• English
  • Login / Register

ഹോണ്ടയുടെ പുതിയ ഡീലർഷിപ്‌ `ലാൻഡ്മാർക്ക്‌ ഹോണ്ട` ഇൻഡോറിൽ ഉദ്ഘാടനം ചെയ്തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ഹോണ്ട ഇൻഡ്യയുടെ പുതിയ ഡീലർഷിപ്‌ മധ്യപ്രദേശിലെ ഇൻഡോറിൽ ഉദ്ഘാടനം ചെയ്തു. `ലാൻഡ്മാർക്ക്‌ ഹോണ്ട` എന്ന ഈ പുതിയ ഡീലർഷിപ്‌, ഇൻഡോറിലെ പലാസിയയിൽ 2016 ജനുവരി 15നാണ്‌ ഉദ്ഘാടനം ചെയ്തത്‌. ഹോണ്ട കാർസ്‌ ഇൻഡ്യ ലിമിറ്റഡിന്റെ മാർക്കറ്റിങ്ങ്‌ & സെയിൽസ്‌ സീനിയർ വൈസ്‌ പ്രസിഡന്റ്‌ ജ്ഞാനേശ്വർ സെന്നും, ഡീലർഷിപ്‌ മാനേജിംഗ്‌ ഡയറക്ടർ സഞ്ജയ്‌ താക്കറും ചേർന്നാണ്‌ ഉദ്ഘാടനം നിർവഹിച്ചത്‌. 12,000 സ്ക്വയർ ഫീറ്റ്‌ വിസ്തീർണ്ണമുള്ള ഈ ഡീലർഷിപ്പിൽ, ഉപഭോക്താക്കൾക്ക്‌ മികച്ച രീതിയിൽ വിവരങ്ങൾ കൈമാറാൻ പരിശീലനം നേടിയ സ്റ്റാഫുകളുമുണ്ട്‌. സെയിൽസ്‌, സർവ്വീസ്‌, സ്പെയർ പാർട്ട്സ്‌ എന്നിങ്ങനെ സകലതും കൈകാര്യം ചെയ്യുന്ന ഈ ഡീലർഷിപ്പിൽ, ക്രാഷ്‌ റിപയറുകൾ, ബേസിക്‌ സർവ്വീസിങ്ങ്‌, വീൽ അലൈൻമെന്റ്‌, വീൽ ബാലൻസിങ്ങ്‌ തുടങ്ങിയ സേവനങ്ങൾക്കായി 18 ബേയ്കൾ സജ്ജീകരിച്ചിട്ടുണ്ട്‌. ഇൻഡ്യയിലെ 173 നഗരങ്ങളിലായി, മൊത്തം 268 ഡീലർഷിപ്പുകൾ ഇപ്പോൾ ഹോണ്ടയ്ക്കുണ്ട്‌. 2015 ഡിസംബറിൽ വിലവർദ്ധനവ്‌ പ്രഖ്യാപിച്ച ഹോണ്ട കാറുകൾക്ക്‌ ഇന്ന്‌ 10,000 രൂപയ്ക്ക്‌ മേൽ വില വരും. വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ, കോംപാക്ട്‌ എസ്യുവിയായ ബിആർ-വി ഹോണ്ട പ്രദർശിപ്പിക്കും.

ഉദ്ഘാടന വേളയിൽ ഹോണ്ട കാർസ്‌ ഇൻഡ്യ ലിമിറ്റഡ്‌ സീനിയർ വൈസ്‌ പ്രസിഡന്റ്‌ ജ്ഞാനേശ്വർ സെൻ ഇങ്ങനെ പറഞ്ഞു, “മധ്യപ്രദേശിലും, ഇൻഡോർ നഗരത്തിലും ഞങ്ങളുടെ സാന്നിധ്യം ബലപ്പെടുത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്‌. രാജ്യത്തുടനീളമായുള്ള ഞങ്ങളുടെ ഡീലർ ആൻഡ്‌ കസ്റ്റമർ സപ്പോർട്ട്‌ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഒരു ഭാഗമാണ്‌ ഈ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം. ഇതോട്‌ കൂടി സംസ്ഥാനത്തെ ഞങ്ങളുടെ ഫെസിലിറ്റികളുടെ എണ്ണം മൊത്തം 7 ആകും. ഹോണ്ട കാറുകളുടെ വർദ്ധിച്ച്‌ വരുന്ന ഡിമാൻഡിന്‌ സഹായകമാകുന്നതിന്‌ ഒപ്പം, കൂടുതൽ സൗകര്യവും, പുത്തൻ സേവനങ്ങളും പ്രദാനം ചെയ്ത്‌, മികച്ച ഔണർഷിപ്‌ എക്സ്പീരിയൻസ്‌ ഉപഭോക്താക്കൾക്ക്‌ സമ്മാനിക്കുവാനും ഈ നൂതന ഫെസിലിറ്റിക്ക്‌ കഴിയും.” 

“ഉപഭോക്താക്കൾക്ക്‌ മികവുറ്റ ഒരു ഇൻഫർമേഷൻ പ്ളാറ്റ്ഫോം സമ്മാനിക്കുന്ന ഹോണ്ട കണക്ട്‌ ഞങ്ങൾ അടുത്തിടെ ലോഞ്ച്‌ ചെയ്തിരുന്നു. ഇന്നത്തെ ഡിജിറ്റൽ ലൈഫ്‌ സ്റ്റൈലിൽ, ഉപഭോക്താക്കൾക്ക്‌ ഏറ്റവും അനുയോജ്യമായ സേവനങ്ങൾ ആവിഷ്ക്കരിക്കുവാനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമാണ്‌ ഹോണ്ട കണക്ട്‌. കസ്റ്റമേഴ്സിനെ കമ്പനിയുമായി ചേർത്ത്‌ നിർത്തുന്ന ഒരു വാല്യൂ ആഡഡ്‌ കമ്യൂണിക്കേഷൻ ചാനലാണ്‌ ഈ പ്ളാറ്റ്ഫോം പ്രദാനം ചെയ്യുന്നത്‌. ഇത്‌ കൂടുതൽ സുരക്ഷിതവും, സൗകര്യപ്രദവും, ആസ്വാദ്യകരവുമായ ഒരു ഔണർഷിപ്‌ എക്സ്പീരിയൻസ്‌ കസ്റ്റമറിന്‌ സമ്മാനിക്കും“, അദേഹം കൂട്ടിച്ചേർത്തു.

ലാൻഡ്മാർക്ക്‌ ഹോണ്ടയുടെ മാനേജിംഗ്‌ ഡയറക്ടർ സഞ്ജയ്‌ താക്കർ ഇങ്ങനെ പറഞ്ഞു, ”ഞങ്ങളുടെ ബിസിനസിൽ ഹോണ്ട കാർസിനുള്ള വിശ്വാസത്തിലും, അവർ നൽകുന്ന സഹായത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു. ബെസ്റ്റ്‌-ഇൻ-ക്ളാസ്‌ ഇൻഫ്രാസ്ട്രക്ച്ചറുള്ള ഞങ്ങളുടെ ഷോറൂം, ഉപഭോക്താക്കൾക്ക്‌ ഒരു വേൾഡ്‌ ക്ളാസ്‌ എക്സ്പീരിയൻസ്‌ സമ്മാനിക്കുവാൻ സദാ പരിശ്രമിക്കും“.

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ആർഎസ് യു8 2025
    ഓഡി ആർഎസ് യു8 2025
    Rs.2.30 സിആർകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience