താങ്ങാനാവുന്ന വിലയ്ക്ക് എൻഎക്സ് 300എച്ച് വേരിയൻറ് അവതരിപ്പിച്ച് ലെക്സസ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ്രായം എഴുതുക
മുമ്പുണ്ടായിരുന്ന അതെ പവറും ടോർക്കും നൽകാൻ കഴിയുന്ന ബിഎസ്6 പെട്രോൾ എഞ്ചിനുമായാണ് എൻഎക്സ് 300എച്ച് വേരിയന്റിന്റെ വരവ്.
-
എക്സ്ക്വിസിറ്റ്, ലക്ഷ്വറി, എഫ് സ്പോർട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എൻഎക്സ് 300 എച്ച് ഇപ്പോൾ ലഭ്യമാണ്.
-
ബിഎസ്6 2.5 ലിറ്റർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറുകളും ചേരുന്നതാണ് പവർട്രെയിൻ.
-
വയർലെസ് ചാർജിംഗ്, പവർഡ് ടെയിൽഗേറ്റ്, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
-
മെഴ്‌സിഡസ് ബെൻസ് ജിഎൽസി, ഓഡി ക്യു 5 എന്നിവ എതിരാളികളായി തുടരും.
ലെക്‌സസ് അടുത്തിടെ ഇന്ത്യയിൽ എൽസി 500എച്ച് കൂപ്പെ പുറത്തിറക്കിയിരുന്നു. ഒപ്പം അതേ വേദിയിൽ എൻഎക്സ് 300എച്ച് ശ്രേണിയിലേക്ക് ഒരു പുതിയ 300എച്ച് എക്‌സ്‌ക്വിസിറ്റ് വേരിയൻറ് കൂടി അവതരിപ്പിക്കുന്നതായും ലെക്സസ് പ്രഖ്യാപിച്ചു. 300എച്ച് എക്‌സ്‌ക്യുസിറ്റ് അവതരിപ്പിച്ചതോടെ ലെക്‌സസ് എസ്‌യുവി ഇപ്പോൾ മൂന്ന് വേരിയന്റുകളിൽ ലഭ്യമായിരിക്കുകയാണ്. ഇവയുടെ വിലകൾ പരിശോധിക്കാം.
വേരിയന്റ് |
വില |
എൻഎക്സ് 300എച്ച് എക്സ്ക്വിസിറ്റ് |
Rs 54.9 lakh |
എൻഎക്സ് 300എച്ച് ലക്ഷ്വറി |
Rs 59.9 lakh |
എൻഎക്സ് 300എച്ച് സ്പോർട്ട് |
Rs 60.6 lakh |
155 പിഎസ് പവറും 210 എൻഎം ടോർക്കും നൽകുന്ന ബിഎസ്6 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എൻഎക്സ് 300എച്ചിന്റെ കരുത്ത്. ഇത് ഇലക്ട്രിക് മോട്ടോറുമായി ഇണക്കിച്ചേർത്തപ്പോൾ മൊത്തം പവർ ഔട്ട്പുട്ട് 197PS വരെ ഉയരുന്നു. ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമാണ് ഇതോടൊപ്പം ലെക്സസ് വാഗ്ദാനം ചെയ്യുന്നത്.
പനോരമിക് ഗ്ലാസ് റൂഫ്, 10.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പവർഡ് ടെയിൽഗേറ്റ് എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് എൻഎക്സ് 300എച്ചിന്റെ വരവ്. കൂടാതെ ഓട്ടോ-ലെവലിംഗ് ഫംഗ്ഷനുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് 8-വേ അഡ്ജസ്റ്റഡ് മുൻനിര സീറ്റുകൾ എന്നിവയും ലഭ്യമാക്കിയിരിക്കുന്നു. സുരക്ഷാ സവിശേഷതകളിൽ പ്രധാനം എട്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്‌സി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ്.
ഓഡി ക്യു 5, ബിഎംഡബ്ല്യു എക്സ് 3, മെഴ്‌സിഡസ് ബെൻസ് ജിഎൽസി, വോൾവോ എക്സ്‌സി60 എന്നിവയാണ് എൻഎക്സ് 300എച്ചിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ. അതേസമയം, ഇ.എസ് 300 എച്ച് സെഡാൻ ഇന്ത്യയിൽത്തന്നെ നിർമ്മിക്കാൻ തുടങ്ങിയിരിക്കുകയാണ് ലെക്സസ്. അതോടൊപ്പം സെഡാന്റെ താങ്ങാനാവുന്ന വിലയുള്ള വേരിയന്റും പുറത്തിറക്കി. 51.9 ലക്ഷം മുതൽ 56.95 ലക്ഷം രൂപ വരെയാണ് ഇ.എസ് 300എച്ചിന്റെ ഇപ്പോഴത്തെ വില.
(എല്ലാ വിലകളും എക്‌സ്‌ഷോറൂം ഇന്ത്യ)
കൂടുതൽ വായിക്കാം: ലെക്സസ് എൻഎക്സ് ഓട്ടോമാറ്റിക്