ്ങളുടെ പുതിയ 1.4 ലിറ്റർ ടർബൊ ചാർജഡ് കപ്പ ജി ഡി ഐ 4 സിലിണ്ടർ എഞ്ചിൻ ഒരു ഇക്കൊ വേരിയന്റിൽ അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്. 1,400 നും 3,700 നും ഈറ്റയിൽ ആർ പി എമ്മിൽ 211.5 എൻ എം പരമാവധി ടോർക്കും 5,500 ആർ പി എമ്മിൽ 128 ബി എച്ച് പി പവറും ഈ എഞ്ചിൻ പുറന്തള്ളും. ഇക്കൊഷിഫ്റ്റ് 7 സ്പീഡ് ഡ്വൽ ക്ലച്ച് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ച എഞ്ചിൻ ലിറ്ററിന്‌ 14 കിം എന്ന ഇന്ധന ക്ഷമതയും തരും. ഇതോടെ വാഹനം ടൊയോറ്റ കൊറോള ഓൾട്ടിസ് പിന്നെ അൽപം പഴയതായ ഷെവർലറ്റ് ക്രൂസ് എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക.

was this article helpful ?

Write your Comment on Hyundai എസ് 2015-2019

കാർ വാർത്തകൾ

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience