ഇന്തോനേഷ്യൻ വിപണിയിലേക്കുള്ള ഹോണ്ട ബ്രിയൊ ആർ എസ്സിന്റെ ലോഞ്ച് കമ്പനിയുടെ പങ്കാളികൾ സ്ഥിരീകരിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഹോണ്ട ബ്രിയൊ ആർ എസ്സിന്റെ പ്രൊഡക്‌ഷൻ സ്പെസിഫിക്കേഷൻ വേർഷന്റെ ചിത്രങ്ങൾ അടുത്തിടെ ഇന്റർനെറ്റിൽ പടർന്നിരുന്നു. നിർമ്മാതാക്കൾ വാഹനം ഇന്തോനേഷ്യൻ വിപണിയിൽ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. കമ്പനിയുടെ ഇന്തോനേഷ്യൻ വിപണിയിലെ പങ്കാളികളായ പി ടി ഹോണ്ട പ്രോസ്‌പെക്`ട് മോട്ടോഴ്‌സ് ബ്രിയൊ ആർ എസ് എന്ന പേർ രജിസ്റ്റർ ചെയ്‌തതയി ഓട്ടോനെറ്റ്മാഗസീൻ റിപ്പോർട്ട് ചെയ്‌തു, വാഹനം ഉടൻ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണെന്നുതിന്റെ സൂചനയാണിത്. എഞ്ചിനുകളിൽ മാറ്റമില്ലാതെ നിലവിലെ 1. 109 എൻ എം ടോർക്കിൽ 88 പി എസ് പവർ തരുന്ന 1.2 ലിറ്റർ ഐ - വി ടി ഇ സി എഞ്ചിൻ തന്നെയായിരിക്കും വാഹനത്തിലുണ്ടാവുക.
മൊബീലിയൊ എം പി വിയിൽ കണ്ട സറ്റിലിങ്ങ് ക്യൂസിന് സമാനമായ മാറ്റങ്ങളാണ് ബ്രിയൊ ആർ എസ്സിനുണ്ടാകുക. മുൻവശത്ത് ബ്രിയൊ ആർ എസ്സിന് പുതിയ ഹെഡ്‌ലാംപ് ക്ലസ്റ്റർ, എൽ ഇ ഡി ഡി ആർ എല്ലുകൾ, പ്രൊജക്‌ടർ ഹെഡ്‌ലാംപുകൾ, പിന്നെ പ്രീമിയം ഹാച്ച്ബാക്കായ ഹോണ്ട ജാസ്സിലേതുപോലെ പുതിയ ഹണികോമ്പ് എയർ ഡാം ചേർത്ത് നവീകരിച്ച ഫ്രണ്ട് ബംബർ, ക്രോമിയം ആക്‌സെന്റിലുള്ള പിയാനോയുടെ കറുത്ത നിറത്തിലെ ഗ്രിൽ എന്നിവയാണ് സവിശേഷതകളായിട്ടുള്ളത്. വശങ്ങളിലെ ഡയമണ്ട് കട്ട് അലോയ്‌കൾ പുറകിലെ സൈഡ് സ്കൈർട്ട് എന്നിവ ഒറ്റ നോട്ടത്തിൽത്തന്നെ തിരിച്ചറിയാൻ കഴിയും. ക്രോം എക്‌സോസ്റ്റ് മഫ്ളർ, റിയർ സ്പോയിലർ, നവീകരിച്ച സ്പോർട്ടി ബംബർ ആർ എസ് ബാഡ്‌ജിങ്ങ് എന്നിവയാണ് പിന്നിലെ മാറ്റങ്ങൾ. കറുത്ത നീറത്തിലെ നിറവിന്യാസവും ടച്ച് സ്ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റവുമാണ് ഇന്റീരിയരിന്റെ പ്രത്യേകത. ഇന്ത്യൻ ബ്രിയോയിലും തുടർന്ന് കോംപാക്ക്‌ട് സെഡാൻ അമേസിലേക്കും വൈകാതെ ഈ ഇന്റീരിയർ എത്തുമെന്ന് പ്രതീക്ഷിക്കാം
0 out of 0 found this helpful