ഇ സി യു നവീകരണത്തിനായി മഹീന്ദ് ര ടി യു വി 300 എ എം ടി വെരിയന്റുകൾ തിരിച്ചു വിളിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 16 Views
- ഒരു അഭിപ്രായം എഴുതുക
മഹീന്ദ്ര സർവീസ് സെന്ററുകളിൽ നിന്നുള്ള സ്ഥിതീകരണം അനുസരിച്ച് , ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ടി യു വി 300 തിരിച്ച് വിളിക്കുന്നു. വളരെ സ്വകാര്യമായി ഔദ്യോഗികമായ ഒരു പ്രസ്താവനയും കമ്പനിയിൽ നിന്ന് പുറപ്പെടുവിക്കാതെയാണ് ഈ തിരിച്ചു വിളി നടക്കുന്നത്. ടി യു വി 300 ഉടമസ്ഥരായ ഉപഭോകതാക്കളെ അവരുടെ വാഹനങ്ങൾ ശരിയാക്കുന്നതിനായി ഡീലർഷിപ്പുകൾ വ്യകതപരമായി വിളിക്കുകയാണ്. ഉപഭോകതാക്കൾ പറഞ്ഞതനുസരിച്ചാണെങ്കിൽ വാഹനത്തിന്റെ കുഴപ്പം എന്ന് പറയുന്നത് വാഹനത്തിന്റെ ഗിയർ മാറുമ്പോൾ വാഹനത്തിന് ഒരു ചാട്ടമുണ്ടാവുകയും ഷിഫ്റ്റ് സംഭവിക്കുന്നതിന് മുൻപ് തന്നെ എഞ്ചിൻ ഓട്ടോമാറ്റിക്കലി 4,000 ആർ പി എമ്മിലേയ്ക്ക് കുതിക്കുകയും ചെയ്യും. ബ്രേക്കിങ്ങിന് ശേഷം ഏതാണ്ട് 30 സെക്കന്റുനു ശേഷമാണ് കാറിന്റെ മോശം ഫങ്ങ്ഷനിങ്ങ് ആരംഭിക്കുന്നത് അതുപോലെ നാലാം ഗിയറിൽ നിന്ന് അഞ്ചാം ഗിയറിലേയ്ക്ക് മാറുമ്പോൾ ആർ പി എം കുറയുന്നു. ഈ പ്രശനം പരിഹരിക്കാൻ ഇ സി യു സ്ഫോറ്റ് വെയർ നവീകരിച്ചാൽ മതി, ഇത് തികച്ചും സൗജന്യമായിട്ടാണ് ഇന്ത്യൻ ‘എസ് യു വി’ നിർമ്മാതാക്കൾ ചെയ്തു കൊടുക്കുന്നത്.
ടി യു വി 300 അവതരിപ്പിച്ചിരിക്കുന്നത് പരമാവധി 84 ബി എച്ച് പി പവറും, 230 എൻ എം ടോർക്കും നല്കുന്ന പുതിയ 1.5 ലിറ്റർ 3-സിലണ്ടർ എംഹവ്ക്ക് 80 ഡീസൽ എഞ്ചിനുമായിട്ടാണ്. ഇത് വരുന്നത് ഒന്നെങ്കിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് അല്ലെങ്കിൽ എ എം ടി ഗിയർ ബോക്സിനോട് യോജിപ്പിച്ചായിരിക്കും. ബേസ് ടി4 മോഡലിനൊഴികെ മറ്റെല്ലാ വെരിയന്റുകളിലും ടി യി വി 300 ഫ്രണ്ട് എയർ ബാഗുകളും, ഇ വി ഡിയോടൊപ്പം എ ബി എസ്സും നല്കുന്നുണ്ട്. ബ്ലൂറ്റൂത്തിനൊപ്പം 2-ഡി ഐ ൻ ഓഡിയോ സിസ്റ്റം നല്കുന്ന മെച്ചപെടുത്തിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം , യു എസ് ബി, എ യു എക്സ് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചേഴ്സും മഹീന്ദ്ര നല്കുന്നു. എക്കോ മോഡ് വരുന്നത് സ്റ്റാന്റേർഡായിട്ടാണ് അതുപോലെ മൈക്രോ ഹൈബ്രിഡ് ടെക്നോളജി ടി 8 വെരിയന്റിൽ ലഭ്യമാണ്.
ടി യു വി 300 ന്റെ എ എം ടി വെരിയന്റിന്റെ ജനപ്രിയത എപ്പോഴും കൂടുതലാണ്. മഹീന്ദ്ര & മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞതനിസരിച്ചാണെങ്കിൽ 2015 നവംബറിൽ ഓട്ടോമാറ്റിക്ക് വെരിയന്റുകൾക്കായി ഏകദേശം 50% ബുക്കിങ്ങുകളാണ് സ്വീകരിച്ചത്. ഈ എ എംടിയുടെ വിജയത്തെപ്പറ്റി നോക്കുകയാണെങ്കിൽ , മഹീന്ദ്ര ഇതിന്റെ ജനപ്രിയ എക്സ് യു വി 500 ന്റെ ഓട്ടോമാറ്റിക്ക് വെരിയന്റും അവതരിപ്പിച്ചു. ലോഞ്ച് ചെയ്ത് 2 മാസത്തിനുള്ളിൽ, ടി യു വി 300 കോംപാക്ട് എസ് യു വിയുടെ 12,000 ബുക്കിങ്ങുകളാണ് റജിസ്റ്റർ ചെയതത്. ഇത് കാറിന് വേണ്ടിയുള്ള കാത്തിരുപ്പിന്റെ കാലാവതി കൂട്ടുന്നതിലേയ്ക്ക് നയിക്കുന്നു. ഉത്പാദന നിരക്ക് മാസം 5,000 യൂണിറ്റായി വർദ്ധിച്ചു അതുപോലെ ഇത് കയറ്റുമതി ആരംഭിക്കുന്നത് വരെ ഇത് നിലനിർത്തി.
0 out of 0 found this helpful