ഡിസ്‌ക് ബ്രേക്കുകളുള്ള മാരുതി ബലീനൊ ബൂസ്റ്റർ ജെറ്റ് ടെസ്റ്റ് ചെയ്യുന്നതിനിടയിൽ ശ്രദ്ധയിൽപെട്ടു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 17 Views
- ഒരു അഭിപ്രായം എഴുതുക
മാരുതി ബലീനൊ ബൂസ്റ്റർ ജെറ്റ് ഇന്ത്യയിലേക്ക് എത്തുന്നു. ഈ 110 പി എസ് വേരിയന്റ് നിലവിൽ കയറ്റുമതിക്കായാണ് നിർമ്മിക്കുന്നത്. ബൂസ്റ്റർ ജെറ്റ് വേരിയന്റുകളുടെ അന്താരാഷ്ട്ര നിർമ്മാണ ബേസാണ് ഇന്ത്യ, മാരുതിയുടെ ബാഡ്‌ജിങ്ങിനു പകരം സുസുകിയുടെ മോഡലുകളായാവും വാഹനങ്ങൾ കയറ്റുമതി ചെയ്യുക. ടെസ്റ്റ് ചെയ്യുന്നതിനിടയിൽ വാഹനത്തിന്റെ ബൂസ്റ്റർ ജെ വേരിയന്റിന്റെ പിൻവശത്തെ വ്യക്‌തായി ചോർന്നു. സ്‌പോർട്ടി ആയി ഉപയോഗിക്കുവാൻ സഹായിക്കുന്ന രീതിയിൽ ഡീസ്‌ക് ബ്രേക്കുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഈ ഫോട്ടോയിലെ ഒറ്റനോട്ടം കൊണ്ട് മനസ്സിലാക്കാം.
വാഹനം ലോഞ്ച് ചെയ്യുന്ന തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗീയ പ്രഖ്യാപനങ്ങളൊന്നുംതന്നെ ഇതുവരെ നടത്തിയിട്ടില്ല. ലോഞ്ച് ചെയ്‌തുകഴിയുമ്പോൾ അബാർത്ത് പൂണ്ടൊ ഇവോ, ഫോക്‌സ്‌വഗണിന്റെ പുതിയ പോളോ ജി ടി ഐ എന്നിവയുമായിട്ടായിരിക്കും വാഹനം മത്സരിക്കുക.
നിലവിൽ വിപണിയിലുള്ളതിൽവച്ച് ഏറ്റവും ശക്‌തികൂടിയ എഞ്ചിനുമായെത്തുന്ന വാഹനത്തിന്റെ ഭാരം കുറഞ്ഞ ഘടനയും കൂടിയാവുമ്പോൾ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഇതിനു പുറമെ ആപ്പിൾ കാർ പ്ലേ ഇൻഫൊടെയിന്മെന്റ് സിസ്റ്റം പോലുള്ള വാഗ്‌ദാനം കൂടിയാമ്പോൾ ബലീനൊ നിരത്തിലെ ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്കാകും. ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ബലീനൊ ആർ എസ് കൺസപ്ട് അവതരിപ്പിക്കുമെന്നതും വാഹന പ്രേമികൾക്ക് ആഹ്ലാദിക്കാവുന്ന വാർത്തയാണ്. 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് എഞ്ചിനുമായിട്ടായിരിക്കും ബലീനൊ ആർ എസ് കൺസപ്‌റ്റ് വാഹനം എത്തുക, വരുന്ന ഓട്ടോ എക്‌സ്പോയിൽ ഇതുമായി ബന്ധപ്പെട്ട വിശതവിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
0 out of 0 found this helpful