എം.ജി സെഡ് എസ് ഇവി ലോഞ്ച് ചെയ്‌തു; വില 20.88 ലക്ഷം രൂപ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 128 Views
- ഒരു അഭിപ്രായം എഴുതുക
ഇലക്ട്രിക് എസ്.യു.വി രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. 340 കി.മീ വരെ ഒറ്റ ചാർജിങ്ങിൽ ഓടും.
-
44.5 kWh ബാറ്ററിയിലാണ് എ.ജി സെഡ് എസ് ഇവി പ്രവർത്തിക്കുക. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 50 മിനിറ്റ് കൊണ്ട് 80 % ചാർജ് എത്തിക്കാൻ കഴിയും.
-
ഇലക്ട്രിക്ക് മോട്ടോർ,143 PS പവറും 353 Nm ടോർക്കും നൽകും.
-
രണ്ട് വേരിയന്റുകൾ: എക്സൈറ്റും എക്സ്ക്ലൂസീവും. എക്സൈറ്റിന് 20.88 ലക്ഷം രൂപയാണ് വില;എക്സ്ക്ലൂസിവിന് 23.58 ലക്ഷം രൂപയും.(ഡൽഹി എക്സ് ഷോറൂം വില)
-
സെഡ് എസ് ഇവിക്ക് 2800 പ്രീ-ലോഞ്ച് ബുക്കിംഗ് ലഭിച്ചതായി കമ്പനി.
-
പനോരാമിക് സൺറൂഫ്,ഹീറ്റഡ് ഒ.ആർ.വി.എമ്മുകൾ,കണക്ടഡ് കാർ ടെക്നോളജി,ഇൻബിൽറ്റ് എയർ പ്യൂരിഫയർ എന്നിവയുണ്ട്.
-
ഹ്യുണ്ടായ് കോണ ഇലക്ട്രിക്കിന് നേരിട്ടുള്ള എതിരാളിയാണ് എം.ജി സെഡ് എസ് ഇവി.
പരിസ്ഥിതി സ്നേഹികളായ ഇന്ത്യൻ കാർ പ്രേമികൾക്ക് ഇലക്ട്രിക് വാഹങ്ങളുടെ നിരയിൽ രണ്ടാം അവതാരമാണ് എം.ജി സെഡ് എസ് ഇവി. ഒറ്റ ചാർജിൽ 340 കി.മീ വരെ സഞ്ചരിക്കാമെന്നും, ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 80% ചാർജിലേക്കെത്താൻ 50 മിനിറ്റ് മതിയെന്നും കമ്പനി അവകാശപ്പെടുന്നു. 20.88 ലക്ഷം രൂപ(ഡൽഹി എക്സ് ഷോറൂം വില) നിശ്ചയിച്ചിരിക്കുന്ന കാറിന്, ജനുവരി 17 വരെ പ്രീ ലോഞ്ച് ബുക്കിംഗ് ചെയ്തവർക്ക് പ്രത്യേക വിലയിൽ ലഭിക്കും.
എം.ജി സെഡ് എസ് ഇവി രണ്ട് വേരിയന്റുകളിലായി താഴെ പറയുന്ന വിലകളിൽ ലഭ്യമാകും(എല്ലാം ഡൽഹി എക്സ് ഷോറൂം വിലകൾ):
|
മുൻകൂട്ടി ബുക്ക് ചെയ്തവർ (ജനുവരി 17 വരെയുള്ള കാലാവധിയിൽ) |
ലോഞ്ച് പ്രൈസ് |
എക്‌സൈറ്റ് |
19.88 ലക്ഷം രൂപ |
20.88 ലക്ഷം രൂപ ( 1 ലക്ഷം രൂപ അധികം) |
എക്സ്ക്ലൂസീവ് |
22.58 ലക്ഷം രൂപ |
23.58 ലക്ഷം രൂപ ( 1 ലക്ഷം രൂപ അധികം) |
ഇതും വായിക്കൂ: എം.ജി സെഡ് എസ് ഇവി: വേരിയന്റുകളും ഫീച്ചറുകളും
44.5 kWh ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക്ക് മോട്ടോർ 143PS പവറും 353Nm ടോർക്കും നൽകും. 8.5 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100kmph വേഗതയിൽ എത്താൻ ഈ സ്പെസിഫിക്കേഷൻ മതി.7.4kWh വോൾബോക്സ് ചാർജർ എം.ജി സൗജന്യമായി നൽകും. വീട്ടിലോ ഓഫീസിലോ ഘടിപ്പിച്ചാൽ 6 മുതൽ 8 മണിക്കൂർ സമയം കൊണ്ട് പൂർണ ചാർജ് നേടാൻ ഈ ചാർജർ മതിയാകും. പോർട്ടബിൾ ചാർജറും ലഭ്യമാണ്. സാധാരണ 15A പവർ സോക്കറ്റിൽ പ്ലഗ് ചെയ്ത് 16-18 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് എത്താം. DC ഫാസ്റ്റ്ചാർജറുകൾ എം.ജിയുടെ ഡീലർഷിപ്പുകളിലും, AC ഫാസ്റ്റ് ചാർജറുകൾ നോൺ-മെട്രോ സിറ്റികളിലും ലഭ്യമാകും.
എം.ജി സെഡ് എസ് ഇവി, എല്ലാ സൗകര്യങ്ങളുമുള്ള എസ്.യു.വിയാണ്. 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർ പ്ലേ,പവർ അഡ്ജസ്റ്റബിൾ ഒ.ആർ.വി.എമ്മുകൾ,ക്രൂയിസ് കണ്ട്രോൾ,പ്രൊജക്ടർ ഹെഡ് ലാമ്പുകൾ,6 എയർ ബാഗുകൾ, ഓട്ടോ എ.സി എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളായി കൊടുത്തിട്ടുണ്ട്. ടോപ് വേരിയന്റിന് പനോരമിക് സൺറൂഫ്,PM 2.5 ഫിൽറ്റർ ബിൽറ്റ് ഇൻ ടു എ.സി,കണക്ടഡ് കാർ ടെക്നോളജി,ഹീറ്റഡ് ഒ.ആർ.വി.എമ്മുകൾ, ലെതർ അപ്ഹോൾസ്റ്ററി, 6 തരത്തിൽ പവർ അഡ്ജസ്റ്റബിൾ ചെയ്യാവുന്ന ഡ്രൈവറുടെ സീറ്റ് എന്നിവ അധികമായി നൽകിയിട്ടുണ്ട്.
5 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി ഓഫർ ഉണ്ട്. റോഡ്സൈഡ് അസിസ്റ്റൻസും നൽകുന്നുണ്ട്. ബാറ്ററിക്ക് 8 വർഷത്തെ അല്ലെങ്കിൽ 1.5 ലക്ഷം കി.മീ വരെ വാറന്റിയുണ്ട്. 3 വർഷത്തെ മെയിന്റനൻസ് പാക്കേജ് 7,700 രൂപയ്ക്ക് എം.ജി നൽകുന്നു. എം.ജിയുടെ 24X7 റോഡ്സൈഡ് അസിസ്റ്റൻസ് ഉപയോഗിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും.
സെഡ് എസ് ഇവിയുടെ പ്രധാന എതിരാളി ഹ്യുണ്ടായ് കോണ ഇലക്ട്രിക് ആണ്. ഒറ്റ ചാർജിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നതാണ് കോണയുടെ മുൻതൂക്കം. 39kWh ബാറ്ററിപാക്കിൽ 23.71 ലക്ഷം രൂപയ്ക്കാണ് കോണ വിപണിയിലുള്ളത്.(ഡൽഹി എക്സ് ഷോറൂം വില)
ബന്ധപ്പെട്ടത്: ഇവികളുടെ യുദ്ധം: ഹ്യുണ്ടായ് കോണ ഇലക്ട്രിക് vs എം.ജി സെഡ് എസ് ഇവി
കൂടുതൽ വായിക്കൂ: സെഡ് എസ് ഇവി ഓട്ടോമാറ്റിക്
0 out of 0 found this helpful