ഹോണ്ട പ്രോജക്‌ട് 2& 4 ഗാലറി: ഹോണ്ടയുടെ പ്രോജക്‌ട് കാറിലേക്ക് ഒരു നോട്ടം
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ഫോർമുല വാഹനം, അടുത്ത തലമുറ അക്കോർഡ് പ്രോജക്‌ട് 2&4 തുടങ്ങിയ മികച്ച വാഹനങ്ങളാണ് ഹോണ്ട ഓട്ടോ എക്‌സ്പോ 2016 ൽ പ്രദർശിപ്പിക്കുന്നത്. പ്രോജക്‌ട് 2& 4 പേർ സൂചിപ്പിക്കുന്നത്പോലെതന്നെ ഒരു പ്രോജക്‌ട് കാറാണ്, ലോകം മുഴുവനുള്ള ഡിസൈൻ സ്റ്റുഡിയോകൾക്കുവേണ്ടി ഹോണ്ട സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ച പ്രോജക്‌ട്. 2015 ലെ ഫ്രാങ്ക്ഫൂർട്ട് മോട്ടോർഷോയിലാണ് വാഹനം ആദ്യം പ്രദർശിപ്പിച്ചത്. ഹോണ്ടയുടെ മോട്ടോർസൈക്കിൾ വിങ്ങുമായി ചേർന്നാണ് വാഹനം വികസിപ്പിച്ചതെന്ന് കാഴ്‌ചയിൽ മനസ്സിലാകുന്നുണ്ട്. സ്ഥലസൗകര്യം ചുരുക്കിക്കൊണ്ടൂള്ള മിനിമലസ്റ്റിക് ഡിസൈനാണ് വാഹനത്തിനുള്ളത് നടുവിലെ ഫ്ലോട്ടിങ്ങ് ബക്കറ്റ് സീറ്റ് ഇരിക്കുന്നയാൾക്ക് ചുറ്റുമുള്ളതെല്ലാം ഫീൽ ചെയ്യാവുന്ന തരത്തിലാണ് വാഹനത്തിന്റെ നിർമ്മിതി. ഹോണ്ടയുടെ ആർ സി 213 വി മോട്ടോർ ജി പി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. വിജിത്രമായ ഡിസൈനാണെങ്കിലും വാഹനം ഏവരെയും ആകർഷിക്കുമെന്ന് ഉറപ്പിച്ചു പറയാം.