ഹോണ്ട ബി ആർ - വി 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലേക്ക് വരാനൊരുങ്ങുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
മൊബീലിയോയെ അടിസ്ഥാനമാക്കി നിർമ്മിച്ച കോംപാക്‌റ്റ് എസ് യു മൊബീലിയൊ ബി ആർ വി ഫെബ്രുവരി 5 ന് ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ചേക്കും. ഹ്യൂണ്ടായ് ക്രേറ്റ, മാരുതി എസ് ക്രോസ്സ്, റെനൊ ഡസ്റ്റർ, നിസ്സൻ ടെറെനൊ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക.
എം പി വി യെ അപേക്ഷിച്ച് ഈ കോംപാക്‌ട് എസ് യു വിയുടെ രൂപത്തിലും ഭാവത്തിലും വളരെ വ്യത്യാസങ്ങളുണ്ട്. പുറം ഭാഗത്ത് പ്രൊജക്‌റ്റർ ഹെഡ്‌ലാംപുകൾ, ഡി ആർ എലുകൾ, ഡിയമണ്ട് കട്ട് അലോയ്‌കൾ പിന്നെ നവീകരിച്ച മുൻവശം എന്നിവയാണ് മാറ്റങ്ങളിൽ ചിലത്.
ഉൾവശത്തും ഇതേ മാറ്റങ്ങൾ തന്നെയാണ്, ടച്ച് സ്ക്രീൻ ഇൻഫോറ്റെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എ സി വെന്റുകൾ, മടക്കിവയ്ക്കുവാൻ കഴിയുന്ന മൂന്നാം നിര സീറ്റുകൾ, റിയർ പാർകിങ്ങ് ക്യാമറ, ഇലക്ട്രിക് ആയി പ്രവർത്തിക്കുന്ന വിങ്ങ് മിറർ. എന്നിവയാണ് ഉൾവശത്തെ പ്രധാന സവിശേഷതകൾ.
4600 ആർ പി എമ്മിൽ 145 എൻ എം പരമാവധി ടോർക്കും 6600 ആർ പി എമ്മിൽ 120 പി എസ് പരമാവധി പവറും പുറന്തള്ളുന്ന 1.5 ലിറ്റർ ഐ - വി ടി ഇ സി പെട്രോൾ എഞ്ചിനായിരിക്കും എഞ്ചിൻ ഓപ്‌ഷനുകളിൽ ഒന്ന്. ക്രേറ്റയിലുള്ള പെട്രോൾ എഞ്ചിനുമായി മത്സരിക്കാൻ പോന്നതാണ് ഇതിന്റെ പെട്രോൾ എഞ്ചിൻ, മൂന്നാം നിര സീറ്റിങ്ങിന്റെയും മികവ് മത്സരത്തിൽ ബി ആർ വി യ്ക്ക് തുണയായേക്കാം.
അമേസ് സെഡാൻ ജാസ്സ് എന്നിവയിൽ കണ്ട് പരിജയിച്ച 1750 ആർ പി എമ്മിൽ പരമാവധി ടൊർക്കായ 200 എൻ എമ്മും 3600 ആർ പി എമ്മിൽ 100 പി എസ് പരമാവധി പവറും പുറന്തള്ളുന്ന 1.5 ലിറ്റർ ഐ - ഡി ടി ഇ സി യൂണിറ്റ് ആയിരിക്കും ഡീസൽ വേർഷനിലുണ്ടാകുക. കൂടുതൽ പവറിനു വേണ്ടി എഞ്ചിനുകൾ നവീകരിച്ചായിരിക്കും ഉപയോഗിക്കുക. സ്റ്റോക്ക് യൂണിറ്റ് സഹകരിച്ചില്ലെങ്കിൽ ഈ ഹോണ്ട ഉൽപ്പന്നം മത്സരത്തിൽ പിറകിലായിപ്പോയേക്കാം.
ഹോണ്ടയുടെ 6 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചായിരിക്കും എഞ്ചിനുകൾ എത്തുക.