• English
  • Login / Register

പുതിയ BYD Atto 3 വേരിയൻ്റ് ലോഞ്ച് ജൂലൈ 10-ന് സ്ഥിരീകരിച്ചു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 35 Views
  • ഒരു അഭിപ്രായം എഴുതുക

തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ 50,000 രൂപ ടോക്കൺ തുകയ്ക്ക് ഈ പുതിയ വേരിയൻ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് തുറന്നിരിക്കുന്നു.

New BYD Atto 3 Variant Launch Confirmed For July 10

  • മുഴുവൻ ഓട്ടോ 3 ലൈനപ്പിലെ ഏറ്റവും ലാഭകരമായ ട്രിം ആയിരിക്കും ഇത് കൂടാതെ ഒരു ചെറിയ 50 kWh ബാറ്ററി പായ്ക്കും ലഭിക്കുന്നു.

  • നിലവിലെ ഓട്ടോ  3 ന് 204 PS/310 Nm പെർഫോമൻസ് നൽകുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം 60 kWh ബാറ്ററി പായ്ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ .

  • നിലവിൽ 33.99 ലക്ഷം മുതൽ 34.49 ലക്ഷം വരെയാണ് വില (എക്സ് ഷോറൂം).

  • MG ZS EV-നോട് കിടപിടിക്കുന്ന പുതിയ വേരിയൻ്റിന് 25 ലക്ഷം രൂപയ്ക്ക് അടുത്ത് വിലയുണ്ടാകും.

BYD ഓട്ടോ 3-ൻ്റെ കൂടുതൽ ലാഭകരമായ പുതിയ വേരിയൻ്റിൻ്റെ ലോഞ്ച് ബ്രാൻഡിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ ഔദ്യോഗിക ടീസറുകളിലൂടെ സ്ഥിരീകരിച്ചു, ജൂലൈ 10 ന് സജ്ജമാക്കിയ ഇതിന്റെ  ഈ പുതിയ വേരിയൻ്റിൻ്റെ പ്രത്യേക വിശദാംശങ്ങളൊന്നും BYD ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും, തിരഞ്ഞെടുത്ത ഡീലർമാരിൽ 50,000 രൂപ മുതൽ അനൗദ്യോഗിക ബുക്കിംഗുകൾ തുറന്നിരിക്കുന്നു.

New BYD Atto 3 Variant Launch Confirmed For July 10

പുതിയ വേരിയൻ്റിൽ എന്തെല്ലാം ഉണ്ടായിരിക്കാം?

BYD Atto 3 Front View

നിലവിലെ ഓട്ടോ 3 യ്ക്ക് സമാനമായ അതേ ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന ഈ വേരിയൻ്റിന് 50 kWh ബാറ്ററി പാക്ക് ഉണ്ടായിരിക്കുമെന്ന് ഡീലർ സ്രോതസ്സുകളും സ്ഥിരീകരിച്ചു. 

ഈ അവസരത്തിൽ, നിലവിലെ മോഡലിന് ഒരൊറ്റ മോട്ടോറുമായി ജോടിയാക്കിയ 60 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, അതിൻ്റെ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

സവിശേഷതകൾ 

BYD ഓട്ടോ 3 (നിലവിലെ ലൈൻ അപ്)

ബാറ്ററി പായ്ക്ക് 

60 kWh

പവർ 

204 PS

ടോർക്ക് 

310 Nm

റേഞ്ച്

510 km (ARAI)

പുതിയ വേരിയൻ്റിന് ചെറിയ ബാറ്ററി പാക്കിൽ നിന്ന് റേഞ്ച് പരമാവധിയാക്കാൻ ലോവർ ട്യൂൺ സ്റ്റേറ്റ് ഉണ്ടായേക്കാം.

മാത്രമല്ല, ഈ പുതിയ വേരിയൻ്റിൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്യൂട്ട് പോലുള്ള ചില സവിശേഷതകൾ ഒഴിവാക്കാനാകുകയും ഇതിലൂടെ കൂടുതൽ ലാഭകരമായ വിലയിലേക്ക് മാറാനാകുകയും ചെയ്തേക്കാം.

BYD ഓട്ടോ 3 അവലോകനം

2022-ൽ ഇന്ത്യൻ കാർ രംഗത്തേക്ക് പ്രവേശിച്ച EV നിർമ്മാതാവിൻ്റെ രണ്ടാമത്തെ ഓഫറായിരുന്നു BYD ഓട്ടോ  3. നിലവിൽ, BYD ഓട്ടോ 3 രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്: ഇലക്ട്രിക്, സ്പെഷ്യൽ എഡിഷൻ എന്നിങ്ങനെ.  ഇവ രണ്ടും 60 kWh ബാറ്ററി പായ്ക്ക് സവിശേഷതയ്ക്കൊപ്പമാണ് വരുന്നത്.

BYD Atto 3 interior

സവിശേഷതകൾ പരിഗണിക്കുമ്പോൾ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, 5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 6-വേ പവർഡ് ഡ്രൈവർ സീറ്റും, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് AC, ഒരു പനോരമിക് സൺറൂഫും കീലെസ് എൻട്രി എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്   

ഏഴ് എയർബാഗുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഡിസൻ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഫോർവേഡ് കോലിശൻ വാർണിംഗ് , ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സവിശേഷതകൾ എന്നിവ ഇതിൻ്റെ സുരക്ഷാ വലയിൽ ഉൾപ്പെടുന്നു.  എന്നിവ ഇതിലുണ്ട്.

BYD Atto 3 Rear Left View

എതിരാളികൾ

BYD ഓട്ടോ 3 യുടെ നിലവിലെ വില 33.99 ലക്ഷം രൂപ മുതൽ 34.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം), ഇത് കൂടുതൽ പ്രീമിയം ആവശ്യമായ ഹ്യൂണ്ടായ് അയോണിക് 5-ന് ലാഭകരമായ ഒരു ബദലായി മാറുന്നു. എന്നിരുന്നാലും, വരാനിരിക്കുന്ന വേരിയൻ്റിൻ്റെ ലോഞ്ചിനുശേഷം, ഇത് MG ZS EV, വരാനിരിക്കുന്ന മാരുതി സുസുക്കി eVX, ഹ്യുണ്ടായ് ക്രെറ്റ EV എന്നിവയോട് കിടപിടിച്ചേക്കാം.

ഓട്ടോമോട്ടീവ് മേഖലയിലെ തൽക്ഷണ അപ്‌ഡേറ്റുകൾ ആവശ്യമാണോ? കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ. 

കൂടുതൽ വായിക്കൂ: BYD ഓട്ടോ 3 ഓട്ടോമാറ്റിക്

was this article helpful ?

Write your Comment on BYD അറ്റോ 3

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • പുതിയ വേരിയന്റ്
    മഹേന്ദ്ര be 6
    മഹേന്ദ്ര be 6
    Rs.18.90 - 26.90 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • പുതിയ വേരിയന്റ്
    മഹേന്ദ്ര xev 9e
    മഹേന്ദ്ര xev 9e
    Rs.21.90 - 30.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 4e
    മഹേന്ദ്ര xev 4e
    Rs.13 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി ഇ vitara
    മാരുതി ഇ vitara
    Rs.17 - 22.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience