സ്കോഡ ഒക്‌ടേവിയ ആർ എസ് 245, ഓട്ടോ എക്സ്പോ 2020യിൽ ലോഞ്ച് ചെയ്തു; വില 36 ലക്ഷം രൂപ.
ഫെബ്രുവരി 06, 2020 06:08 pm sonny സ്കോഡ ഒക്റ്റാവിയ 2013-2021 ന് പ്രസിദ്ധീകരിച്ചത്
- 53 Views
- ഒരു അഭിപ്രായം എഴുതുക
പഴയ ഒക്‌ടേവിയയ്ക്ക് പുതിയ ശക്തിശാലിയായ വേരിയന്റ് നൽകി വിട ചൊല്ലുന്നു സ്കോഡ.
-
പുതിയ ഒക്‌ടേവിയയ്ക്ക് 245PS/370Nm ശക്തി ഉണ്ടാകും.
-
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ,സ്‌പോർട്ടി ഇന്റീരിയർ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്.
-
പഴയ മോഡലിന് പിൻഗാമിയായെത്തുന്ന vRS, കുറച്ച് മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തും.
-
ഇന്ത്യയിൽ ആകെ 200 കാറുകൾ മാത്രമായിരിക്കും കമ്പനി വിൽക്കുക. ലിമിറ്റഡ് എഡിഷൻ ആയിരിക്കുമെന്ന് സാരം.
-
ബി എം ഡബ്ള്യൂ 3 സീരീസ്,ഓഡി എ 4,മെഴ്‌സിഡസ് സി ക്ലാസ് എന്നിവ വച്ച് നോക്കുമ്പോൾ ഈ കാർ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഫൺ ഫാമിലി കാർ ആണ്.
ഇപ്പോഴുള്ള സ്കോഡ ഒക്‌ടേവിയയ്ക്ക് ബി എസ് 6 നിലവാരത്തിലുള്ള മാറ്റം കൊണ്ട് വരാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. അതേ സമയം പുതിയ മോഡൽ ഉടൻ വിപണിയിൽ എത്തുകയുമില്ല. അതിനിടയിലാണ് അതേ മോഡലിന് മറ്റൊരു ശക്തിശാലിയായ vRS വേരിയന്റ് ഓട്ടോ എക്സ്പോ 2020 യിൽ കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്.
ഒക്‌ടേവിയ RS245 ഒരു ലിമിറ്റഡ് എഡിഷൻ കാർ ആണ്. 200 യൂണിറ്റുകൾ മാത്രമേ ഇന്ത്യൻ വിപണിയിൽ ഇറക്കുള്ളൂ. 36 ലക്ഷം രൂപയാണ് ലോഞ്ച് പ്രൈസ്(ഡൽഹി എക്സ് ഷോറൂം വില). 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ 245 PS ശക്തിയും 370 Nm ടോർക്കും പ്രദാനം ചെയ്യും. മുൻനിര വീലുകളിലേക്ക് ശക്തി പകരാൻ 7 സ്പീഡ് DSG ഓട്ടോമാറ്റിക് വിത്ത് ഇലക്ട്രോണിക് ലിമിറ്റഡ് സ്ലിപ് ഡിഫറെൻഷ്യൽ ഓൺ ഫ്രണ്ട് ആക്സിൽ സംവിധാനവും ഉണ്ടാകും. ഇത് കാറിന് കൂടുതൽ ഗ്രിപ്പും നൽകും.
ടോപ് വേരിയന്റ് ഒക്‌ടേവിയയുടെ എല്ലാ ഫീച്ചറുകളും ഈ ലിമിറ്റഡ് എഡിഷനും ഉണ്ടാകും. ക്യാബിൻ കൂടുതൽ സ്പോർട്ടി ആകും. കറുത്ത തീമിൽ ചുവപ്പ് ഹൈലൈറ്റുകളും സ്‌പോർട് സീറ്റുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ,vRS ബാഡ്ജുകൾ എന്നിവയും കാണാം. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ(വിർച്വൽ കോക്ക്പിറ്റിന് വേണ്ടി),8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് ആപ്പിൾ കാർ പ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്,ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഉണ്ടാകും.
പുറം കാഴ്ച്ചയിൽ ഒക്‌ടേവിയ vRs 245 ൽ 18 ഇഞ്ച് അലോയ് വീലുകൾ,vRS ബാഡ്ജുകൾ, സ്പോയിലർ, ഡ്യുവൽ എക്സോസ്റ്റ് ടിപ്പുകൾ എന്നിവയുമുണ്ട്. ഇപ്പോഴുള്ള ടോപ് സ്‌പെസിഫിക്കേഷൻ പെട്രോൾ കാറായ L&K വേരിയന്റിനേക്കാൾ 12.4 ലക്ഷം രൂപ അധികം വിലയിലാണ് ഈ ലിമിറ്റഡ് എഡിഷൻ ലഭ്യമാകുക. കാറിന്റെ ഡ്രൈവിംഗ് പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവർക്ക് സ്വപ്നവണ്ടിയാണ് ഇത്. ബി എം ഡബ്ള്യൂ 3 സീരീസ്,ഓഡി എ 4,മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് എന്നിവ ഇഷ്ടപ്പെടുന്നവർക്ക് കുറച്ച് കൂടി കുറഞ്ഞ വിലയുള്ള ഈ കാർ ഇഷ്ടമാകും.
കൂടുതൽ വായിക്കാം: ഒക്‌ടേവിയയുടെ ഓൺ റോഡ് പ്രൈസ്