2016 ഓട്ടോ എക്സ്പോയിൽ ഹോണ്ട അസിമോ ഹ്യുമനോയിഡ് നിഹാലിനെ കണ്ട് മുട്ടുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്സ്പോയിൽ ഹോണ്ട കാർസ് ലിമിറ്റഡ് ഹോണ്ടയുടെ ഹ്യുമനോയിഡ് അസിമോ ( അഡ്വാൻസിഡ് സ്റ്റെപ് ഇൻ ഇന്നൊവേറ്റീവ് മൊബിലിറ്റി) കൊണ്ടുവരുന്നു. പ്രോജെറിയ എന്ന അപൂർവ്വരോഗത്താൽ ക്ലേശിക്കുന്ന നിഹാലിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. അസിമോ നിഹാലിനെയും കുടുംബത്തെയും അഭിവാദ്യം ചെയ്തു അതുപോലെ പ്രസിദ്ധമായ “ ഇന്ത്യ വെയിൽ .....” എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുകയും ചെയ്തു , 6 വർഷങ്ങൾക്ക് ശേഷമാണ് അസിമോ ഇന്ത്യയിൽ വരുന്നത്, അതും പ്രത്യേക അഭ്യർത്ഥന പ്രകാരം നിഹാലിനെ കാണ്വാൻ. അസിമോയെ കാണ്വാൻ സാധിച്ചതിൽ നിഹാൽ വളരെ സന്തോഷവാനായിരുന്നു, കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിഹാൽ ഇങ്ങനെ പറയുകയുണ്ടായി, “എന്റെ ഏറ്റവും പ്രിയപ്പെട്ട റോബോട്ടിനെ ഈ ജീവിതത്തിൽ കാണാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവനാണ്. ഇത് എനിക്കും എന്റെ കുടുംബത്തിനും അവനോടൊത്ത് സമയം ചിലവഴിക്കാൻ സാധിച്ചത് ആശ്ചര്യപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷങ്ങൾ തന്നതിനു ഹോണ്ടായോട് ഞാൻ നന്ദി പറയുവാൻ ആഗ്രഹിക്കുന്നു. ഇത് ഒരു സ്വപ്നം സത്യമായതാണ്.”
ഇവെന്റിൽ സംബന്ധിച്ച ഹോണ്ട കാർസ് ഇന്ത്യയുടെ സി ഇ ഓയും, പ്രസിഡന്റുമായ മി. കാറ്റ്സുഷി ഇനോയ് ഇങ്ങനെ പറയുകയുണ്ടായി , “ ഞങ്ങൾക്ക് നിഹാലിന്റെ അസിമോയെ കാണുവാനുള്ള ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചതിൽ അതിരു കവിഞ്ഞ സന്തോഷമുണ്ട്. അസിമോയെ കണ്ടപ്പോഴുള്ള അവന്റെ മുഖത്തെ സന്തോഷം പരിശ്രമങ്ങളെ വിലയുള്ളതാക്കി. നിഹാലിനു വേണ്ടിയുള്ള ഇത് ഞങ്ങൾക്ക് പാരിതോഷികമായ ഒരു അനുഭവമായിരുന്നു.“
നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഒരുപാട് കാത്തിരുന്ന ബി ആർ-വി ഹോണ്ടാ കൊണ്ടുവരുന്നു. ഇതിനെ ബി ആർ-വി എന്ന് വിളിക്കുന്നു ഉപയോഗയോഗ്യമായ ഒരു ക്രോസോവർ, പക്ഷേ ഈ 7-സീറ്റർ എം പി വി കോംപാക്ട് -എസ് യു വി സെഗ്മെന്റിൽ പ്രവേശിച്ച് ക്രേറ്റ , ഡ്സ്റ്റർ എന്നിവയോട് മത്സരിക്കും. ഹോണ്ടയുടെ മറ്റ് പ്രദർശനങ്ങൾ 2016 ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഓട്ടോ എക്സ്പോയുടെ ഹാൾ നമ്പർ 9ൽ കാണാൽ നിങ്ങൾക്ക് സാധിക്കുന്നതാണ്.
0 out of 0 found this helpful