• English
    • Login / Register

    ഹോണ്ട ബി ആര്‍ വി അടുത്ത വര്‍ഷത്തോടെ എത്തും, സി ഇ ഒ പറയുന്നു.

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    15 Views
    • 7 അഭിപ്രായങ്ങൾ
    • ഒരു അഭിപ്രായം എഴുതുക

    Honda BR-V Front

    ഹോണ്ടയുടെ എസ്‌ യു വി കോംപാക്‌ട്‌ വാഹനമായ ബി ആര്‍ വി മാര്‍ച്ച്‌ 2016 നു ശേഷം പുറത്തിറങ്ങുമെന്ന്‌ ഹോണ്ട കാര്‍സ്‌ ഇന്ത്യയുടെ പ്രസിഡന്‍റ്റും സി ഇ ഒയുമായ കാറ്റ്സുഷി ഇന്നൊവ്‌ അറിയിച്ചു. ബ്രിയൊ പ്ളാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന വാഹനം മത്സരിക്കുക ഫോര്‍ഡ്‌ ഇക്കൊ സ്പോര്‍ട്ട്‌, മാരുതി എസ്‌ ക്രോസ്സ്‌, ഹ്യൂണ്ടായ്‌ ക്രേറ്റ, റെനൊ ഡസ്റ്റര്‍ എന്നിവയോടൊപ്പമായിരിക്കും.

    ബ്രിയൊ പ്ളാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണെങ്കിലും ബോഡി ഷെല്ലുപോലെയുള്ള പല കാര്യങ്ങളും മൊബിലിയോയില്‍ നിന്നുള്ളതാണ്‌, എന്നിരുന്നാലും ആവശ്യത്തിന്‌ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌. പിന്‍ഭാഗത്തിനൊപ്പം മുന്‍വശവും മുഴുവനായി പുതുക്കി പണിതിട്ടുണ്ട്‌. ക്ളംഷെല്‍ ബോണറ്റും, ഡി ആര്‍ എല്ലുകളോട്‌ കൂടിയ പ്രൊജക്ടര്‍ ഹെഡ്ലാംപും ചെരുന്നതോടെ മുന്‍ഭാഗം ചെറുതും എന്നാല്‍ ദൃഢവുമാകുന്നു. അതേസമയം അത്യാധുനികമായ ടെയില്‍ ലാംപ്‌ ക്ളസ്റ്ററും വലിപ്പമേറിയ ബംപറും ചേര്‍ന്നതാണ്‌ പിന്‍ഭാഗം. ഇതിനു പുറമെ ബോഡിക്ക്‌ ചുറ്റിനുമുള്ള ആവരണം കൂടിയാവുമ്പോള്‍ വാഹനം അല്‍പ്പം വീതികൂടിയതും വലിപ്പമേറിയതുമാവുന്നു.

    Honda BR-V sides

    ഹോണ്ട സിറ്റിയില്‍ നിന്നും ജാസ്സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയിരിക്കുന്ന ഉള്‍വശം പുത്തന്‍ സവിശേഷതകളടങ്ങിയതാണ്‌. ഇന്‍ഫൊടെയിന്‍മെന്‍റ്റ്‌ സിസ്റ്റെം, സ്പോര്‍ട്ടി സെറ്റ്‌ അപ്പ്‌ പിന്നെ മള്‍ടി ഫങ്ങ്‌ഷനിങ്ങ്‌ സ്റ്റീയറിങ്ങ്‌ വീല്‍ എന്നിവയ്ക്കൊപ്പം നിലവിലെ വാഹനങ്ങളില്‍ പരീക്ഷിച്ച്‌ വിജയിപ്പിക്കാത്ത ഒരു മൂന്നാം നിര ഇരിപ്പിടം കൂടി ഉള്‍വശത്തിന്‍റ്റെ സവിശേഷതയാണ്‌.
    ഹോണ്ട സിറ്റിയില്‍ നിന്നും മൊബീലിയൊയില്‍ നിന്നും കടമെടുത്തിട്ടുള്ള 1.5 ലിറ്റര്‍ ഐ- വി ടി ഇ സി പെട്രോള്‍ എഞ്ചിനും നിലവിലെ 1.5 ലിറ്റര്‍ 100 പി എസ്‌ ഡീസല്‍ എഞ്ചിന്‌ പകരമായെത്തുന്ന 120 പി എസ്‌ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായിരിക്കും പുത്തന്‍ ബി ആര്‍ വിക്ക്‌ കരുത്തേകുക.

    ജാസ്സിനോടൊപ്പം തപുകരയില്‍ പ്രാദേശീയമായി നിര്‍മ്മിക്കുന്നതിനാല്‍ ബി ആര്‍ വിക്ക്‌ എതാണ്ട്‌ 8 ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയില്‍ വില വരുമെന്ന്‌ പ്രതീക്ഷിക്കാം.

    was this article helpful ?

    Write your Comment on Honda ബിആർ-വി

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience