എച്ച് സി ഐ എൽ, ഹോണ്ട സിറ്റി സിഡാനും മൊബീലോ എം പി വി യും തിരിച്ചു വിളിച്ചു
published on dec 11, 2015 06:06 pm by manish വേണ്ടി
- 13 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ : സുരക്ഷ സംബന്ധമായ പ്രശ്നങ്ങളിൽ ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ സൊസൈറ്റി സ്ഥാപിച്ചിരിക്കുന്ന സ്വമേധയ തിരിച്ചു വിളിക്കാനുള്ള പോളിസി രാജ്യത്തെ വാഹൻ നിർമ്മാതാക്കൾ പ്രയോജനപ്പെടുത്തുന്നു. ഇതുവരെ 17 ലക്ഷം വാഹനങ്ങളാണ് വിവിധ വാഹന നിർമ്മാതാക്കൾ തിരിച്ചു വിളിച്ചിരിക്കുന്നത്. ഇപ്പോൾ ഇത് ഇന്ത്യൻ ഓട്ടോമോട്ടീവ് ഇൻടസ്ട്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോൾക്സ് വാഗൺന്റെ തിരിച്ചു വിളിയെ പിൻതുടരുന്നതെന്നാണ് കാഴ്ച്ചയിൽ തോന്നിക്കുന്നത്. നന്നായി വില്ക്കുന്ന ചില കാറുകളുടെ തിരിച്ചു വിളിയോടെ ഹോണ്ടായും ഈ തിരിച്ചുവിളി ക്ലബിൽ അംഗമായിരിക്കുന്നു.
ഹോണ്ടായുടെ ഡീസൽ എം പി വി യുടെയും, മൊബീലോയുടെയും 25,782 യൂണിറ്റുകളും, ഡീസൽ ഹോണ്ടാ സിറ്റിയുടെ 64,428 യൂണിറ്റുകളും എച്ച് സി ഐ എൽ (ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്) തിരിച്ചു വിളിച്ചിരിക്കുന്നത്. 2014 ജുലൈ മുതൽ 2015 ജുലൈ വരെയുള്ള മൊബീലോ എം പി വിസും 2013 ഡിസംബർ മുതൽ 2015 ജുലൈ വരെ നിർമ്മിച്ചിരിക്കുന്ന ഹോണ്ടാ സിറ്റി സിഡാനുമാണ് 90,210 യൂണിറ്റുകളുടെ തിരിച്ചു വിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഫ്യൂവൽ റിട്ടേൺ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാണ് ഹോണ്ടാ സിറ്റിയുടെ തിരിച്ചു വിളിയ്ക്ക് കാരണം.
ഈ കാറുകളിൽ ചിലതിൽ ഫ്യൂവൽ റിട്ടേൺ പൈപ്പ് പുറത്തേയ്ക്ക് തള്ളി വരാനും, അതുവഴി ഫ്യൂവൽ ലീക്കേജ് ഉണ്ടാകാനും അങ്ങനെ എഞ്ചിൻ നിന്നു പോകാനും സാധ്യത ഉണ്ടെന്നാണ് എച്ച് സി ഐ എൽ പറയുന്നത്.
ഒരിക്കൽ തിരിച്ചു വിളിച്ച കാറുകളുടെ കേടുപാടുകൾ തികച്ചും സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. ഡിസംബർ 19 മുതൽ രാജ്യത്തൊട്ടാകെയുള്ള ഹോണ്ടായുടെ ഡീലർഷിപ്പുകളിൽ ഫ്യൂവൽ റിട്ടേൺ പൈപ്പുകളുടെ അറ്റകുറ്റപ്പണികളും മാറ്റിവയ്ക്കലും തുടങ്ങും. ഉടമസ്ഥരുടെ ഏറ്റവും അടുത്ത സർവീസ് സ്റ്റേഷനുകളിൽ കാറുകൾ എത്തിക്കാനാണ് സാധ്യത.
ഇതിനെല്ലാം മുൻപെ ഹോണ്ടാ അവരുടെ കാറുകളിൽ 2.2 ലക്ഷം യൂണിറ്റുകൾ സെപ്റ്റ്ംബറിൽ തിരിച്ചു വിളിച്ചതായി ഞങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എയർ ബാഗ് ഇൻഫ്ലാറ്റേഴ്സിന്റെ പ്രശ്നം കൊണ്ട് തിരിച്ചു വിളിച്ച ജാസ്, സിറ്റി, സിവിക്ക്, സി ആർ- വി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എങ്ങനെ നോക്കിയാലും ഈ രണ്ടു തിരിച്ചുവിളികളിലും ഉയർന്നു നില്ക്കുന്ന പേരു ഹോണ്ടാ സിറ്റിയുടെ തന്നെയാണ്. ഇത് സിഡാന്റെ നിർമ്മാണത്തിന്റെ ക്വാളിന്റിയെക്കുറിച്ച് ഉൽക്കണ്ടയുണർത്താം
- Renew Honda City 4th Generation Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful