മാരുതി സുസുകി ബലീനൊ ആർ എസ് 1.0ലി ബൂസ്റ്റർ ജെറ്റ് - എന്തൊക്കെ പ്രതീക്ഷിക്കാം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 17 Views
- ഒരു അഭിപ്രായം എഴുതുക
സ്‌മാൾ ഡിസ്പ്ലേസ്‌മെന്റ് ടർബൊചാർജഡ് പെട്രോൾ എഞ്ചിനുകളുടെ പരേഡിൽ പങ്കെടുക്കാൻ ഒരുങ്ങിക്കോണ്ട് മാരുതി സുസുകി. 2016 ഓട്ടോ എക്‌സ്പോയിൽ പുതിയ 1.0 ലിറ്റർ എഞ്ചിനുമായി തങ്ങളുടെ പുതിയ ബൂസ്റ്റർജെറ്റ് എഞ്ചിനുകളുടെ നിര പ്രദർശിപ്പിക്കുവാൻ മാരുതി സുസുകി തയ്യാറെടുത്തുകഴിഞ്ഞു. കുറച്ചുമാസങ്ങൾക്ക് മുൻപ് ലോഞ്ച് ചെയ്‌ത് വൻ വിജയമായി മാറിയ ബലീനോയുടെ സ്‌പോർട്ടിയർ വേർഷനോടൊപ്പമായിരിക്കും പുതിയ ബൂസ്റ്റർ ജെറ്റ് എഞ്ചിൻ എത്തുക. ഹാച്ച്ബാക്കിന്റെ ഈ കൂടുതൽ വേഗതയുള്ള വേർഷന് ബലീനൊ ആർ എസ് എന്നായിരിക്കും പേരിടുക. ‘ആർ എസ്’ എന്ന ഇരട്ടപ്പേര് രാജ്യത്ത് നിലനിർത്തുവാനാണ് മാരുതി ഒരുങ്ങുന്നത്. സാധാരണ പെട്രോൾ വേർഷനുകളെക്കാൾ വിലയും അൽപ്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഫോക്‌സ് വാഗൺ പോളോ ജി ടി ടി എസ് ഐ, അബാർത്ത് പൂണ്ടൊ എന്നിവയുമായിരിക്കും ലോഞ്ച് ചെയ്‌തുകഴിയുമ്പോൾ വാഹനം മത്സരിക്കുക.
ബൂസ്റ്റർ ജെറ്റ് എഞ്ചിനായിരിക്കും ബലീനോയുടെ പ്രധാന ആകർഷണം. 170 എൻ എം പരമാവധി ടോർക്കിൽ 110 ബി എച്ച് പി പവർ പുറന്തള്ളാൻ ശേഷിയുണ്ട് ഈ 3 സിലിണ്ടർ ടർബൊചാർജഡ് എഞ്ചിന്. 145 കുതിരശക്‌തിയുമായി അബാർത്ത് പൂണ്ടൊ പവറിന്റെ കാര്യത്തിൽ വളരെ മുന്നിലാണെങ്കിലും പോളൊ ജി ടി ടി എസ് ഐ യെ മറികടക്കാൻ ബലീനോ ആർ എസ്സിന് കഴിഞ്ഞു. പൂണ്ടോയെപ്പോലെതന്നെ ബലീനോ ആർ എസ്സും ഒരു 5 - സ്പീഡ് മാനുവൽ ഗീയർബോക്‌സുമായെത്തുവാനാണ് സാധ്യത. മത്സരയോഗ്യമായ പ്രകടനം വാഹനത്തിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വാഹനത്തിന്റെ രൂപത്തെപ്പറ്റി പറയുകയാണെങ്കിൽ, മാരുതി സുസുകി ഇതുവരെ ബലീനൊ ആർ എസ്സിന്റെ പിൻവശം മാത്രമേ പുറത്തുകാണിച്ചിട്ടുള്ളു. നിലവിലെ ബലീനോയുയ്മായി വളരെ വ്യത്യാസം ഈ ആർ എസ് വേർഷനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഫോക്‌സ് ഡിഫ്ഫ്യൂസറുകളുമായി ഒരു ഡ്വൽ ടോൺ സ്കീമിലായിരിക്കും റിയർ ബംബർ എത്തുക. ഫ്രണ്ട് ബംബറിലും മികച്ച മാറ്റങ്ങളുണ്ടാകും. പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകളിലാവും വാഹനം ഓറ്റുക. ഉൾവശത്ത് അൽപ്പം കൂടി സ്‌പോർട്ടിയറായ അപ്‌ഹോൾസ്റ്ററിയും പിന്നെ അൽപ്പം കൂടി സവിശേഷതകളും വാഹനത്തിന് ലഭിച്ചേക്കാം.