മാരുതി വിറ്റാറ ബേസ് വേരിയന്റ് ലോഞ്ചിനു മുൻപേ പുറത്തായി

published on ഫെബ്രുവരി 15, 2016 03:21 pm by manish വേണ്ടി

  • 10 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

Maruti Suzuki Brezza VDi

മാരുതി സുസുകിയുടെ ആദ്യത്തെ സബ് 4 മീറ്റർ കോംപാക്‌ട് എസ് യു വി ഇന്ത്യയിൽ ഇറങ്ങുവാനുള്ള തയാറെടുപ്പിലാണ്‌. വാഹനത്തിന്റെ ലോഞ്ചിനു മുൻപ് തന്നെ ഈ എസ് യു വി യുടെ ബേസ് വേരിയന്റിന്റെ ചിത്രങ്ങൾ ചോർന്നു. ടോപ് എൻഡ് വേരിയന്റിന്റെ മികച്ച നിറ വിന്യാസത്തിന്റെ പ്രത്യേകതകൾ മൂലം കന്നുമഞ്ഞളിച്ചിരിക്കുകയാണെങ്കിൽ ഈ ചിത്രത്തിലൊന്ന്‌ നോക്കിയാൽ മതി വാഹനത്തിന്റെ വേരിയന്റുകളെപ്പറ്റി ഒരു ഏകദേശ രൂപം ലഭിക്കും.

Maruti Suzuki Brezza

മാരുതിയുടെ വളരെക്കാലം ഉപയോഗിച്ചു തെളിഞ്ഞ ഫിയന്റ് നിർമ്മിച്ച 90 പി എസ് ഡി ഡീ ഐ എസ് 200 എഞ്ചിൻ മാത്രമാവും വെറ്റാറ ബ്രെസ്സയ്‌ക്കുണ്ടാകുക. കൈയ്യെത്തിപ്പിടിക്കാവുന്ന വിലയായ 5.3 ലക്ഷ്മ രൂപയായിരിക്കും വാഹനത്തിന്റെ ബേസ് വേരുയന്റിന്റെ വിലയെന്ന്‌ പ്രതീക്ഷിക്കാം, ടോപ് എൻഡ് മോഡലിന്‌ 8 ലക്ഷത്തിനടുത്തും വില പ്രതീക്ഷിക്കാം. വാഹനത്തിന്‌ ഡീസൽ വേരിയന്റ് മാത്രമേ ഉള്ളൂ എന്നതും വാഹനം നെക്‌സ വഴിയല്ല വിറ്റഴിക്കുന്നതെന്നും കണക്കിലെടുത്താൽ ചിത്രത്തിൽ കാണുന്നത് എൽ ഡി ഐ ട്രിമ്മാണെന്ന്‌ ഊഹിക്കാം. വേരിയന്റിനനുസരിച്ചുള്ള സവിശേഷതകൾ പരിശോധിക്കുമ്പൊൾ ഈ വേരിയന്റിന്‌ ഡ്രൈവർ എയർ ബാഗ് സ്റ്റാൻഡേർഡ് ഓപ്‌ഷനായും മറ്റ്‌ പ്രത്യേകതകളായ എ ബി എസ് ഇ ബി ഡി എന്നിവ ഓപ്‌ഷണലായിട്ടുമായിരിക്കും ഉണ്ടാവുക. ആടുത്തമാസം ലോഞ്ച് ചെയ്യുന്ന വാഹനം ഫോർഡ് ഇക്കോ സ്‌പോർട്ടും മഹിന്ദ്ര ടി യു വി 300 മായും മത്സരിക്കുമെന്നാണ്‌ അഭ്യൂഹം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി Vitara brezza 2016-2020

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഎസ്യുവി

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
×
We need your നഗരം to customize your experience