ഹോണ്ട 10,000 രൂപ വരെ വില വർദ്ധിപ്പിച്ചു

published on ജനുവരി 11, 2016 01:51 pm by sumit

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

ഹോണ്ട കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നതുപോലെ വില വർദ്ധനവ് നടപ്പിലാക്കി. വാഹന നിർമ്മാതാക്കളായ ടൊയോറ്റ, സ്കോഡ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവർ ജനുവരി 5 ന്‌ നടപ്പിലാക്കിയെങ്കിൽ, അതിന്‌ ഒരാഴ്‌ചയ്‌ക്കുള്ളിലാണ്‌ ഹോണ്ടയുടെ നടപടി. ഇപ്പോൾ ഹോണ്ട വാഹനങ്ങൾ-ക്ക് 10,000 രൂപ വരെ വില വർദ്ധനവ് നടപ്പിലാകും.

 എൻട്രി ലെവൽ ഹാച്ച് ബാക്കായ ബ്രിയൊയുടെ വില ഇപ്പോൾ 2,000 രൂപയുടേ വർദ്ധനവിൽ 4.27 ലക്ഷത്തിനും 6.85 ലക്ഷത്തിനും ഇടയിലെത്തി നിൽക്കുന്നു. അമേസും വാഹന നിർമ്മാതാക്കളുടേ പ്രീമിയും ഹാച്ച് ആയ ജാസ്സും യഥാക്രമം 3,500, 4,800 രൂപ വില വർദ്ധനവിൽ ലഭ്യമാകും. ഏറ്റവും വില വർദ്ധനവ് സി ആർ - വി യ്ക്കാണ്‌ 10,000 രൂപ വർദ്ധിച്ച വാഹനത്തിന്‌ ഇപ്പോൾ 25.20 ലക്ഷം രൂപ വില വരും ( ഏകദേശം). ഹോണ്ട സിറ്റിയും മൊബീലിയോയും ഇടത്തരം വില വർദ്ധനവ് നേരിട്ടു, 3,000 രൂപ വീതം വർദ്ധിച്ചു രണ്ട്‌ വാഹനങ്ങൾക്കും.

സ്കോഡയും ടൊയോറ്റയും അടുത്തിടെ തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു. സ്കോഡ പരമാവധി വർദ്ധനവ് ഒക്‌റ്റേവിയയ്‌ക്കേർപ്പെടുത്തിയപ്പോൾ ( വില കൂടിയത് 33,000) ടൊയോറ്റ കാമ്രിക്കാണ്‌ ഏർപ്പെടുത്തിയത് ( വില കൂടിയത് 31,500). മറ്റു മോഡലുകൾക്കും കമ്പനികൾ വില വർദ്ധിപ്പിച്ചെങ്കിലും ഇത്രയും വർദ്ധനവില്ല.

പുതുവരഷത്തിന്റെ തുടക്കം വില വർദ്ധിക്കുന്നത് ഇപ്പോൾ സാധാരണയാണ്‌ കഴിഞ്ഞ മൂന്ന്‌ വർഷമായി മുടങ്ങാതെ സംഭവിക്കുന്ന കാര്യവുമാണിത്. മാരുതി സുസുകി, ഹ്യൂണ്ടായ്, ബി എം ഡബ്ല്യൂ, നിസ്സാൻ തുടങ്ങിയ കമ്പനികളും ജനിവരി 1 മുതൽ വില വർദ്ധിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇതു വരെ നടപ്പാക്കിയിട്ടില്ലെന്നു മാത്രം. 30,000 രൂപ വരെ വില വർദ്ധിക്കുമെന്ന് ഹ്യൂണ്ടായ് ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ, റെനൊ, നിസ്സാൻ തുടങ്ങിയവർ 3% ശതമാനത്തിലുള്ളിലായിരിക്കും വർദ്ധനവ് എന്നാണ്‌ വെളിപ്പെടുത്തിയത്.

മുകളിൽ പറഞ്ഞിരിക്കുന്ന വില ഡെൽഹി എക്‌സ് ഷോറൂമിനെ അടിസ്ഥാനമാക്കിയാണ്‌ കണക്ക് കൂട്ടിയിട്ടുള്ളത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience