കിയ പികാന്റൊ സ്‌പോർട്ട് ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കാം
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ കൊറിയൻ പങ്കാളികളായ കിയ ആന്ധ്രാപ്രദേശിൽ നിർമ്മാണശാല തുടങ്ങുവാൻ ഒരുങ്ങുന്നു. കൂടാതെ അവരുടെ ഹാച്ച്ബാക്ക് വാഹനമായ കിയ പികാന്റൊയും കോംപാക്‌ട് എസ് യു വി കിയ സ്‌പോർട്ടേജും ഇന്ത്യയിലേക്കെത്തിക്കുവാനും പദ്ധതിയിടുന്നു. പണിയാനുദ്ധേശിക്കുന്ന നിർമ്മാണ ശാലക്ക് വർഷം 200,000 യൂണിറ്റുകൾ നിർമ്മിക്കുവാനുള്ള ശേഷിയുണ്ടാകും. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായുടെ സഹോദര സ്ഥാപനം ആന്ധ്രാപ്രദേശിലെ ശ്രി സിറ്റിയിൽ വരുമെന്ന അഭ്യൂഹങ്ങളാണിതെല്ലാം.
കിയ മോട്ടോഴ്‌സ് കോർപറേഷൻ ഓവർസീസ് പ്ര് ടീം ഓട്ടോകാർ ജനറൽ മാനേജർ ശ്രി. മൈക്കൽ ഷൂമായുള്ള ഒരു അഭിമുഖത്തിൽ അദ്ധേഹം പറഞ്ഞു : “ ഭാവിയിലെ വളർച്ചയ്‌ക്ക് വേണ്ടിയുള്ള എഞ്ചിനുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യയടക്കമുള്ള വിദേശ വിപണികളിൽ നിർമ്മാണ ശാലകൾ നിർമ്മിക്കുന്നതിനെപ്പറ്റി ഞങ്ങൾ ആലോചിച്ചു വരികയാണ്. എന്നാൽ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.”
കിയയുടെ പുതിയ വാഗ്‌ദാനങ്ങൾ പരിച്കയമില്ലാത്തവർക്ക് വേണ്ടി, കിയ പികാന്റൊ ഒരു 5 ഡോർ ഹാച്ച്ബാക്കാണ് മികച്ച വിജയം നേടിയ ഹ്യൂണ്ടായ് ഐ 10 ന്റെ അനുജത്തിയായാണ് ഇതിനെ കണക്കാക്കുന്നത്. അടുത്ത തമുറ കിയ പികാന്റൊ 2015 ഫ്രാങ്ക്ഫൂർട്ട് മോട്ടോർഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ഹാച്ച് ബാക്കിന്റെ നാലാം തലമുറ വാഹനമാണിത്, ഹ്യൂണ്ടായ് ഇക്കോണിലുള്ള 1.0 ലിറ്റർ പെട്രോൾ യൂണിറ്റ്, ഗ്രാൻഡ് ഐ 10 ലുള്ള 1.2 ലിറ്റർ പെട്രോൽ എഞ്ചിൻ എന്നിവയ്മായിട്ടായിരിക്കും വാഹനം എത്തുക. ഇന്ത്യൻ മാർക്കറ്റിലെ സ്വീകാര്യതയും ഈ സെഗ്‌മെന്റിന്റെ പ്രാധാന്യവും മനസ്സിലാക്കുമ്പോൾ കിയ പികാന്റൊ സ്‌പോർട്ട് വേരിയന്റും പുറത്തിറക്കാൻ സാധ്യതയുണ്ട്.
സ്റ്റാൻഡേർഡ് പികാന്റോയിലെ ട്രാൻസ്മിഷൻ ഐ 10 ലെ 5 സ്‌പീഡ് മാനുവൽ, 4- സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ എന്നിവ തന്നെയായിരിക്കും നിർവഹിക്കുക. കിയ സ്‌പോർട്ടേജിനെപ്പറ്റി പറയുകയാണെങ്കിൽ മികച്ച ക്രോസ്സ് ഓവർ ആയ വാഹനം റെനൊ ഡസ്റ്റർ ഫോർഡ് ഇക്കോ സ്‌പോർട്ട് എന്നിവയുമായിട്ടാീരിക്കും ഇന്ത്യൻ വിപണിയിൽ മത്സരിക്കുക.