• English
  • Login / Register

മെഴ്‌സിഡസ് - ബെൻസ് എ - ക്ലാസ്സ് ഫേസ് ലിഫ്റ്റ് നാളെ പുറത്തിറങ്ങുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

മെഴ്‌സിഡസ് ബെൻസിന്റെ 2015 ഇൽ 15 ലോഞ്ചുകളെന്ന വഗ്‌ദാനം നിറവേറ്റിക്കോണ്ടെത്തുന്ന പതിനഞ്ചാം വാഹനമായ എ ക്ലാസ്സ് ഫേസ്‌ലിഫ്റ്റ് നാളെ പുറത്തിറങ്ങും. എക്‌സ്റ്റീരിയറിൽ പുത്തൻ പരീക്ഷണങ്ങളുമായെത്തുന്ന ഈ ലക്ഷ്വറി ഹാച്ച്ബാക്ക് മുംബൈയിലായിരിക്കും ലോഞ്ച് ചെയ്യുക. ഹാച്ച്ബാക്കിന്റെ മൊത്തത്തിലുള്ള ലുക്കിൽ മാറ്റമില്ലാതെ ഒരു പുതുമ തോന്നത്തക്ക വിധമുള്ള നവീകരങ്ങളെ നടത്തിയിട്ടുള്ളു. ബി എം ഡബ്ല്യൂ 1 സീരീസ്, വോൾവൊ വി 40 എന്നിവയുമായിട്ടായിരിക്കും വാഹനം പ്രധാനമായും മത്സരിക്കുക. കൂടുതൽ അഗ്രസ്സീവായ ഫ്രണ്ട് ബംബറുമായി ചേരുന്ന രീതിയിൽ നവീകരിച്ച ഹെഡ് ലാംപ് ക്ലസ്റ്ററാണ്‌ പുതുമകളിൽ പ്രധാനം.

നവീകരിച്ച ടെയിൽ ലാംപ് ക്ലസ്റ്ററിലൂടെ വാഹനത്തിന്റെ പിൻഭാഗത്തിനും ഒരേ രീതിയിലുള്ള മാറ്റങ്ങളാണ്‌ നൽകിയിരിക്കുന്നത്. സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നതിന്‌ വേണ്ടി മെഴ്‌സിഡസ് ബെൻസിന്റെ എ ക്ലാസ്സിന്റെ ഒ ആർ വി എസ് എം കറുപ്പിക്കുന്നതിനോടൊപ്പം ഹാച്ച്ബാക്കിന്റെ പുത്തൻ 5- സ്പോക് അലോയ് വീലുകളിൽ ചവിട്ടുപടിയും ഘടിപ്പിച്ചിട്ടുണ്ട്. ഇന്റീരിയറിലെ പ്രധാന സവിശേഷത 80.00 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ്‌. നിങ്ങളുടെ സ്‌മാർട് ഫോണുമായി ബന്ധിപ്പിക്കാൻ കഴിയുന്ന മിറർ ലിങ്ക് സോഫ്റ്റ്‌വെയറിനൊപ്പം ആപ്പിൾ കാർപ്ലേയും വാഹനത്തിലുണ്ട്. നവീകരിച്ച ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ പിന്നെ ഇന്റീരിയർ കളർ ഓപ്‌ഷനുകളുമാണ്‌ മറ്റു സവിശേഷതകൾ. എഞ്ചിനുകളിൽ മെഴ്‌സിഡസ് ബെൻസ് എ ക്ലാസിന്‌ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുവാൻ സാധ്യതയില്ല, പഴയ 1.6 ലിറ്റർ പെട്രോൾ എഞ്ചിനും, 2.2 ലിറ്റർ ഡീസൽ എഞ്ചിനും തന്നെയായ്രിക്കും വാഹനത്തിൽ ഉണ്ടാകുക. 7- സ്പീഡ് ഡ്വൽ ക്ലച്ച് ട്രാൻസ്‌മിഷനുമായി സംയോജിപ്പിച്ചായിരിക്കും വാഹനം എത്തുക.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your Comment on Mercedes-Benz എ ക്ലാസ്

Read Full News

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience