കറുത്ത ഇന്റീരിയറും പുത്തൻ സവിശേഷതകളുമായി ഹോണ്ട സിറ്റി ലോഞ്ച് ചെയ്‌തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 14 Views
- ഒരു അഭിപ്രായം എഴുതുക
മുഴുവൻ കറുത്ത നിറത്തിലുള്ള ഇന്റീരിയറും കറുത്ത ലെതർ അപ്‌ഹോൾറ്ററിയുമായി പുതിയ ഹോണ്ട സിറ്റി വി എക്‌സ് (ഒ) ബി എൽ വേരിയന്റ് പുറത്തിറങ്ങി. പ്രീമിയും വൈറ്റ് ഓർക്കിഡ് പേൾ, അലബസ്റ്റെർ സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന വാഹനം മാനുവൽ ട്രാൻസ്മിഷനുമായി മാത്രമെ ലഭ്യമാകു(പെട്രോളും ഡീസലും). ചാരനിറത്തിലുള്ള ലെതർ ഇന്റീരിയറുമായുള്ള (വി എക്‌സ് ഒ) യും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ കറുത്ത അല്ലെങ്കിൽ ചാര നിറത്തിലൂള്ള ഇന്റീരിയർ തിരഞ്ഞെടുക്കുവാനുള്ള ഓപ്‌ഷൻ ഹോണ്ട സിറ്റിയുടെ ടോപ് മോഡലിന്റെ മാനുവൽ വേർഷനിലുണ്ട്. ഈ നാലാം തലമുറ വാഹനം കൂടി നിരയിലേക്ക് ചേരുന്നതോടെ സിറ്റിയുടെ വിൽപ്പന ഇതുവരെ 1.6 യൂണിറ്റ് കഴിഞ്ഞു.
ഇതിനു പുറമെ സ്റ്റാൻഡേർഡ് എസ് ആർ എസ് ഡ്വൽ എയർ ബാഗുകൾ സിറ്റിയുടെ എല്ലാ വേരിയന്റിലും ലഭ്യമാകുമെന്നും ഈ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചു.
എ ബി എസ്സും ഇ ബി ഡി യും നിലവിൽ നാലാം തലമുറ സിറ്റി സ്റ്റാൻഡേർഡ് ആണ്. ഇതിനു പുറമെ ഓ=രു സ്റ്റാൻഡേർഡ് റിയർ ഐ എസ് ഒ എഫ് ഐ എക്‌സും കുട്ടികളുടെ സീറ്റിനായി ഒരു ടോപ് ലെതർ ആങ്കറും ഇപ്പോൾ വാഹന നിർമ്മാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
സിറ്റിയുടെ പുതിയ നിര പ്രാഖ്യാപിക്കുന്ന വേളയിൽ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർകറ്റിങ്ങ് & സേൽസ് സീനിയർ വൈസ് പ്രെസിഡന്റ് ശ്രി. ജനേശ്വർ സെൻ പറഞ്ഞു “ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ വാഗ്‌ദാനം ചെയ്യുകയെന്നതാണ് എക്കാലത്തെയും ഞങ്ങളുടെ പ്രധാന ലക്ഷ്യം, കറുത്ത നിറത്തിലുള്ള ലെതർ ഇന്റീരിയറുമായി പ്രീമിയും ലക്ഷൂറിയസ് സിറ്റി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അത്യധികം സന്തുഷ്ടരാണ്.”
“ നാലാം തലമുറ ഹോണ്ട സിറ്റിയ്ക്ക് നിങ്ങൾ നൽകിയ മികച്ച പ്രതികരണത്തിന് ഞങ്ങൾ നന്ദി പറയുന്നു. പുതിയ സിറ്റിയിലെ പ്രീമിയം, ലക്ഷ്വറി, സേഫ്‌റ്റി എന്നീ ചേരുവകളുടെ മിശ്രണാം ഉപഭോഗ്‌താക്കൾക്ക് ഇഷ്ട്ടപ്പെട്ട് കാണുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”