എ എം ജി ജി ടി 2015 നവംബര്‍ 24 ന് ലോഞ്ച് ചെയ്യാനൊരുങ്ങിക്കൊണ്ട് മെഴ്‌സിഡസ്.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
മെഴ്‌സിഡസ് ബെന്‍സ് എ എം ജി ജി ടി, ജര്‍മ്മന്‍ വാഹന ഭീമന്‍മാരില്‍ നിന്നുള്ള ഈ സൂപ്പര്‍കാര്‍ നവംബര്‍ ൨൪ ന് ലോഞ്ച് ചെയ്യും. 305 കെ എം പി എച്ച് പരമാവധി വേഗതയുള്ള ഈ ടു സീറ്റര്‍ സൂപ്പര്‍ കാറിന് ൩.൮ സെക്കന്‍റ്റില്‍ 0-100 കെ എം പി എച്ച് വേഗത കൈവരിക്കാന്‍ കഴിയും. ഈ കണക്കുകളെല്ലാം ഇന്ത്യയെ ലക്ഷ്യമാക്കിയെത്തുന്ന എ എം ജി ജി ടി യുടെ ഏറ്റവും കരുത്തേറിയ മോഡലായ എ എം ജി ജി ടി എസ്സിന്‍റ്റേതാണ്.
ലോങ്ങ് ഹൂഡും ചെറിയ ഇരിപ്പിടങ്ങളുമായി ഒരു ക്ളാസ്സിക് ജി ടിയുടെ ഡിസൈനാണ് കാറിന് നല്‍കിയിരിക്കുന്നത്. കൂടാതെ ഒരു റെട്രൊ സൂപ്പര്‍കാറിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കര്‍വ്വുകളും ലൈറ്റ് സെറ്റ് അപ്പുകളും. എന്നാല്‍ ഉള്‍വശത്ത് എണ്ണമറ്റ റെട്രൊ സ്വിച്ചുകള്‍ക്കൊപ്പം അലൂമിനിയം ട്രിമ്മുകളും ചേരുമ്പോള്‍ എ എം ജി ജി ടി ഒരു വിമാനത്തെക്കാള്‍ ഒട്ടും പിന്നിലല്ല. പുതുതായി വികസിപ്പിച്ചെടുത്ത 503 ബി എച്ച് പി കരുത്ത് തരാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ വി8 എഞ്ചിനായിരിക്കും വാഹനത്തിന് ശക്ത്തി നല്‍കുക. (എ എം ജി ജി ടി എസ്സിനുവേണ്ടി).
പവറിനു പുറമെ വാഹനത്തെ വേഗതയേറിയതും അനായാസേന നിയന്ത്രിക്കാന്‍ കഴിയുന്നതുമാക്കുന്നതിനുമായി സാങ്കേതികതകളുടെ ഒരു നിര തന്നെയുണ്ട് വാഹനത്തിനൊപ്പം. ഉദാഹരണത്തിന് ഡ്രൈ സമ്പ് ലൂബ്രികേഷന്‍ സിസ്റ്റെം, അത് എഞ്ചിനെ ബേയില്‍ താഴെ ഇരുത്തിക്കൊണ്ട് വാഹനത്തിന്‍റ്റെ സെന്‍റ്റര്‍ ഓഫ് ഗ്രാവിറ്റി താഴെയാക്കുന്നു. പവര്‍ വിതരണം തല്‍ക്ഷണമാക്കുന്നതിന് വേണ്ടി ടര്‍ബോ ചാര്‍ജറുകള്‍ ഇരുതലയ്‌ക്കും ഇടയിലാണ് ഉറപ്പിച്ചിരിക്കുന്നത്, ഒപ്പം ഡ്വല്‍ ക്ളച്ച് ഗീയര്‍ബോക്‌സ് റിയറ്‍ ആക്‌സിലിനു മുകളില്‍ ഘടിപ്പിച്ചുകൊണ്ട് വാഹനത്തിന്‍റ്റെ ഭാരം സമമായി വിന്യസിച്ചിരിക്കുന്നു.
2.5 കോടി രൂപക്ക് മുകളില്‍ വില വരുന്ന എ എം ജി ജി ടി മത്സരിക്കുക പോറ്‍ഷെ 911 ലൈനപ്പ് ജാഗ്വര്‍ എഫ് ടൈപ് എന്നിവയ്ക്കൊപ്പമായിരിക്കും.
2015 അവസാനത്തോടെ 15 കാറുകള്‍ എത്തിക്കുകയെന്ന തങ്ങളുടെ പദ്ധതിയില്‍ ബെന്‍സ് ഉറച്ചു നില്‍ക്കുകയാണ്, ഇക്കൂട്ടത്തില്‍ പതിനാലാമത്തെതായിറങ്ങിയ ഈ വാഹനമായിരിക്കും ഏറ്റവും മിച്ചത്.