ആരാധകരെ ഞെട്ടിച്ച് ഹ്യുണ്ടായ് ക്രെറ്റയുടെയും അൽകാസർ അഡ്വഞ്ചർ എഡിഷന്റെയും ആദ്യ ടീസർ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഹ്യുണ്ടായ് ക്രെറ്റ-അൽകാസർ ജോഡിയിൽ ഹ്യുണ്ടായ് എക്സ്റ്ററിന്റെ പുതിയ റേഞ്ചർ കാക്കി കളർ ഓപ്ഷൻ കറുപ്പ് റൂഫ് സഹിതം ലഭിക്കുമെന്ന് ടീസർ ചിത്രങ്ങളും വീഡിയോയും വെളിപ്പെടുത്തുന്നു
-
ഹ്യുണ്ടായ് ക്രെറ്റ, അൽകാസർ അഡ്വഞ്ചർ എഡിഷൻ ഉടൻ ലോഞ്ച ചെയ്യും.
-
ഇത് ക്രെറ്റയുടെ രണ്ടാമത്തെ സ്പെഷ്യൽ എഡിഷൻ ആണ്, പക്ഷേ അൽകാസറിന് ആദ്യത്തേതാണ്.
-
എക്സ്റ്റീരിയറിലെ മാറ്റങ്ങളിൽ ബ്ലാക്ക് എലമെന്റുകളും "അഡ്വഞ്ചർ എഡിഷൻ" ബാഡ്ജുകളും ഉൾപ്പെടുന്നു.
-
പൊതുവായ ഫീച്ചറുകളിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ആറ് എയർബാഗുകൾ വരെ എന്നിവ ഉൾപ്പെടുന്നു.
-
മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല; രണ്ടിലും നിലവിൽ പെട്രോൾ, ടർബോ-പെട്രോൾ (അൽകാസർ മാത്രം), ഡീസൽ എഞ്ചിനുകൾ ലഭിക്കുന്നു.
-
നിലവിൽ രണ്ട് SUV-കളുടെയും വിലകൾ 10.87 ലക്ഷം രൂപ മുതൽ 21.13 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം ഡൽഹി).
"ഹ്യുണ്ടായ് ക്രെറ്റ അഡ്വഞ്ചർ", "ഹ്യുണ്ടായ് അൽകാസർ അഡ്വഞ്ചർ" എന്നീ പേരുകൾ നമ്മുടെ രാജ്യത്ത് ഹ്യുണ്ടായ് ട്രേഡ്മാർക്ക് ചെയ്തിട്ട് അധികനാളായിട്ടില്ല. കാർ നിർമാതാക്കൾ ആദ്യമായി രണ്ട് SUV-കളുടെയും സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയതിനാൽ നമ്മൾ അവയുടെ ലോഞ്ചിലേക്ക് ഒരുപടി അടുക്കുകയാണ്. ക്രെറ്റയുടെ രണ്ടാമത്തെ സ്പെഷ്യൽ എഡിഷനാണെങ്കിലും, അൽകാസറിന് അത്തരമൊരു ട്രീറ്റ്മെന്റ് ലഭിക്കുന്നത് ഇതാദ്യമാണ്.
ടീസറിൽ നിന്നുള്ള വെളിപ്പെടുത്തലുകൽ
ഹ്യുണ്ടായ് എക്സ്റ്ററിന്റെ സിഗ്നേച്ചർ "റേഞ്ചർ കാക്കി" കളർ ഓപ്ഷനിൽ രണ്ട് SUV-കളും ഫിനിഷ് ചെയ്തതായി ടീസർ ചിത്രങ്ങളും വീഡിയോയും കാണിക്കുന്നു, ബ്ലാക്ക് റൂഫ് കൂടി ഇതിലുണ്ട്. ഹ്യുണ്ടായ് SUV ഇരട്ടകളുടെ എല്ലാ ക്രോം എലമെന്റുകളും കറുപ്പിച്ചിട്ടുണ്ട്, അതേസമയം പുറത്ത് കുറച്ച് "അഡ്വഞ്ചർ എഡിഷൻ" ബാഡ്ജുകൾ നൽകിയിട്ടുണ്ട്.
ക്യാബിൻ, ഉപകരണങ്ങൾ എന്നിവയിലെ പുതുക്കലുകൾ
A post shared by Hyundai India (@hyundaiindia)
ടീസറുകൾ ക്രെറ്റയുടെയും അൽകാസറിന്റെയും സ്പെഷ്യൽ എഡിഷനുകളുടെ ക്യാബിനുകൾ കാണിക്കുന്നില്ലെങ്കിലും, എക്സ്റ്ററിനെ പോലെ, ചില ഗ്രീൻ ആക്സന്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ തീം കാർ നിർമാതാക്കൾ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ, രണ്ട് SUV-കളിലും 10.25 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ പൊതുവായ ഇനങ്ങൾ നിറഞ്ഞിരിക്കുന്നു. അവയുടെ സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ വരെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ ഉൾപ്പെടുന്നു.
ഇതും വായിക്കുക: 2023 ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ 10 കാർ നിർമാതാക്കൾ ഇവയായിരുന്നു
പവർട്രെയിനുകളിൽ എന്തെങ്കിലും അപ്ഡേറ്റുകൾ ഉണ്ടോ?
ക്രെറ്റ-അൽകാസർ ജോഡിയുടെ നിലവിലുള്ള പവർട്രെയിൻ സജ്ജീകരണങ്ങളിൽ ഹ്യുണ്ടായ് മാറ്റം വരുത്താൻ സാധ്യതയില്ല. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും (6-സ്പീഡ് MT, CVT സഹിതം) ഡീസൽ എഞ്ചിനുകളും (6-സ്പീഡ് MT, AT സഹിതം) സഹിതം ക്രെറ്റ വരുന്നു. മറുവശത്ത്, 3 നിര ഹ്യുണ്ടായ് SUV-യിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (6 സ്പീഡ് MT, 7 സ്പീഡ് DCT), ക്രെറ്റയുടെ അതേ ഡീസൽ യൂണിറ്റ് എന്നിവയുണ്ട്.
പ്രതീക്ഷിക്കുന്ന വിലകൾ
അതത് സ്പെഷ്യൽ എഡിഷനുകൾക്ക് അനുബന്ധ പെട്രോൾ, ഡീസൽ വേരിയന്റുകളേക്കാൾ നേരിയ വിലവർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ, കോംപാക്റ്റ് SUV-യുടെ വില 10.87 ലക്ഷം രൂപ മുതൽ 19.20 ലക്ഷം രൂപ വരെയാണ്, അതേസമയം 3-വരി SUV-ക്ക് 16.77 ലക്ഷം രൂപ മുതൽ 21.13 ലക്ഷം രൂപ വരെയാണ് റീട്ടെയിൽ വില (എക്സ് ഷോറൂം ഡൽഹി).
ക്രെറ്റ അഡ്വഞ്ചർ എഡിഷന്റെ നേരിട്ടുള്ള എതിരാളികൾ സ്കോഡ കുഷാക് ,വോക്സ്വാഗൺ ടൈഗൺ എന്നിവയുടെ മാറ്റ് പതിപ്പുകളാണെങ്കിലും അൽകാസറിന്റെ സ്പെഷ്യൽ എഡിഷൻ ടാറ്റ സഫാരിയുടെ റെഡ് ഡാർക്ക്, അഡ്വഞ്ചർ എഡിഷനുകളുമായി മത്സരിക്കും.
ഇവിടെ കൂടുതൽ വായിക്കുക: ക്രെറ്റ ഓൺ റോഡ് വില