ഹോണ്ട സിറ്റി 2020 മാർച്ച് 16 ന് ഇന്ത്യൻ വിപണിയിലെത്തും
ഫെബ്രുവരി 14, 2020 11:33 am sonny ഹോണ്ട നഗരം 2020-2023 ന് പ്രസിദ്ധീകരിച്ചത്
- 36 Views
- ഒരു അഭിപ്രായം എഴുതുക
പുതുതലമുറ സിറ്റി 2020 ഏപ്രിലോടെ പുറത്തിറങ്ങിയേക്കും
-
2019 നവംബറിൽ തായ്‌ലൻഡിലാണ് അഞ്ചാം തലമുറ സിറ്റി ആദ്യമായി പുറത്തിറക്കിയത്.
-
അതിന്റെ പുതിയ ഡിസൈൻ നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ പ്രീമിയം, സ്പോർട്ടി രൂപമുള്ളതാണ്.
-
പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായി ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
-
ഇന്ത്യ സ്പെക്ക് സിറ്റിയ്ക് ബിഎസ് പ്രകാരമുള്ള 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് ലഭ്യമാക്കുക.
-
ഡീസൽ-സിവിടിയും കൂടെ പെട്രോൾ- മൈൽഡ് ഹൈബ്രിഡ് സംവിധാനവും കൂടി ലഭിക്കാൻ സാധ്യത.
2019 നവംബറിൽ തായ്‌ലൻഡിലാണ് പുതുതലമുറ ഹോണ്ട സിറ്റി ആദ്യമായി പുറത്തിറങ്ങിയത്. അതിനു ശേഷം നിരവധി തവണ ഇന്ത്യൻ റോഡുകളിൽ സ്പൈഡ് ടെസ്റ്റിംഗ് നടത്തിയ സിറ്റി മാർച്ച് 16 ന് ഇന്ത്യൻ വിപണിയിലിറങ്ങാനുള്ള ഒരുക്കത്തിലാണ്.
തായ്-സ്പെക്ക് അഞ്ചാം തലമുറ സിറ്റി 4440 എംഎം നീളവും 1695 എംഎം വീതിയുമുള്ള ഇന്ത്യ-സ്പെക്ക് സിറ്റിയേക്കാൾ 113 എംഎം നീളവും 53 എംഎം വീതിയുമുള്ളതാണ്. എന്നിരുന്നാലും, തായ് മോഡലിന്റെ 2589 എംഎം വീൽബേസ് ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്ന ഹോണ്ട സിറ്റിയെ അപേക്ഷിച്ച് 11 എംഎം കുറവാണ്. തായ്‌ലൻഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ-സ്പെക്ക് മോഡലിൽ ചില വ്യത്യാസങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും, ഈ രണ്ട് മോഡലുകളും ഏറിയോ കുറഞ്ഞോ സമാനമായിരിക്കുമെന്നാണ് സൂചന.
സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഹോണ്ടയുടെ മറ്റ് മോഡലുകൾക്കൊപ്പം കിടപിടിക്കുന്നതാണ് പുതിയ സിറ്റി. സാമ്യമുള്ള ഡിസൈനായിട്ടുപോലും അമേസിനേക്കാൻ പ്രീമിയമാണെന്ന തോന്നലുണ്ടാക്കാൻ ഈ സിറ്റിയ്ക്ക് സാധിക്കുന്നു. സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾക്കിടയിൽ ക്രോം സ്ലാബിന്റെ ഉപയോഗം ഈ സെഡാനിലും ഹോണ്ട തുടരുന്നു. എന്നാൽ പിൻഭാഗത്താണ് പുതുതലമുറ സിറ്റിയിലെ ഏറ്റവും വലിയ മാറ്റമുള്ളത്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഭാഗത്തെ വളവുകൾ കൂടുതൽ സുഗമവും ഒഴുക്കുള്ളതുമാണ്. പുതിയ എൽഇഡി ടെയ്‌ൽ ലാമ്പുകൾ കൂടുതൽ പ്രീമിയം ലുക്ക് തരുമ്പോൾ പിൻവശത്തെ തടിച്ച ബമ്പർ സിറ്റിയ്ക്ക് ഒരു സ്പോർട്ടി പരിവേഷവും നൽകുന്നു. യഥാർഥത്തിൽ ഇന്ത്യാ സ്പെക്ക് സിറ്റിയുടെ ഉയർന്ന വേരിയന്റിന് തായ് സ്പെക്ക് സിറ്റി ആർഎസ് വേരിയന്റിനായി ഹോണ്ട കരുതിവെച്ച ചില രൂപഭാവങ്ങളും സവിഷേഷതകളും ലഭിച്ചേക്കും.
ഹോണ്ടയുടെ പുതിയ 1.0 ലിറ്റർ ടർബോ പ്രെട്രോൾ എഞ്ചിന് പകരം പുതിയ സിറ്റിയ്ക്ക് കരുത്തുപകരുക ബിഎസ്6 പ്രകാരമുള്ളതും ഇപ്പോൾ നിലവിലുള്ള സിറ്റിയിള്ളതുമായ എഞ്ചിനാണ് കരുത്തു പകരുക. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ പുതിയ സിറ്റിക്ക്കായി ബിഎസ് 6 രൂപത്തിലും നൽകും. ഇതിന് ആദ്യമായി ഡീസൽ-സിവിടി ഓട്ടോ ഓപ്ഷൻ ലഭിക്കാനും സാധ്യതയുണ്ട്. 2021 ൽ ഹോണ്ട സിറ്റിയുടെ പെട്രോൾ-ഹൈബ്രിഡ് വേരിയന്റും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
പുതിയ ഡാഷ്ബോർഡ് ലേഔട്ടുമായാണ് ഹോണ്ട സിറ്റിയുടെ വരവ്. എന്നിരുന്നാലും തായ് സ്പെക്ക് മോഡലിൽ ഹോണ്ട പരീക്ഷിച്ച ലേഔട്ടായിരിക്കില്ല ഇതെന്നാണ് സൂചന. സെൻട്രൽ ഇൻഫോടെയ്‌മെന്റ് സിസ്റ്റത്തിന് ഇരുവശവുമായി സെൻട്രൽ എസി വെന്റുകൾ തായ് സ്പെക്കിന്റെ ലേഔട്ടിൽ കാണാം. പകരം കണക്റ്റഡ് കാർ ടെക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ പോലുള്ള പ്രീമിയം സവിശേഷതകളും, ഒപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും പുതുക്കിയ കാലാവസ്ഥാ നിയന്ത്രണ പാനലും ലഭിക്കുമെന്നാണ് പ്രതീക്ഷ.
2020 ഏപ്രിലിലാണ് ഹോണ്ട പുതുതലുറ സിറ്റി ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത. നിലവിലെ മോഡലിനേക്കാൾ പ്രീമിയമായതിനാൽ വില 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെ (എക്സ്ഷോറൂം, ദില്ലി) കൂടാനാണ് സാധ്യത. ഹ്യൂണ്ടായ് വെർന, ടൊയോട്ട യാരിസ്, മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയുമായി പുതിയ സിറ്റി കൊമ്പുകോർക്കും.
കൂടുതൽ വായിക്കാം: ഹോണ്ട സിറ്റി ഡീസൽ.