Login or Register വേണ്ടി
Login

ഇന്ത്യാ സ്പെക് സ്കോഡ കരോക്കിന്റെ വിശദാംശങ്ങൾ പുറത്ത്; ജീപ്പ് കോം‌പാസിന് എതിരാളിയാകും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
37 Views

സ്കോഡയുടെ മിഡ്-സൈസ് എസ്‌യു‌വിയുടെ പെട്രോൾ ഓപ്ഷൻ മാത്രമാണ് ഇന്ത്യയിൽ എത്തുന്നത്.

  • കോഡിയാക്കിനെ ഓർമ്മിപ്പിക്കുന്ന മുൻ‌വശവും ഒപ്പം എൽ‌ഇ‌ഡി ഹെഡ്‌ലാമ്പുകളും എൽ ആകൃതിയിലുള്ള ടെയ്‌ൽ ലാമ്പുകളും

  • കരുത്തുപകരാൻ 1.5 ലിറ്റർ ടി‌എസ്‌ഐ എഞ്ചിനും 7 സ്പീഡ് ഡി‌എസ്‌ജിയും

  • പനോരമിക് സൺ‌റൂഫ്, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് ടെക്

  • പ്രധാന എതിരാളികൾ ജീപ്പ് കോം‌പാസും ഹ്യുണ്ടായ് ടക്സണും


2020 മധ്യത്തോടെ സ്കോഡ അതിന്റെ മിഡ് സൈസ് എസ്‌യുവി കരോക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചെക്ക് കാർ നിർമാതാക്കൾ ഇപ്പോൾ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ എസ്‌യുവി അവതരിപ്പിച്ചു. ഇതോടെ ഈ വർഷം ഏപ്രിലിൽ കരോക്ക് വിപണിയിലെത്തുമെന്ന് ഉറപ്പായി.

150 പി‌എസ് പവറും 250 എൻ‌എം ടോർക്കും നൽകുന്ന ബി‌എസ്6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള 1.5 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനാണ് കരോക്കിന്റെ കരുത്ത്.. ഒപ്പം 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓപ്ഷനും ചേരുന്നു. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയ്ക്ക് ബിഎസ് 6 കാലഘട്ടത്തിൽ ഡീസൽ വാഹനങ്ങൾ ഇറക്കാൻ പദ്ധതിയില്ലാത്തതിനാൽ, മറ്റു മോഡലുകൾക്കെന്നപോലെ കരോക്കിനും ഇന്ത്യയിൽ പെട്രോൾ ഓപ്ഷൻ മാത്രമായിരിക്കും ഉണ്ടാകുക,

നിരവധി സവിശേഷതകളോടെയാണ് സ്കോഡ കരോക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് എന്നിവ അതിൽ ചിലതു മാത്രം. സുരക്ഷാക്രമീകരണങ്ങളിൽ എയർബാഗുകൾ (9 എണ്ണം വരെ), ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), ഇ.ബി.ഡി ഉള്ള എ.ബി.എസ് എന്നിവയും സ്കോഡ ഇന്ത്യൻ വിപണിയ്ക്കായി ഒരുക്കിയിരിക്കുന്നു.

കരോക്കിന്റെ പ്രാരംഭവില 20 ലക്ഷ ((എക്സ്-ഷോറൂം)) മായിരിക്കുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ പൂർണ്ണമായി നിർമ്മിച്ച യൂണിറ്റ് (സിബിയു) വഴി കൊണ്ടുവരുന്നതിനാലാണ് ഈ വില. 2020 ഏപ്രിലിൽ സ്കോഡ ഈ മിഡ് സൈസ് എസ്‌യുവി പുറത്തിറക്കുമെന്നാണ് സൂചന. എം‌ജി ഹെക്ടർ, ഹ്യുണ്ടായ് ട്യൂസൺ, ജീപ്പ് കോം‌പാസ്, മഹീന്ദ്ര എക്സ് യു വി 500, ടാറ്റ ഹാരിയർ, ഗ്രാവിറ്റാസ് എന്നിവയുമായാണ് കരോക്ക് കൊമ്പു കോർക്കുക.

Share via

കൂടുതൽ പര്യവേക്ഷണം ചെയ്യുക on സ്കോഡ കരോഖ്

സ്കോഡ കരോഖ്

4.521 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
സ്കോഡ കരോഖ് ഐഎസ് discontinued ഒപ്പം no longer produced.

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ