Login or Register വേണ്ടി
Login

മാരുതി സുസുകി വൈ ബി എ കോംപാക്‌ട് എസ് യു വി വീണ്ടും ചോർന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ജയ്‌പൂർ: മാരുതി സുസുകിയുടെ കോംപാക്‌ട് എസ് യു വി വീണ്ടും ചോർന്നു, ഫെബ്രുവരിയിലെ എക്‌സ്പോയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്ന വാഹനത്തിന്റെ അവസാനവട്ട ടെസ്റ്റിങ്ങായിരിക്കാം നടക്കുന്നത്. ഈ വാഹനത്തോടെ മാരുതി വളരുന്നതും കടുത്ത മത്സരം നടക്കുന്നതുമായ സബ് 4 എം എസ് യു വി/ക്രോസ്സ് ഓവർ സെസ്ഗ്‌മെന്റിലേക്ക് കാലെടുത്തു വയ്‌ക്കും. കംപനിയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ വാഹനങ്ങളെയും പോലെ ഈ വൈ ബി എ യിലും സവിശേഷതകളുടെ ഒരു നിരതന്നെയുണ്ട്.

വൈ ബി എ എന്നത് അതിന്റെ അന്താരാഷ്‌ട്ര കോഡ് നേം ആണ്‌, ശരിയായ പേറ്‌ അടുത്ത മാസമൊ എക്‌സ്പോയിലൊ പുറത്തുവിടും. എന്നിരുന്നാലും വാഹനത്തിന്‌ വിറ്റാര ബ്രെസ്സ എന്ന പേര്‌ നൽകുമെന്ന്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിൽ വച്ചാണ്‌ വാഹനം ശ്രദ്ധയിൽ പെട്ടത്.

മൂടി പൊതിഞ്ഞ നിലയിലായിരുന്നു വാഹനം ശ്രദ്ധയിൽ പെട്ടത്, എന്നാൽ ശ്രദ്ധിക്കേണ്ട അൽപം കാര്യങ്ങൾ കാണാൻ കഴിയും. ഡ്വൽ ബാരൽ ഹെഡ്‌ലാംപിനൊപ്പം സെഗ്‌മെന്റിലാദ്യമായി എൽ ഇ ഡി ഡി ആർ എല്ലോടു കൂടിയ ബൈ - എക്‌സെനോൺ പ്രൊജക്‌ടർ ഹെഡ്‌ലാംപുകൾ( ബലീനോയിലും ഇതേ വാഗ്‌ദാനം ഉണ്ട്). ഏതാണ്ട് 205 ക്രോസ്സ് സെക്‌ഷണൽ റേഡിയസ് ഉണ്ടെന്നു തോന്നിപ്പിക്കുന്ന ടയറുകൾക്ക് സാമാന്യം വണ്ണമുണ്ട്. ഇക്കൊസ്പോർട്ട്, ടി യു വി 300, അവന്റുറ തുടങ്ങിയ എല്ല വാഹനങ്ങളുടെ ടയറുകൾക്കും 200 മുകളിൽ ക്രോസ്സ് സെക്‌ഷനുള്ളതിനാൽ ഇത് പ്രതീക്ഷിച്ചിരുന്നതാണ്‌. കൂടാതെ വാഹനം ഓടുന്നത് സ്പോർട്ടി ട്വിൻ ഫവിവ് സ്പോക് അലോയ് വീലുകളിലാണ്‌ , ബലീനോയുടെയും എസ് ക്രോസ്സിന്റെയും അലോയ്‌കളേക്കാൾ കാഴ്ച്ചയിൽ മനോഹരവുമാണിത്.

എസ് എച്ച് വി എസ്സോടുകൂടിയ (മൈൽഡ് ഹൈബ്രിഡ്) 1.3 ലിറ്റർ ഡി ഡി ഐ എസ് 200 ഡീസൽ എഞ്ചിനോടൊപ്പം 1.2 ലിറ്റർ വി വി ടി പെട്രോൾ എഞ്ചിൻ എന്നീ മാരുതി സുസുക്കി സിയാസിന്റെ എഞ്ചിനുകൾ തന്നെയായിരിക്കും വൈ ബി എയിലും ഉണ്ടാകുകയെന്നു പ്രതീക്ഷിക്കാം. 5 - സ്പീഡ് മാനുവൽ ട്രാൻമിഷനായിരിക്കും വാഹനത്തിനുണ്ടാകുക, ബലീനോയുടെ സി വി ടിയും ചിലപ്പോൾ വാഹനത്തിൽ എത്തിയേക്കാം.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.30.40 - 37.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.2.84 - 3.12 സിആർ*
പുതിയ വേരിയന്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ