മെഴ്‌സിഡസ് - ബെൻസ് ജി എൽ ഇ 450 എ എം ജി കൂപെ 86.4 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തു ( മുംബൈ എക്‌സ് ഷോറൂം)
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജർമ്മൻ വാഹന ഭീമൻമാർ ജി എൽ ഇ കൂപെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ മെഴ്‌സിഡസിന്റെ നിരയിലേക്ക് ഒരെണ്ണം കൂടിയായി. 450 എ എം ജി യിൽ മാത്രം ലഭ്യമാകുന്ന വാഹന ഭീമന് വില 86.4 ലക്ഷം രൂപയാണ്. ( മുംബൈ എക്‌സ് ഷോറൂം).
2015 അവസാനത്തോടെ ലോഞ്ച് ചെയ്‌ത നവീകരിച്ച ജി എൽ ഇ ( എം എൽ ക്ലാസ്സ്) യെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഒരു ക്രോസ്സ് ഓവറിനെ പോലെ ഒരുക്കിയിരിക്കുന്ന ജി എൽ ഇ കൂപെ ബി എം ഡബ്ല്യൂ എക്‌സ് 6 ന്റെ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. എസ് യു വി യെപ്പോലെയാണ് കൂടുതൽ ഭാഗങ്ങളെങ്കിലും ചരിഞ്ഞു വരുന്ന റൂഫ് ലൈനുകളും ഉയർന്നു വരുന്ന ബെൽറ്റ് ലൈനുകളും ക്ലാസ്സിക് കൂപെ യുടെ അടയാളങ്ങളാണ്. ഇതിന്റെ എസ് യു വി സഹോസരനിൽ നിന്നാണ് ഹെഡ് ലാമ്പും ഗ്രില്ലും അടക്കമുള്ളവ കടമെടുത്തിരിക്കുന്നത്. എ എം ജി യിലുള്ള ഗവേഷകരുടെ തന്റേടമാണ് ഞങ്ങൾക്ക് ശരിക്കും ഇഷ്ട്ടപ്പെട്ടത്, മുൻവശത്തെ വലിയ എയർ ഇൻടെക്കുകൾ മുതൽ സഡിലെ ചെറിയ എ എം ജി ലെറ്റെറിങ്ങും മനോഹരമായ 21 ഇഞ്ച് വീലുകളും അടക്കം എല്ലാം അവർ മനോഹരമാക്കി.
ഇന്റീരിയർ സ്റ്റാൻഡേർഡ് ജി എൽ ഇ യിൽ നിന്നെടുത്തിട്ടുതാണ്. അതിനർത്ഥം ഇത്ര വില വരുന്ന വാഹനങ്ങളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും പുതിയ കമാൻഡ് സിസ്റ്റവും നിങ്ങൾക്ക് ഉറപ്പിക്കാം. വാഹനത്തിന്റെ സ്പോട്ടി സവിശേഷതകൾക്കൊപ്പം സീറ്റുകളും വ്യത്യസ്തമാണ്( വായിക്കു: നന്നായി വിഭജിച്ചത്), ഒരു നാപ്പ ലെതെർ കവറിൽ പൊതിഞ്ഞനിലയിലായിരിക്കും സീറ്റുകൾ.
തീതുപ്പുന്ന വി 8 എഞ്ചിനു പകരം ടർബൊ ചാർജ് ചെയ്‌ത 3.0 ലിറ്റർ ആയിരിക്കും ജി എൽ ഇ 450 യ്ക്ക് ലഭിക്കുക. 520 ടോർക്കിൽ 362 ബി എച്ച് പി പവറായിരിക്കും എഞ്ചിൻ പുറന്തള്ളുക. എഞ്ചിൻ മെഴ്‌സിഡസിന്റെ ( എ എം ജി അല്ല) 9 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചായിരിക്കും എത്തുക. ഓൾ വീൽ ഡ്രവിന്റെ മെർക് ലിങ്കോയായി 4 മാറ്റിക് ടെക്കും ഇതിനൊപ്പമുണ്ട്. മെഴ്‌സിഡസിന്റെ അടുത്തിടേയിറങ്ങിയ മോഡലുകളിലുള്ളതുപോളെ കംഫോർട്ട്, സ്പോർട്ട്, സ്പോർട്ട് പ്ലസ്സ് എന്നിങ്ങനെ സസ്‌പെൻഷനും എഞ്ചിന്റെ സവിശേഷതകളും ഡ്രൈവർക്ക് അഡ്‌ജസ്റ്റ് ചെയ്യാൻ കഴിയും.
ബി എം ഡബ്ല്യൂ എക്‌സ് 640ഡി , പോർഷെ കെയ്ൻ എന്നിവയുമായി നേരിട്ടുള്ള മത്സരത്തിനാണ് കൂപെ ഒരുങ്ങുന്നത്.
0 out of 0 found this helpful