Login or Register വേണ്ടി
Login

ഫെബ്രുവരി 17 മുതൽ 25 വരെ സൌജന്യ സർവീസ് ക്യാമ്പുമായി മഹീന്ദ്ര

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
29 Views

കീശ ചോരാതെ വാഹനങ്ങളുടെ കണ്ടീഷൻ മികച്ചതാക്കാൻ ഉപഭോക്താക്കൾക്ക് അവസരം.

  • സൌജന്യ 75-പോയിന്റ് സർവീസാണ് മഹീന്ദ്ര നൽകുക.

  • ഫെബ്രുവരി 17 മുതൽ 25 വരെയാണ് ക്യാമ്പ്.

  • മഹീന്ദ്രയുടെ വ്യക്തിഗത വാഹന ശ്രേണിയിലെ എല്ലാ മോഡലുകൾക്കും ഈ ആനുകൂല്യം ലഭിക്കും.

മഹീന്ദ്രയുടെ വ്യക്തിഗത വാഹന ശ്രേണിയിലെ എല്ലാ മോഡലുകൾക്കും സൌജന്യ സർവീസ് ക്യാമ്പ് ഫെബ്രുവരി 17 മുതൽ 25 വരെ. എം-പ്ലസ് എന്ന ഈ ക്യാമ്പിലൂടെ രാജ്യത്തുടനീളമുള്ള 600 ലധികം വർക്‌ഷോപ്പുകളിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ മഹീന്ദ്ര വാഹനങ്ങൾക്ക് 75-പോയിന്റ് ചെക്കപ്പ് ഉറപ്പു നൽകുന്നു.

ബൊലേറോ, സ്കോർപിയോ, എക്സ് യു വി 500, മറാസോ, അൽടുറാസ് ജി 4, എക്സ് യു വി 300, ടി യു വി 300, കെ യു വി 100, താർ, സൈലോ, നുവോസ്പോർട്ട്, ക്വാണ്ടോ, വെരിറ്റോ, വെരിറ്റോ വൈബ്, ലോഗൻ, റെക്സ്റ്റൺ എന്നീ മോഡലുകൾക്കാണ് സൌജന്യ ക്യാമ്പ് ബാധകം. ക്യാമ്പിൽ പങ്കെടുക്കുന്ന ഉപഭോക്താക്കൾക്കും ആക്സസറീസ്, സ്പെയർ പാർട്സ് എന്നിവയുടെ വിലയിൽ കിഴിവ് ലഭിക്കും.

മഹീന്ദ്ര പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

മഹീന്ദ്ര രാജ്യവ്യാപകമായി നടത്തുന്ന മെഗാ സർവീസ് ക്യാമ്പാണ് എം‌-പ്ലസ്. മഹീന്ദ്രയുടെ വ്യക്തിഗത വാഹനശ്രേണിയ്ക്കായാണ് ക്യാമ്പ്.

  • ബൊലേറോ, സ്കോർപിയോ, എക്സ് യു വി 500, മറാസോ, അൽടുറാസ് ജി 4, എക്സ് യു വി 300, ടി യു വി 300, കെ യു വി 100, താർ, സൈലോ, നുവോസ്പോർട്ട്, ക്വാണ്ടോ, വെരിറ്റോ, വെരിറ്റോ വൈബ്, ലോഗൻ, റെക്സ്റ്റൺ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

  • മഹീന്ദ്ര വാഹനങ്ങൾക്കായി വിദഗ്ദരായ ടെക്നീഷ്യന്മാർ നടത്തുന്ന സൌജന്യ 75-പോയിന്റ് ചെക്കപ്പാണ് പ്രധാന പ്രത്യേകത.

  • സ്പെയർ പാർട്സ് ലേബർ, മാക്സിക്കെയർ, ആക്സസറീസ് ഡിസ്കൌണ്ടുകളും ലഭ്യം.

ഫെബ്രുവരി 17, 2020, മുംബൈ: 20.7 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് (എം ആൻഡ് എം ലിമിറ്റഡ്) വ്യക്തിഗത വാഹനശ്രേണിക്ക് രാജ്യവ്യാപകമായി പത്താമത്തെ മെഗാ സർവീസ് ക്യാമ്പായ എം-പ്ലസ് പ്രഖ്യാപിച്ചു. ബൊലേറോ, സ്കോർപിയോ, എക്സ് യു വി 500, മറാസോ, അൾട്ടുറാസ് ജി 4, എക്സ് യു വി 300, ടി യു വി 300, കെ യു വി 100, താർ, സൈലോ, നുവോസ്പോർട്ട്, ക്വാണ്ടോ, വെരിറ്റോ, വെരിറ്റോ വൈബ്, ലോഗൻ, റെക്സ്റ്റൺ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ സംരംഭം 2020 ഫെബ്രുവരി 17 നും ഫെബ്രുവരി 25 നും ഇടയിലായി രാജ്യത്തൊട്ടാകെയുള്ള 600 ലധികം മഹീന്ദ്ര അംഗീകൃത വർക്ക് ഷോപ്പുകളിൽ സംഘടിപ്പിക്കും.

രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും എം-പ്ലസ് മെഗാ സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുക വഴി മഹീന്ദ്ര വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾ മികച്ച കണ്ടീഷനിലാണെന്ന് ഉറപ്പു വരുത്താനുള്ള അവസരം ലഭിക്കുന്നു. പരിശീലനം ലഭിച്ച ടെക്നീഷ്യന്മാർ ഓരോ വാഹനത്തിനും 75 പോയിന്റ് ചെക്കപ്പ് പൂർണ്ണമായും സൌജന്യമായി നൽകും. കൂടാതെ, സ്പെയർ പാർട്സ്, ലേബർ, മാക്സിക്കെയർ, ആക്സസറീസ് എന്നിവയിൽ ഡിസ്കൌണ്ടുകൾ നേടാനും മഹീന്ദ്ര ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് വീജയ് റാം നക്രയുടെ വാക്കുകളിൽ “ഉപഭോക്തൃ കേന്ദ്രീകൃത കമ്പനിയായതിനാൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവന അനുഭവം നൽകാനുള്ള ഞങ്ങളുടെ ശ്രമമാളുടെ ഭാഗമാണിത്. കാലക്രമേണ, എം-പ്ലസ് മെഗാ സർവീസ് ക്യാമ്പ് “വിത്ത് യു ഹമേശ” എന്ന ഞങ്ങളുടെ വാഗ്ദാനം പ്രതിഫലിപ്പിക്കുന്ന ഒരു സേവന ബ്രാൻഡായി മാറിയിരിക്കുന്നു. സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം നൽകുന്നതിലാണ് ഞങ്ങൾ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഇതുപോലുള്ള സംരംഭങ്ങൾ ഞങ്ങളുടെ വിജയത്തിന്റെ അടിത്തറയായ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നു.“

വിവിധ ഓഫറുകൾ ലഭിക്കുന്നതിന്, എം-പ്ലസ് മെഗാ ക്യാമ്പ് നടക്കുന്ന കാലയളവിൽ മഹീന്ദ്ര ഉടമകൾക്ക് അവരുടെ അടുത്തുള്ള അംഗീകൃത വർക്ക് ഷോപ്പുകൾ സന്ദർശിക്കുകയോ മഹീന്ദ്ര വിത്ത് യു ഹമേശ 24x7 ടോൾ ഫ്രീ ഹെൽപ്പ് ലൈനായ 1800-209-6006 അല്ലെങ്കിൽ വിത്ത് യു ഹമേശ ആപ്പ് / വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്ന ഓരോ ഉപഭോക്താവിനും എം-പ്ലസ് മെഗാ സർവീസ് ക്യാമ്പിന്റെ ഭാഗമായി സ്പെയർ പാർട്സ്, ലേബർ ചാർജുകൾ, മാക്സിക്കെയർ എന്നിവയിൽ ആകർഷകമായ കിഴിവുകൾ ലഭിക്കും. കൂടാതെ വർക്ക് ഷോപ്പുകളിലെത്തുന്ന ഉപയോക്താക്കൾക്ക് ആവേശകരമായ സമ്മാനങ്ങളും പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കാം: എക്സ്‌യു‌വി300 എ‌എംട

Share via

Write your Comment on Mahindra എക്‌സ് യു വി 300

explore similar കാറുകൾ

മഹേന്ദ്ര സ്കോർപിയോ

4.7991 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ഡീസൽ14.44 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ

മഹേന്ദ്ര താർ

4.51.3k അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മഹേന്ദ്ര ബോലറോ

4.3307 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ഡീസൽ16 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ