• English
  • Login / Register

ഹ്യൂണ്ടായ് ഇന്ത്യയിൽ 4 മില്ല്യൺ വാഹനങ്ങൾ വിറ്റഴിച്ചു!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

Hyundai India

സാൻട്രോയുമായി ഇന്ത്യയിൽ കാലുകുത്തിയതുമുതൽ വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്നതിൽ ഹ്യൂണ്ടായ്‌ എന്നും വിജയിച്ചിരുന്നു. അതിന്റെ ഫലാമായി ഹ്യൂണ്ടായ്‌ ഇന്ത്യയിൽ 4 മില്ല്യൺ വാഹനങ്ങൾ വിറ്റഴിക്കുക എന്ന നേട്ടം കൈവരിച്ചു. 19 വർഷം നീണ്ട ഈ കൊറിയൻ വാഹന നിർമ്മാതക്കളുടെ ജൈത്ര യാത്രയിൽ ഉയർച്ച താഴ്ച്ചകൾ പലതവണ മാറി വന്നു, എന്നാൽ ഇപ്പോൾ അവരുടെ പുതിയ വാഗ്‌ദാനമായ ക്രേറ്റ 70,000 ബുക്കിങ്ങ്‌ നേടിയതോടെ ഈ യാത്ര വിജയത്തിനും അപ്പുറത്തായി. എസ്‌ യു വി സെഗ്‌മെന്റിൽ മാത്രമല്ല പ്രീമിയം ഹാച്ച്‌ ബാക്ക്‌ വിഭാഗത്തിലും 1,50,000 യൂണിറ്റ്‌ പ്രാദേശിക വില്പ്പനയുമായി എലൈറ്റ്‌ ഐ 20 ഒന്നാമതാണ്‌. 2015 ലെ കാർ ഓഫ്‌ ദ ഇയർ (ഐ സി കൊ ടി വൈ) പുരസ്കാരം അടക്കം ഒട്ടനവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ വാഹനം ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്‌ 2014 മാർച്ചിലാണ്‌ ഇന്ത്യൻ വാഹന വിപണിയിൽ പ്രീമിയം കോംപാക്‌ട്‌ വിഭാഗത്തിലെ 66% വിഹിതവും ഇപ്പോൾ എലൈറ്റ്‌ ഐ 20 യുടേതാണേന്നാണ്‌ ഈ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

Hyundai India

ഒരിക്കൽ സെഗ്‌മെന്റ് ഭരിച്ചിരുന്ന വെർണ്ണ അതിന്റെ ഒഴുക്കമുള്ള ഡിസൈനിങ്ങിന്‌ ഒരുപാട് പ്രശംസ പിടിച്ചു പറ്റിയിരുന്നു , അതേ ഡിസൈൻ പിനീട് മൂത്ത സഹോദരനായ എലൻട്രയിൽ ഉപയോഗിക്കുകയും ചെയ്‌തു. 4 മില്ല്യൺ നേട്ടത്തെപ്പറ്റി സംസാരിക്കുകയായിരുന്ന എച് എം ഐ എൽ എം ഡി ശീ. വൈ കെ കൂ പറഞ്ഞു, “ എക്കോൺ മുതൽ സാന്റ ഫെ വരെ മുൻ നിരറ്റിലുള്ള 10 മോഡലുകളുമായി അതിശക്‌തമായ ബ്രാൺഡാണ്‌ ഇന്ന്‌ ഹ്യൂണ്ടായ്. തുടക്കം വാഹനങ്ങൾ മുതൽ ഇന്ത്യയിൽ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു ഹ്യൂണ്ടായ് യുടെ ലക്ഷ്യം. ഇന്ത്യയിലെ ഉപഭോഗ്‌താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രീമിയും കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായ് കയറ്റുമതിയുടെ കാര്യത്തിലും മുന്നിലാണ്‌. വേഗത്തിൽ വിൽപ്പന വളർത്തുന്ന കാര്യത്തിൽ ഹ്യൂണ്ടായ് വിജയിച്ചു കഴിഞ്ഞു, ഇന്ത്യൻ ജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇനിയും കാത്തു സൂക്ഷിക്കുന്നതും ആയിരിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience