• English
    • Login / Register

    ഇന്ത്യയിലുടനീളമായി MGയുടെ പ്രീമിയം 'MG സെലക്ട്' ഡീലർഷിപ്പുകളുടെ 14 ശാഖകൾ

    ഫെബ്രുവരി 14, 2025 03:18 pm kartik എംജി സൈബർസ്റ്റർ ന് പ്രസിദ്ധീകരിച്ചത്

    • 83 Views
    • ഒരു അഭിപ്രായം എഴുതുക

    'സെലക്ട്' ബ്രാൻഡിംഗിന് കീഴിലുള്ള ആദ്യത്തെ രണ്ട് ഓഫറുകൾ എംജിയുടെ ഇന്ത്യയിലെ ആദ്യത്തെ റോഡ്സ്റ്ററും പ്രീമിയം MPVയുമാണ്

    MG To Establish 14 Branches Of Its Premium ‘MG Select’ Dealerships Across India

    കാർ നിർമാതാക്കളുടെ പ്രീമിയം ഷോറൂമായ MG സെലക്ട് ഉടൻ തന്നെ ഇന്ത്യയിലുടനീളം ശാഖകൾ ആരംഭിച്ചേക്കാം. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങൾ ഈ പദ്ധതിയിൽ  ഉൾപ്പെടുത്തിയേക്കാം കൂടാതെ ഈ ലക്ഷ്യം നേടുന്നതിനായി 12 പർട്ണർമാരെയും നിയമിക്കുന്നു. പൂർണ്ണമായും ഇലക്ട്രിക് റോഡ്സ്റ്ററായ MG സൈബർസ്റ്ററും പ്രീമിയം ഇലക്ട്രിക് MPV M9 ഉം ഉൾപ്പെടുന്ന പ്രീമിയം മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് കാർ നിർമ്മാതാവ് സെലക്റ്റിനെ ഉപയോഗപ്പെടുത്തിയേക്കാം. ബ്രാൻഡിംഗിന് കീഴിലുള്ള ആദ്യ രണ്ട് ഓഫറുകൾക്കൊപ്പം MG വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ ഏത് നഗരങ്ങളെ ഉൾപ്പെടുത്തും എന്നതിനെക്കുറിച്ചുള്ള ഒരു അവലോകനം ഇതാ:

    നഗരങ്ങളും ഡീലർഷിപ്പുകളും

    നഗരം 

    ഡീലരുടെ പേര് 

    മുംബൈ 

    കൃഷ്ണവ് ഓട്ടോ 

    ഡെൽഹി 

    ശിവ മോട്ടോ കോർപ് 

    ബെംഗളൂരു റീജിയൻ 1

    ജ്യൂബിലിയന്റ് മോട്ടോർവർക്ക്സ് 

    ബെംഗളൂരു റീജിയൻ 2

    ഐകോണിക് ഓട്ടോമോറ്റീവ്സ് 

    ഹൈദരാബാദ് 

    ജയലക്ഷ്മി മോട്ടോഴ്സ്  

    പൂനെ

    നോവ സെലക്ട് 

    ചെന്നൈ

    FPL വെഹിക്കിൾസ് 

    അഹമ്മദാബാദ്  

    എയ്രോമാർക്ക് കാർസ്   

    കൊൽകത്ത 

    എയ്രോമാർക്ക് കാർസ്

    കൊച്ചി

    കോസ്റ്റൽ സെലക്റ്റ് 

    ചണ്ഡിഗഡ് 

    കൃഷ്ണ മോട്ടോർ 

    താനേ 

    തേജ്പാൽ മോട്ടോഴ്സ് 

    ഗുരഗോൺ 

    ജ്യൂബിലിയന്റ് മോട്ടോർവർക്ക്സ്

     സൂററ്റ് 

    ഓപ്യൂലന്റ് ഓട്ടോ   

    ആദ്യ ഘട്ടത്തിൽ, രാജ്യത്തുടനീളമുള്ള 14 ഡീലർഷിപ്പുകളുടെ ശൃംഖലയിലൂടെ 13 പ്രധാന നഗരങ്ങൾ MG പ്രീമിയം 'സെലക്ട്' ഡീലർഷിപ്പുകൾ നടപ്പിലാക്കും. വടക്കേ ഇന്ത്യയിൽ ഡൽഹി, ചണ്ഡീഗഡ്, ഗുരുഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങൾ, പടിഞ്ഞാറ് പൂനെ, മുംബൈ, താനെ, കിഴക്ക് കൊൽക്കത്ത, ബെംഗളൂരുവിലെ 2 ഡീലർഷിപ്പുകൾ കൂടാതെ ദക്ഷിണേന്ത്യയിൽ ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഓരോന്നും എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മിക്കവാറും എല്ലാ പ്രദേശങ്ങളും പ്രധാന നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

    ‘സെലക്റ്റ്’ ബ്രാൻഡിന് കീഴിലുള്ള കാറുകൾ 

    MG To Establish 14 Branches Of Its Premium ‘MG Select’ Dealerships Across India

    നിലവിൽ, MG സൈബർസ്റ്റർ, MG M9 എന്നീ രണ്ട് കാറുകൾ 'സെലക്ട്' ബ്രാൻഡിംഗിന് കീഴിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, 2026 അവസാനത്തോടെ രണ്ട് ലോഞ്ചുകൾ കൂടി ഉണ്ടായേക്കാം. 'സെലക്ട്' ഇലക്ട്രിക് വാഹനങ്ങൾ മാത്രമല്ല, പ്ലഗ്-ഇന്നുകളും ശക്തമായ ഹൈബ്രിഡുകളും അവതരിപ്പിക്കുമെന്ന് MG കഴിഞ്ഞ വർഷം സ്ഥിരീകരിച്ചിരുന്നു. നിലവിൽ സ്ഥിരീകരിച്ച രണ്ട് കാറുകളുടെ ചെറിയൊരു അവലോകനം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.

    MG സൈബർസ്റ്റർ 

    MG Cyberster Front Left Side

    MG സൈബർസ്റ്റർ നമ്മുടെ വിപണിയിലെ പ്രസ്തുത കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യ ഓൾ-ഇലക്ട്രിക് റോഡ്സ്റ്ററായിരിക്കും. 443 കിലോമീറ്റർ WLTP റേഞ്ച് അവകാശപ്പെടുന്ന 77 kWh ബാറ്ററി പായ്ക്കുമായാണ് ഇത് വരുന്നത്. 510 bhp കരുത്തും 725 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണത്തിന്റെ സഹായത്തോടെയുള്ള 3.2 സെക്കൻഡിന്റെ 0-100 km/h ആക്സിലറേഷനും EV യിൽ അവതരിപ്പിച്ചിരിക്കുന്നു. MG സൈബർസ്റ്ററിന്റെ പ്രാരംഭ വില ഏകദേശം 80 ലക്ഷം രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ബാറ്ററി ആസ് എ സർവീസ് (BasS) എന്ന രീതിയിൽ EV വാഗ്ദാനം ചെയ്യുന്നതിനാൽ  ഇത് ചെലവ് 50 ലക്ഷം രൂപ എന്ന നിലയിലേക്ക് ഗണ്യമായി കുറയ്ക്കും. 2025 മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന റോഡ്സ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

    ഇതും പരിശോധിക്കൂ: BYD സീലിയൻ 7 ന്റെ ഓരോ എക്സ്റ്റീരിയർ നിറവും യഥാർത്ഥത്തിൽ എങ്ങനെയാണെന്ന് മനസ്സിലാക്കാം

     MG M9

    MG MIFA9 Front Left Side

    സെലക്ട് ബാനറിന് കീഴിലുള്ള രണ്ടാമത്തെ വാഹനം 2025 ഓട്ടോ എക്സ്പോയിൽ ഇന്ത്യൻ അരങ്ങേറ്റം കുറിച്ച M9 ആണ്. ആഗോളതലത്തിൽ മിഫ 9 എന്നറിയപ്പെടുന്ന ഈ വാഹനത്തിൽ വെന്റിലേഷൻ, ഹീറ്റിംഗ്, മസാജ് മോഡുകൾ ലഭിക്കുന്ന ഫ്രണ്ട്, സെക്കൻഡ് റോ സീറ്റുകൾ പോലുള്ള യാത്രക്കാരുടെ സുഖസൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സവിശേഷതകളും ഉൾപ്പെടുത്തിയിരിക്കുന്നു. 430 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 90 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഓൾ-ഇലക്ട്രിക് MPVക്ക് ലഭിക്കുന്നത്. 245 bhp കരുത്തും 350 Nm ടോർക്കും നൽകുന്ന സിംഗിൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2025 മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന M9-ന് 70 ലക്ഷം രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.

    MG സെലക്ട് ഡീലർഷിപ്പുകളെക്കുറിച്ചും വരാനിരിക്കുന്ന രണ്ട് ഓഫറുകളെക്കുറിച്ചും നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്, ഏതായിരിക്കാം മികച്ചത്? സൈബർസ്റ്റർ അല്ലെങ്കിൽ M9 MPV? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ
    ഓട്ടോമോട്ടീവ് ലോകത്ത് നിന്നുള്ള തൽക്ഷണ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് കാർദെഖോ വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

    was this article helpful ?

    Write your Comment on M g സൈബർസ്റ്റർ

    explore similar കാറുകൾ

    ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    ×
    We need your നഗരം to customize your experience