വരുന്ന ഫെബ്രുവരിയിൽ ഒരു സബ് - 4 മീറ്റർ എസ് യി വി പുറത്തിറക്കാൻ ഹ്യൂണ്ടായ് ഒരുങ്ങുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- 3 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുവാനുള്ള ഹ്യൂണ്ടായുടെ കരവിരുത് മികച്ചതാണ്. ഇന്ത്യയൈലെ വളർന്നു വരുന്ന കോംപാക്‌ട് എസ് യു വി ആരാധനയെപ്പറ്റി വാഹന നിർമ്മാതാക്കൾക്ക് ഇതിനോടകം തന്നെ അറിവുണ്ട്. വാഹന പ്രേമികളുമായിട്ടുണ്ടായ് അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചു കഴിഞ്ഞു. മാരുതി സുസുകി വിറ്റാര ബ്രെസ്സ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന ഈ സമയം തന്നെയാണ് അടുത്ത പടി മുന്നോട്ട് വയ്‌ക്കാൻ ഏറ്റവും അനുയോജ്യം. ഒരു റിപ്പോർട്ട് പ്രകാരം സബ് - 4 മീറ്റർ എസ് യു വി കളുടെ ഇടയിലേക്ക് ഹ്യൂണ്ടായ് ഉടനെയെത്തും. എലൈറ്റ് ഐ 20 ആക്‌റ്റീവിനും ക്രേറ്റയ്‌ക്കും ഇടയിലുള്ള വിടവ് പരിഹരിക്കാൻ ഒരു പുതിയ ഉൽപ്പന്നം ഉടൻ തന്നെ ഹ്യൂണ്ടായ് പുറത്തിറക്കിയേക്കും.
ഇതുമാത്രമല്ല 2016 അവസാനത്തോടെ വാഹന നിർമ്മാതാക്കൾ തങ്ങളുടെ എസ് യു വി/ ക്രോസ്സ് ഓവർ സെഗ്‌മെന്റ് ഒരു പുത്തൻ നിലവാരത്തിലേക്കെത്തിക്കും, ഇത്തരം കാറുകളുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ കുടുംബത്തെയായിരിക്കും ഹ്യൂണ്ടായ് അവതരിപ്പിക്കുക. സഹോദരങ്ങളായ എലൈറ്റ് ഐ 20, ഐ 20 ആക്‌റ്റീവ്, ക്രേറ്റ തുടങ്ങിയവറ്റുടെ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന ഫ്രണ്ട് വീൽ ഡ്രൈവ് കാറായ അണ്ടർ 4 - മീറ്റർ കോംപാക്‌ട് എസ് യു വി യെപ്പറ്റിയാണ് പറയുന്നത്. എഞ്ചിൻ ഓപ്‌ഷനുകളും ഒന്നു തന്നെയാകാനാണ് സാധ്യത, 1.4 ലിറ്റർ മോട്ടറും, 1.6 ലിറ്റർ മോട്ടറും. ലോഞ്ച് ചെയ്‌തു കഴിയുമ്പോൾ ഫോർഡ് ഇക്കോസ്പോർട്ട്, മഹിന്ദ്ര ടി യു വി 300, പിന്നെ വരാനിരിക്കുന്ന മാരുതി വിറ്റാറ ബ്രെസ്സ എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക.
ഈ വിവരങ്ങൾ വച്ചു നോക്കുകയാണെങ്കിൽ ഹ്യൂണ്ടായുടെ ഈ കോംപാക്‌റ്റ് എസ് യു വി യുടെ വില 7 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് കണക്കുകൂട്ടാം. ഹ്യൂണ്ടായ് ഈ എസ് യു വി വരാനിരിക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോ 2016 ൽ അവതരിപ്പിക്കുവാനാണ് സാധ്യതയധികവും, അല്ലെങ്കിൽ ചിലപ്പോൾ അതുകഴിഞ്ഞെപ്പോഴെങ്കിലും. ഹ്യൂണ്ടായ് ടക്‌സൺ ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിക്കുന്നതിനാൽ അതിനടുതുതന്നെ നമുക്ക് ചിലപ്പോൾ ഈ ജ്യേഷ്‌ഠ സഹോദരനെയും പ്രതീക്ഷിക്കാം.
0 out of 0 found this helpful