ഹോണ്ട ബി ആർ വി ഗാലറി: നിങ്ങൾക്കത് ക്രേറ്റയെക്കാൾ മികച്ചതായി തോന്നിയൊ?
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
ഏറെ കാത്തിരിക്കുന്ന ബി ആർ വി എസ് യു വി ഹോണ്ട 2016 ഒട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ചു. ഹോണ്ടയുടെ ഈ 7 സീറ്റർ എസ് യു വി ഹ്യൂണ്ടായ് ക്രേറ്റ, ഡസ്റ്ററിന്റെ പുതിയ ഫേസ് ലിസ്റ്റ് ചെയ്‌ത വേർഷൻ ( നാളെ അവതരിപ്പിക്കും) എന്നിവയോടാണ് മത്സരിക്കുക. കുറച്ച് മാസങ്ങൾക്കുള്ളിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട ബി ആർ വി മത്സരയോഗ്യമായ വിലയിലായിരിക്കും എത്തുകയെന്ന് പ്രതീക്ഷിക്കാം.
ഒറ്റനോട്ടത്തിലത്തന്നെ ശ്രദ്ധയിൽപ്പെടുന്ന രീതിയിലാണ് ഹോണ്ട വാഹനം ഒരുക്കിയിരിക്കുന്നത്, വാഹനത്തിന്റെ എക്‌സ്റ്റീരിയറിൽ തന്നെ ഇത് വ്യക്‌തമാണ്. പ്രൊജക്ക്‌ടർ ഹെദ്‌ലാംപുകളും എൽ ഇ ഡി ലൈറ്റ് ഗൈഡും അടങ്ങിയതാണ് മുൻവശം. ഡയമണ്ട് കട്ട് അലോയ്വീലുകളിൽ സഞ്ചരിക്കുന്ന വാഹനത്തിന് ചുറ്റിനുമുള്ള ബോഡി ക്ലാഡിങ്ങും ലഭിച്ചിട്ടുണ്ട്. പിൻവശം കണ്ണെഞ്ചിൻപ്പിക്കുന്ന തരത്തിലാണ് എന്നാൽ കണക്‌ടഡ് ടെയിൽ ലാംപുകളുമായി പിൻവശം അൽപ്പം മെച്ചപ്പെടുത്താനും വാഹന നിർമ്മാതാക്കൾ. ഹോണ്ട സിറ്റി, ജാസ്സ് എന്നീ വാഹനങ്ങളിൽ നിന്നാണ് ക്യാബിൻ വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ മൊബീലിയോയെക്കാൾ മികച്ചതാണ് ക്യാബിൻ എന്നതാണ് സത്യം.
0 out of 0 found this helpful