• English
    • Login / Register

    ഡിസയർ ടൂറിന്‌ എതിരാളിയെ പുറത്തിറക്കാൻ ഹ്യൂണ്ടായ് തയ്യാറെടുക്കുന്നു

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    15 Views
    • ഒരു അഭിപ്രായം എഴുതുക

    Hyundai Xcent (White)

    ഇന്ത്യയിലെ ടാക്‌സി വാഹനങ്ങളുടെ വിപണി പ്രധാനപ്പെട്ടതായാണ്‌ കണക്കാക്കുന്നത്. ഈ അവസരം എല്ലാ തരത്തിലും മുതലെടുക്കാൻ ഹ്യൂണ്ടായ് തയ്യാറെടുക്കുന്നു. ഒരു പുതിയ വാഹനം പുറത്തിറക്കുന്നതിനു പകരം ഹ്യൂണ്ടായ് എക്‌സെന്റിന്റെ ഒരു ബേസ് വേരിയന്റ് ആയിരിക്കും പുറത്തിറക്കുക. കാബ് ഓപറേറ്റർ സെഗ്‌മെന്റിൽ മുന്നിട്ടു നിൽക്കുന്ന മാരുതി ഡിസയർ ടൂറിന്റെ വിപണിയായിരിക്കും ഇത് ലക്ഷ്യം വയ്‌ക്കുക.

    സവിശേഷതകൾ നോക്കുകയാണെങ്കിൽ എക്‌സെന്റിന്റെ ബേസ് വേരിയന്റിന്‌ കറുത്ത നിറത്തിലെ പില്ലറുകൾ, ഫുൾ വീൽ ക്യാപ്പുകൾ, ഫ്രണ്ട് പവർ വിൻഡൊകൾ, സെൻട്രൽ ലോക്കിങ്ങ്, കൂൾഡ് ഗ്ലവ് ബോക്‌സ് എന്നിവ ഉണ്ടാവുകയില്ല. പോരാത്തതിന്‌ എതിരാളികളുമായുള്ള മത്സരത്തിനായി സീറ്റ് കവറുകളും മാറ്റിയേക്കാം, റെക്‌സിൻ ക്ലോത്തിങ്ങിനാണ്‌ സാധ്യത.

    നിലവിലെ മോഡലുകളിലുള്ള 1.1 ലിറ്റർ സി ആർ ഡി ഡീസൽ, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവയായിരിക്കും വാഹനത്തിനുണ്ടാകുക.71 ബി എച്ച് പി പവർ ഉൽപ്പാതിപ്പിക്കുന്ന എഞ്ചിൻ സിറ്റി റോഡുകളിൽ ലിറ്ററിന്‌ 18.9 കി മി മൈലേജും ഹൈവേകളിൽ 24.4 കി മി മൈലേജും തരും. മറുവശത്ത് സി എൻ ജി യിലോടുന്ന എക്‌സെന്റ് ലിറ്ററിന്‌ 18 കിമി മൈലേജ് നഗരത്തിലും 25 കിമി ഹൈവേകളിലും തരും. 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ചേർന്നായിരിക്കും എഞ്ചിൻ എത്തുക. പെട്രോളിനൊപ്പം സി എൻ ജി ട്രിം കൂടി ഉൾപ്പെടുത്തിയത് ടാക്‌സി ഓപറേറ്റേഴ്‌സിനും കമ്പനിക്കും ഒരുപോലെ ഉപകാര പ്രദമാകും, കാരണം ഡിസയർ ടൂർ നിലവിൽ പെട്രോൾ ഓപ്‌ഷനിൽ മാത്രമേ ലഭ്യമാകു.

    നിലവിൽ എക്‌സെന്റിന്റെ ബേസ് പെട്രോൾ വേരിയന്റിന്‌ 5.0 ലക്ഷം രൂപയും ഡീസലിന്‌ 5.9 ലക്ഷം രൂപയും (ഡൽഹി എക്‌സ്‌ ഷോറൂം) വിലവരും. നിലവിലെ ബേസ് വേരിയന്റിന്‌ പകരമെത്തുന്ന പുതിയ മോഡലിന്‌ വിലയിൽ ചെറിയ വ്യത്യാസമുണ്ടാകും. ഇന്ത്യയിലെ കാബ് ഇൻഡസ്ട്രി 15-20 വളർച്ചയാണ്‌ നേടുന്നത്. അധികം വിറ്റഴിയാത്ത വാഹനങ്ങൾ ( ബേസ് വേരിയന്റുകൾ) വിറ്റഴിക്കാൻ ശ്രമിക്കുന്ന വാഹന നിർമ്മാതാക്കളെ ആകർഷിക്കാനുള്ള കാരണം ഇതാണ്‌.

    was this article helpful ?

    Write your അഭിപ്രായം

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience