ലോഞ്ചിന് മുൻപേ കിയാ കാർണി വൽ വാരിയന്റുകളുടെ പ്രത്യേകതകൾ പുറത്ത് വന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
മൾട്ടി പർപ്പസ് വെഹിക്കൾ ആയ കിയാ കാർണിവൽ ഒരൊറ്റ ബി.എസ് 6 ഡീസൽ എൻജിൻ മോഡലിൽ 3 വാരിയന്റുകളിൽ ലഭ്യമാകും.
-
2020 ഓട്ടോ എക്സ്പോയിലാണ് കാർണിവൽ ലോഞ്ച് ചെയ്യുക.
-
7 സീറ്റർ മുതൽ 9 സീറ്റർ വരെ വ്യത്യസ്ത സീറ്റിങ് ലേ ഔട്ടുകളിൽ കാർണിവൽ ലഭ്യമാകും.
-
2.2-ലിറ്റർ ബി.എസ് 6 ഡീസൽ എൻജിനിൽ വരുന്ന കാർണിവൽ, 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡൽ ആയിരിക്കും.
-
ഇത് മൂന്ന് വാരിയന്റുകളിൽ ലഭ്യമാകും-പ്രീമിയം,പ്രെസ്റ്റീജ്,ലിമോസിൻ.
-
ഡ്യൂവൽ പാനൽ സൺറൂഫ്, ട്രൈ സോൺ ഓട്ടോ എ.സി,യു.വി ഒ കണ്ണെക്ടഡ് കാർ ടെക്നോളജി,റിയർ എന്റർടൈൻമെന്റ് സിസ്റ്റം എന്നിവ കാർണിവലിന്റെ പ്രത്യേകതകളിൽ ചിലതാണ്.
കിയാ കാർണിവൽ എം.പി.വി, ഈ വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് ഉറപ്പായി. ലോഞ്ചിന് മുന്നോടിയായി കാർണിവലിൽ സവിശേഷതകൾ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്ത് വിട്ടു. 9 യാത്രക്കാരെ വരെ വഹിക്കാൻ കഴിയുന്ന തരത്തിൽ വിവിധ സീറ്റിങ് ലേ ഔട്ടിലാണ് കിയയുടെ പുതിയ കാർ വരുന്നത്.
ഒരേ ഒരു എൻജിൻ ഓപ്ഷനിലാണ് കിയാ പുതിയ കാർ അവതരിപ്പിക്കുന്നത്. ബി.എസ് 6 അനുസൃതമായ 2.2-ലിറ്റർ വി.ജി.ടി ഡീസൽ എൻജിൻ ഉള്ള കാർണിവലിൽ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആയിരിക്കും ഉണ്ടാകുക. 200പി.എസ് ഔട്പുട്ടും 440 എൻ.എം ശക്തിയും പ്രധാനം ചെയ്യുന്ന കാർ ആയിരിക്കും കാർണിവൽ. 5115 എം.എം നീളവും 1985 എം.എം വീതിയും 1740എം.എം ഉയരവും 3060എം.എം വീൽബേസും ആണ് ഈ കാറിനുണ്ടാകുക.540 ലിറ്റർ ബൂട്ട് സ്പേസും കണക്കാക്കുന്നു. പക്ഷെ ഏത് സീറ്റിങ് ലേ ഔട്ടിലാണ് ഈ ബൂട്ട് സ്പേസ് കണക്കാക്കിയത് എന്ന്. സൂചിപ്പിച്ചിട്ടില്ല.
7-സീറ്റ് ലേ ഔട്ടാണ് സ്റ്റാൻഡേർഡ് മോഡൽ. ക്യാപ്റ്റൻ സീറ്റുകൾ നടുവിലും മടക്കി വയ്ക്കാവുന്ന 3 പേർക്കിരിക്കാവുന്ന സീറ്റുകൾ പിന്നിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രീമിയം വേർഷനിൽ നടുവിലെ നിരയിൽ വി.ഐ.പി സീറ്റുകളാകും ഉണ്ടാകുക.8-സീറ്ററിൽ ക്യാപ്റ്റൻ സീറ്റുകൾക്കിടയിൽ ഒരു സീറ്റ് അധികമായി വരും. 4 നിരകളായി സീറ്റുകൾ ക്രമീകരിച്ചിരിക്കുന്ന 9-സീറ്റർ ഓപ്ഷനിൽ 4 ക്യാപ്റ്റൻ സീറ്റുകൾ നടുവിലും 4 പേർക്ക് ഇരിക്കാവുന്ന ബെഞ്ച് സീറ്റ് പിന്നിലും ഉണ്ടകും. പക്ഷെ ലഗേജ് സ്പേസ് നഷ്ടമാക്കിയാണ് ഈ ക്രമീകരണം ഉപയോഗിക്കാൻ സാധിക്കുക.
കിയായുടെ പുതിയ എം.പി.വി 3 വാരിയന്റുകളിലാണ് ഇന്ത്യയിൽ ഇറക്കുന്നത്-പ്രീമിയം,പ്രെസ്റ്റീജ്,ലിമോസിൻ. ട്രൈസോൺ ഓട്ടോ എ.സി, പവർ സ്ലൈഡിങ് റിയർ ഡോറുകൾ, ഓട്ടോ ഡീഫോഗർ, ഓട്ടോ ഹെഡ്ലാമ്പുകൾ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളായിരിക്കും:
പ്രീമിയം
ബേസ് മോഡലായ പ്രീമിയം കാർണിവലിൽ, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, 3.5 ഇഞ്ച് എൽ.സി.ഡി പാനൽ ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സൗകര്യമുള്ള സ്മാർട്ട് കീ,ടിൽറ്റ് ആൻഡ് ടെലിസ്കോപിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് എന്നിവ ഉണ്ടാകും.7-സീറ്റർ,8-സീറ്റർ ലേ ഔട്ടുകളിൽ ലഭ്യമാകും. ഡ്യൂവൽ ഫ്രന്റ് എയർ ബാഗുകൾ, പാർക്കിംഗ് സെൻസറുള്ള റിയർ വ്യൂ ക്യാമറ,ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്,നാല് ടയറിലും ഡിസ്ക് ബ്രേക്കുകൾ,18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഈ വിഭാഗത്തിലെ സുരക്ഷാക്രമീകരണങ്ങളാണ്.
പ്രെസ്റ്റീജ്
മീഡിയം സ്പെസിഫിക്കേഷൻ വാരിയന്റാണിത്. എൽ.ഇ.ഡി പൊസിഷണൽ ലാമ്പുകൾ ഉള്ള എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ,എൽ.ഇ.ഡി ഫോഗ്. ലാമ്പുകൾ,എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ,റൂഫ് റെയിൽ, പവേർഡ് ടെയിൽ ഗേറ്റ്,യു.വി കട്ട് ഗ്ലാസ് ഉള്ള വിൻഡ്‌ഷീൽഡുകളും മുൻജനാലകളും ഇതിൽ ഉൾപെടുത്തിയിട്ടിട്ടുണ്ട്. ഡ്യുവൽ പാനൽ സൺറൂഫ്,സൺഷെയ്ഡ് കർട്ടനുകൾ,എൽ.ഇ.ഡി ഇന്റീരിയർ ലൈറ്റുകൾ, സ്ലൈഡിങ് സീറ്റുകൾ,പൊങ്ങിവരുകയും താഴ്ന്നു പോകുന്നതുമായ പിൻസീറ്റുകൾ,220V ലാപ്ടോപ്പ് ചാർജർ പോയിന്റ്, പവർ ഫോൾഡിങ് ഔട്ടർ റിയർ വ്യൂ മിറർ എന്നിവയും ഉണ്ടാകും. സൈഡിലും കർട്ടൻ സൈഡിലും എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രന്റ് പാർക്കിംഗ് സെൻസറുകൾ, റോൾ ഓവർ മിറ്റിഗേഷൻ എന്നിവയാണ് ഈ വിഭാഗത്തിലെ സുരക്ഷ ക്രമീകരണങ്ങൾ. 7-സീറ്റർ,9-സീറ്റർ ക്രമീകരണങ്ങളിൽ ലഭ്യമാകും.
ലിമോസിൻ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ടോപ് മോഡലാണിത്. 7-സീറ്റർ ആയി മാത്രമേ ലഭ്യമാകൂ. വി.ഐ.പി സീറ്റുകളും ലെഗ് സപ്പോർട്ടും ഉണ്ടാകും. പ്രീമിയം നാപ്പാ ലെതർ ഉൾവശങ്ങളും തടിയുടെ അലങ്കാരങ്ങളും ക്യാബിൻ സുന്ദരമാക്കും. 3 വർഷം സൗജന്യമായി ഉപയോഗിക്കാവുന്ന യു.വി.ഒ കണക്ട് സംവിധാനം ഉള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും സ്മാർട്ട് വാച്ച് കണക്ടിവിറ്റിയും ഉണ്ടാകും.ടയർ പ്രഷർ മോണിറ്ററിങ് ഫങ്ഷൻ,10-വേ പവർ. അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, വെന്റിലേഷൻ ഫങ്ഷൻ ഉള്ള ഡ്രൈവർ സീറ്റ്, ഇലക്ട്രോ ക്രോമിക് ഇൻസൈഡ് റിയർ വ്യൂ മിറർ, വയർലസ് സ്മാർട്ട് ഫോൺ ചാർജിങ്, സ്മാർട്ട് എയർ പ്യൂരിഫയർ, പെർഫ്യൂം ഡിഫ്യൂസർ എന്നിവയും ലിമോസിൻ വിഭാഗത്തിൽ ലഭിക്കും.10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഉള്ള രണ്ട് റിയർഎന്റർടൈൻമെന്റ് സിസ്റ്റവും ഹാർമോൻ-കാർഡോൻ 8-സ്പീക്കർ സൗണ്ട് സിസ്റ്റവും ഉണ്ടാകും.
30 ലക്ഷം രൂപ പ്രാരംഭ വിലയിലായിരിക്കും കാർണിവൽ വില്പന തുടങ്ങുക.ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലും ടൊയോട്ട വെൽഫയർ, മെഴ്‌സിഡസ് ബെൻസ് വി-ക്ലാസ് എന്നിവയ്ക്ക് താഴെയും ആയിരിക്കും കാർ പ്രേമികളുടെ മനസിൽ കാർണിവലിന്റെ സ്ഥാനം.