മഹിന്ദ്ര കെ യു വി 100 നാളെ ലോഞ്ച് ചെയ്യുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
മഹിന്ദ്രയുടെ ഏറെ പ്രതീക്ഷകളുമായി കാത്തിരിക്ക്കുന്ന മൈക്രൊ എസ് യു വിയായ കെ യു വി 100 നാളെ പുറത്തിറങ്ങും. ഇന്ത്യൻ വാഹന വിപണിയിൽ ഒരു പുതിയ സെഗ്`മെന്റിന് വാഹനം തുടക്കം കുറിക്കും. ഈ വർഷം അവസാനം സുസുകി ഇഗ്നൈസ് വിപണിയിൽ എത്തുന്നതുവരെ കെ യു വി 100 ന് വിപണിയിൽ എതിരാളികൾ ഉണ്ടാവുകയില്ല. അടുത്തയിടെ ചോർന്ന ഒരു വീഡിയോയിലൂടെ വാഹനത്തിന്റെ എക്`സ്റ്റീരിയറിലെയും ഇന്റീരിയറിലെയും വിശദാംശങ്ങൾ വ്യക്തമായിരുന്നു. വാഹനം ഓറ്റുന്നതെങ്ങിനെയെന്നും വീഡിയോയിലൂടെ വ്യക്തമായിരുന്നു.
മുന്നിലെ പാസഞ്ചർ സീറ്റിലുള്ള ബെഞ്ച് സീറ്റിൽ 2 പേർക്കിരിക്കാനുള്ള സൗകര്യം കൂടി ആകുമ്പോൾ വാഹനം ഒരു 6 സീറ്ററാണ്. വാഹനത്തിന്റെ ഇത്തരത്തിലുള്ള വ്യത്യസ്തതകൾ ഇവിടെ തീരുന്നില്ല. ഗീയർ ഷിഫ്റ്റർ ഡാസ്ബോർഡിലാണ് സ്ഥാനം കണ്ടെത്തിയിരിക്കുന്നത്, അതോടെ ബെഞ്ച് സീറ്റിലുള്ളവർക്ക് ആവശ്യത്തിന് സ്ഥല സൗകര്യം ലഭിക്കും.
എം ഫാൽക്കൺ കുടുംബത്തിൽ നിന്നുള്ള എഞ്ചിനുകളായിരിക്കും കെ യു വി 100 ന് കരുത്തേകുക. 82 പി പവർ പുറംതള്ളാൻ ശക്‌തിയുള്ള 1.2 ലിറ്റർ 3 സിലിണ്ടർ എം ഫാൽക്കൺ ജി 80 യൂണിറ്റ് ആയിരിക്കും പെട്രോൾ വേർഷനിൽ. ഈ എഞ്ചിൻ വാഹനത്തിന് ഹ്യൂണ്ടായ് ഐ 10, സ്വിഫ്റ്റ്, ബോൾട്ട് പിന്നെ മറ്റു പലവാഹനങ്ങളുമായി മത്സരിക്കാനുള്ള കഴിവ് നൽകും. 77 പി എസ് പവർ പൂറന്തള്ളുന്ന ഡീസൽ എഞ്ചിൻ ശക്‌തിയുടെ കാര്യത്തിൽ 100 പി എസ് പുറന്തള്ളുന്ന ഫോർഡ് ഫിഗോയ്ക്ക് മാത്രമേ പിന്നിലാകു.
0 out of 0 found this helpful