കെ യു വി 100 : വെരിയന്റുകളുടെ വിവരങ്ങൾ ചോർന്നു !

published on dec 29, 2015 04:05 pm by sumit for മഹേന്ദ്ര കെയുവി 100 എൻഎക്സ്റ്റി

ന്യൂ ഡൽഹി :

KUV100

കുറച്ചു ദിവസം മുൻപ് പ്രഖ്യാപിച്ച മഹിന്ദ്രയുടെ കെ യു വി 100 എന്ന പേരിനു ശേഷം നഗരത്തിൽ ഇപ്പോൾ അത് ലോഞ്ച് ചെയ്തതിനെപ്പറ്റിയാണ്‌ സംസാരം. കൂടാതെ ഓട്ടോമൊബൈൽ താത്പര്യഭരിതരായവരുടെ ഇടയിൽ ഉയർന്നുവന്ന ആകാംക്ഷകൾക്കായി കെ യു വി 100 നെക്കുറിച്ചുള്ള വിവരങ്ങളിലേയ്ക്കും വിശദാംശങ്ങളിലേയ്ക്കുമുള്ള വഴി ഇപ്പോൾ ഞങ്ങൾ തുറക്കുന്നു (വെരിയന്റിനനുസരിച്ച്). കെ2, കെ4, കെ6, കെ8 എന്നീ പേരുകളിലാണ്‌ മൈക്രോ എസ് യു വിയുടെ 4 വേരിയന്റുകൾ വരുന്നത്. 2016 ജനുവരി 15 ന്‌ ഈ കാർ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മഹിന്ദ്ര ഈയിടയ്ക്കാണ്‌ കാറിന്റെ പുറകുഭാഗത്തെ പ്രൊഫൈൽ കാണും വിധത്തിൽ ടീസർ പുറത്തിറക്കിയത്. കെ യു വി 100 ന്റെ സ്റ്റാന്റേർഡ് ഫീച്ചറാണ്‌ എ ബി എസ് അതുപോലെ എല്ലാ വെരിയന്റുകളിലും എയർബാഗ് ഓപ്ഷണലായിട്ടാണ്‌ വരുന്നത്. വെരിയന്റുകൾ അനുസരിച്ചുള്ള വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

കെ 2 (ബേസ്)

  • ചരിച്ചു വയ്ക്കാൻ കഴിയുന്ന പവർ സ്റ്റീയറിങ്ങ്
  • ഹീറ്ററോട് കൂടിയ മാനുവൽ എ സി
  • ഫ്രണ്ട് ആം റെസ്റ്റ്
  • ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ
  • റിയർ സ്പോയിലർ
  • എഞ്ചിൻ ഇംമൊബിലൈസർ അതോടൊപ്പം ഇ ബി ഡി യോടുകൂടിയ എ ബി എസ്
  • ബോഡി കളറിലുള്ള ബംമ്പറുകൾ
  • സ്റ്റീൽ വീലുകൾ

കെ 4

  • മടക്കി വയ്ക്കാവുന്ന പുറകുവശത്തെ സീറ്റുകൾ
  • പവർ വിൻഡോകൾ
  • വിങ്ങ് ഫ്ലിപ്സോടു കൂടിയ ബോഡികളറിലുള്ള ഡോർ ഹാൻഡിലുകൾ
  • വീൽ ആർക്ക് ക്ലാളിഡിങ്ങ്
  • മഡ് ഫ്ലാപുകളും, വീൽ ക്യാപുകളും
  • സെന്ററൽ ലോക്കിങ്ങ്

കെ 6

  • പവർ, എക്കോ ഡ്രൈവിങ്ങ് മോഡുകൾ
  • 2 റ്റ്വീറ്ററുകളും, 4 സ്പീക്കറുകളുമുള്ള ഇൻഫോടെയ്ന്മെന്റ് സിസ്റ്റം
  • ബ്ലാക്കനെന്റോടു കൂടിയ ബി -പില്ലർ
  • റൂഫ് റെയിൽസ് ആന്റ് റൂഫ്-മൗണ്ടേട് ആന്റിന
  • ഡോർ സൈഡ് ക്ലാഡിങ്ങ്
  • സെന്ററൽ കൺസോളിലുള്ള പിയാനോ ബ്ലാക്ക് ട്രിം
  • ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ഡ്രൈവറുടെ സീറ്റ്
  • റിയർ ആം റെസ്റ്റ്
  • കീ-ലെസ് എൻട്രി
  • ഇല്ക്ട്രക്കിലായിട്ട് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന വിങ്ങ് മിററുകൾ
  • ഫ്രണ്ട് ഡോർ പുഡ്ഡിൽ ലാമ്പോടു കൂടിയ ഫോളോ-മീ -ഹോം ഹെഡ് ലാമ്പുകൾ
  • ഫ്രണ്ട് ഗ്രില്ലിയിലുള്ള ക്രോം ഇൻസേർട്ട്സ്

കെ 8

  • മൈക്രോ ഹൈബ്രിഡ് ഫീച്ചർ
  • 12-സ്പോക്ക് അലോയി വീലുകൾ
  • ക്രോം ഇൻസേർട്ടോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ
  • എല്ലാ ഡോറിലും സിൽവർ ആക്സെന്റ്സ്
  • ഡേ ടൈം റണ്ണിങ്ങ് ലാമ്പുകൾ

KUV 100 Engine

മഹിന്ദ്രയിൽ നിന്ന് എംഫാല്ക്കോൺ എഞ്ചിനുകളുടെ ഒരു പുതിയയൊരു സീരിയസ് ഫീച്ചേഴ്സാണ്‌ കെ യു വി 100 നുള്ളത്. മൊത്തം 6 എഞ്ചിനുകളാണ്‌ ഈ സീരിയസ്സിലുള്ളത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനും, 1.2 ലിറ്റർ ഡീസൽ എഞ്ചിനുമായിട്ടാണ്‌ കെ യു വി അവതരിപ്പിക്കുന്നത്. 114 എൻ എം ടോർക്കും 82 ബി എച്ച് പി പവറുമാണ്‌ പെട്രോൾ എഞ്ചിൻ നല്കുന്നത് ഡീസൽ എഞ്ചിനാകട്ടെ 190 എൻ എം പരാമാവധി 77 ബി എച്ച് പി പവറുമാണ്‌ നല്കുന്നത്. 10,000 രൂപ കൊടുത്ത് ചെയ്യാവുന്ന ബുക്കിങ്ങ് ഇപ്പോൾ അതിന്റെ ഫുൾ സ്വിങ്ങിലാണ്‌. കാറിന്റെ വില രഹസ്യമായി പുറത്ത് വിട്ടിട്ടുണ്ട് 4.7 ലക്ഷത്തിന്റെ ബ്രാക്കന്റിനുള്ളിലാണ്‌ വില പ്രതീക്ഷിക്കുന്നത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മഹേന്ദ്ര KUV 100 NXT

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience