ഇസൂസുവിന് ഇന്‍ഡ്യയില്‍ പുതിയ കമ്പനി
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
ഡെല്‍ഹി:
ഇസൂസു മോട്ടോര്‍സ് ലിമിറ്റഡ് ജപ്പാന്‍, ഇന്‍ഡ്യയില്‍ പുതിയ കമ്പനിക്ക് രൂപം നല്‍കി. ഇസൂസു എന്‍ജിനിയറിങ് ബിസിനസ് സെന്റര്‍ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് (ഐഇബിസിഐ) എ പുതിയ സംരംഭം കമ്പനിയുടെ ആര്‍&ഡിയും സോഴ്‌സിങ് അനുബന്ധ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യും. ഇസൂസു മോട്ടോര്‍സ് ഇന്‍ഡ്യാ (ഐഎംഐ) ഉല്‍പങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുതിലും ഈ പുതിയ കമ്പനി ശ്രദ്ധ ചെലുത്തും. ആദ്യഘ'ത്തില്‍ 70% പ്രാദേശികമായി നിര്‍മ്മാണം നിര്‍വഹിക്കുവാനും, സമീപ ഭാവിയില്‍ പൂര്‍ണ്ണമായും പ്രാദേശികമായി നിര്‍മ്മാണം നിര്‍വഹിക്കുവാനും പുതിയ ബിസിനസ് യൂണിറ്റ് കമ്പനിയെ സഹായിക്കും. ആഗോളതലത്തില്‍ അവശ്യമായ ഇസൂസു പാര്‍ട്ട്സ് എത്തിക്കുതിലും ഐഇബിസിഐ മുന്‍കൈയെടുക്കും.
ഡി-മാക്‌സ് പോര്‍ട്ട്ഫോളിയോ ഇസൂസു വിപുലീകരിക്കുന്നു
ഇസൂസു മോട്ടോര്‍സ് ഇന്‍ഡ്യായുടെ മാനേജിംഗ് ഡയറക്ടര്‍ നാവോഹിറോ യാമാഗൂച്ചിയാകും ഇസൂസു എന്‍ജിനിയറിങ് ബിസിനസ് സെന്റര്‍ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുക. ഇസൂസു മോട്ടോര്‍സ് ഇന്‍ഡ്യായെ പൂര്‍ണ്ണമായും തദ്ദേശവല്‍ക്കരിക്കാനും, കമ്പനി പാര്‍ട്ട്സ് സോഴ്‌സ് ചെയ്യുന്നതിലെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ഐഇബിസിഐ സഹായകമാകും. റിസേര്‍ച്ച് & ഡെവെലപ്‌മെന്റ് ഊര്‍ജ്ജിതമാക്കി, ഇന്‍ഡ്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ഐഎംഐയെ പ്രാപ്തമാക്കുതിലും ഐഇബിസിഐക്ക് സഹായിക്കുവാന്‍ കഴിയും.
മൂല്യമേറിയതും ഗുണനിലവാരം ഉള്ളതുമായ ഉല്‍പങ്ങള്‍ ഇന്‍ഡ്യന്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള ഇസൂസുവിന്റെ പ്രയത്‌നങ്ങളുടെ ഭാഗമാണിതെ് ഐഎംഐയുടെയും ഐഇബിസിഐയുടെയും ഡയറക്ടര്‍ നാവോഹിറോ യാമാഗൂച്ചി അഭിപ്രായപ്പെട്ടു. 2012ല്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇസൂസുവിന്റെ ഒരു നാഴികക്കല്ലാണ് ഐഇബിസിഐ എും, അടുത്ത വര്‍ഷം ആദ്യം ശ്രീസിറ്റിയിലെ ഐഎംഐ മാനുഫാക്ച്ചറിങ് പ്ലാന്റ് പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍, സപ്ലയര്‍ ക്വാളിറ്റി, മെറ്റീരിയല്‍ കോസ്റ്റ്, ആര്‍&ഡി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഈ സംരംഭം സഹായകമാകുമെന്നും അദേഹം പറഞ്ഞു. ഇന്‍ഡ്യയിലെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഐഎംഐ ശ്രമിക്കവെ, ഇരു കമ്പനികളെയും ശക്തിപ്പെടുത്തുവാനും ഉല്‍പാദനം മെച്ചപ്പെടുത്തുവാനും ഇത് സഹായിക്കും. മറ്റ് പല രാജ്യങ്ങളേക്കാലും മികച്ച സപ്ലയര്‍ ബേസ് ഇന്‍ഡ്യയിലുള്ളതിനാല്‍, കാര്യക്ഷമമായ രീതിയില്‍ പാര്‍ട്ട്സ് എത്തിച്ച് ഇസൂസുവിന്റെ ആഗോള പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഐഇബിസിഐക്ക് കഴിയുമെന്നും അദേഹം പറയുകയുണ്ടായി.
2012 ആഗസ്റ്റില്‍ ഇന്‍ഡ്യയില്‍ എത്തിയ ഇസൂസു പാര്‍ട്ട്സ്, രാജ്യത്തുടനീളമുള്ള 27 ഡീലര്‍ഷിപ്പുകള്‍ വഴി എംയു-7 എസ്‌യുവി, ഇസൂസു ഡി-മാക്‌സ് പിക്ക് അപ്പ് ട്രക്‌സ് തുടങ്ങിയ വാഹനങ്ങളാണ് നിലവില്‍ വില്‍ക്കുന്നത്.