മാരുതി എസ് ക്രോസ്സ് സ്പെഷ്യൽ എഡിഷൻ 8.99 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്യുന്നു
dec 10, 2015 04:35 pm അഭിജിത് മാരുതി എസ്-ക്രോസ് 2017-2020 ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: പ്രിമിയ എന്ന് പേരിട്ടിരിക്കുന്ന എസ് ക്രോസ്സിന്റെ പുതിയ എഡിഷൻ മാരുതി ലോഞ്ച് ചെയ്‌തു. എസ് ക്രോസ്സിന്റെ ഡെൽറ്റ വേരിയന്റായ ഡി ഡി ഐ എസ് 200 നെ അടിസ്ഥാനമാക്കിയാണ് കാർ നിർമ്മിച്ചിരിക്കുന്നത്. 8.99 ലക്ഷം ഈ(ഡൽഹി എക്‌സ് ഷോറൂം) ഇന്ത്യൻ രൂപ വിലയിട്ടിരിക്കുന്ന വാഹനത്തിന് സ്റ്റാൻഡേർഡ് വേരിയന്റിൽ ലഭ്യമാകാത്ത ഒട്ടെറെ സവിശേഷതകളുണ്ട്.
അലോയ് വീലുകൾ, ഇരട്ട എയർ ബാഗുകളും എ ബി എസ്സും, കളർ ഡിസ്പ്ലേയോടു കൂടിയ ഗാർമിൻ നാവിഗേഷൻ സിസ്റ്റം, ക്യാമറയോടും ഫോഗ്‌ലാംപോടും കൂടിയ റിയർ പാർക്കിങ്ങ് അസ്സിസ്റ്റ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ. പ്രീമിയ വേർഷൻ സ്പെഷ്യൽ എഡിഷനായതിനാൽ സാധാരണ ഡെൽറ്റാ വേരിയന്റിനേക്കാൾ വിലയും കുറവാണ് എന്നാൽ ഈ അധിക സൗകര്യങ്ങളും ഉണ്ട്.
ലിമിറ്റഡ് വേർഷനായതിനാൽ, ഈ എസ് ക്രോസ്സ് ഡീല്കർഷിപ്പുകളിൽ വളരെ കുറച്ചു നാളത്തേക്കു മാത്രമെ ഉണ്ടാകു. എണ്ണത്തിൽ വളരെ കുറവായ വാഹനം ചില തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമെ ലഭ്യമാകു. ഈ വാഹനത്തിന്റെ വിൽപ്പനയിൽ പുരോഗതി ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് പ്രീമിയ വേർഷൻ ഇറങ്ങുന്നത്.
200 എൻ എം ടോർക്കിൽ 90 പി എസ് പവർ പുറന്തള്ളുന്ന 1.3 ലിറ്റർ ഡി ഡി ഐ എസ് 200 ഡീസൽ എഞ്ചിനിൽ നിന്ന് എസ് ക്രോസ്സിന് ആവശ്യത്തിന് കരുത്ത് ലഭിക്കുന്നതായിരിക്കും. ഇതിനു പുറമെ 6- സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി സംയോജിപ്പിച്ച ഡി ഡി ഐ എസ് 320 എഞ്ചിനും ലഭ്യമാണ്