ഓട്ടോ എക്സ്പോ 2020: ഗ്രേറ്റ് വാൾ മോട്ടോർസ്, ഓറ ആർ 1 പ്രദർശിപ്പിച്ചു, ലോകത്തിലെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇലക്ട്രിക്ക് കാർ ആണിത്.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 41 Views
- ഒരു അഭിപ്രായം എഴുതുക
300 കി മീ റേഞ്ച് ഉള്ള 100 kmph ടോപ് സ്പീഡുള്ള കാറാണ് ആർ 1
-
2019 ൽ ചൈനയിൽ ലോഞ്ച് ചെയ്ത ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ കോംപാക്ട് ഇവി ആണ് ഓറ ആർ 1.
-
സർക്കാർ സബ്‌സിഡികൾ ചേർത്താൽ ഇന്ത്യൻ രൂപയിൽ 6.5 ലക്ഷമായിരിക്കും ആർ 1 ന്റെ വില.
-
350 കി മീ ഒറ്റ ഫുൾ ചാർജിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ കാറിന് 33kwh ബാറ്ററിയാണ് ഉപയോഗിക്കുന്നത്.
-
ചൈനയിൽ ഇറക്കിയ ഓറ ആർ 1 ൽ 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,കണക്ടഡ് കാർ ഫീച്ചറുകൾ എന്നിവയുണ്ട്.
-
എന്നാലും GWM ഉടനെയൊന്നും ഈ കാർ ഇന്ത്യൻ കാർ വിപണിയിൽ ഇറക്കില്ല.
ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ ആദ്യ വരവിനാണ് ഓട്ടോ എക്സ്പോ 2020 സാക്ഷ്യം വഹിച്ചത്. ലോകത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇവി, ഓറ ആർ 1 കമ്പനി പ്രദർശിപ്പിച്ചു. പ്രാദേശിക ഇന്ത്യൻ വിപണിയിൽ 6.5 ലക്ഷം രൂപ വില വരുന്ന ചെറിയ മോഡൽ ഇലക്ട്രിക്ക് കാർ ആണിത്. വലുപ്പത്തിൽ ചെറുതാണെങ്കിലും 351 കി മീ റേഞ്ച് ഈ കാറിനുണ്ട് എന്നത് ആകര്‍ഷകമായ വസ്തുതയാണ്.
4 ഡോറുകൾ ഉള്ള കോംപാക്ട് ഹാച്ച്ബാക്കാണ് ആർ 1. വലിയ വിപണി സാധ്യതയുള്ള ഇവി ആണിത്. ബെയ്‌ജിങ് ഓട്ടോ ഷോ 2019 ൽ ഇത് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു.ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ(GWM) ഇവി ഡിവിഷനാണ് ഓറ. ബേസ് സ്പെസിഫിക്കേഷൻ ആർ 1, 28.5kWh ബാറ്ററി ഉപയോഗിക്കുമ്പോൾ ലോങ്ങ് റേഞ്ച് വേരിയന്റിൽ 33kWh ബാറ്ററി ആയിരിക്കും. ഈ ലോങ്ങ് റേഞ്ച് വേരിയന്റിൽ 300 കി.മീ മുകളിൽ ഒറ്റ ചാർജിൽ സഞ്ചരിക്കും. 48PS/125Nm ശക്തി നൽകുന്ന ഇലക്ട്രിക്ക് മോട്ടോർ 100kmph വരെ ടോപ് സ്പീഡിൽ യാത്ര ചെയാൻ സഹായിക്കും. ചൈനീസ് സർക്കാർ നൽകുന്ന വൻ സബ്‌സിഡികൾ കാരണം താങ്ങാവുന്ന വിലയ്ക്കുള്ള ഇലക്ട്രിക് കാറായി മാറി ആർ.1.
എക്സ്റ്റീരിയർ നോക്കിയാൽ ഹോണ്ടയുടെ സ്വാധീനം കാണാം. ഹോണ്ട ഇ പോലെ തന്നെ ചെറുതും ഓമനത്തവുമുള്ള മോഡലാണ് ആർ 1. എന്നാൽ വിലക്കുറവ് എന്ന ഘടകത്തിൽ അടിസ്ഥാനമാക്കിയാണ് ആർ 1 നിർമിച്ചിരിക്കുന്നത്. ഇ.വി കാലഘട്ടത്തിലെ ടാറ്റാ നാനോ ആണ് ആർ 1 എന്ന് പറയേണ്ടി വരും. ഇന്ത്യയിൽ ലഭ്യമായ ചെറിയ കാറുകളുമായി ആർ 1 നെ താരതമ്യം ചെയ്ത് നോക്കാം:
|
ഓറ ആർ 1 |
മാരുതി ആൾട്ടോ |
മാരുതി സെലേറിയോ |
ഡാറ്റ്സൺ റെഡി-ഗോ |
മാരുതി വാഗൺ ആർ |
നീളം |
3495എംഎം |
3445എംഎം |
3695എംഎം |
3429എംഎം |
3655എംഎം |
വീതി |
1660എംഎം |
1490എംഎം |
1600എംഎം |
1560എംഎം |
1620എംഎം |
ഉയരം |
1530എംഎം |
1475എംഎം |
1560എംഎം |
1541എംഎം |
1675എംഎം |
വീൽബേസ് |
2475എംഎം |
2360എംഎം |
2425എംഎം |
2348എംഎം |
2435എംഎം |
മുകളിൽ തന്നിരിക്കുന്ന താരതമ്യം നോക്കുമ്പോൾ മനസിലാകും മാരുതി ആൾട്ടോ, ഡാറ്റ്സൺ റെഡി-ഗോ എന്നിവയെക്കാൾ വലുതും വില കൂടിയതുമായ മോഡലാണ് ആർ 1 എന്നത്. എന്നാൽ മാരുതി വാഗൺ ആറിനേക്കാൾ ചെറുതാണ് ഇത്. മാരുതിയുടെ താങ്ങാവുന്ന വിലയുള്ള ഇവി നിർമിക്കാൻ പോകുന്നത് വാഗൺ ആറിനെ അടിസ്ഥനമാക്കിയാണ്.
9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കണക്ടഡ് കാർ ടെക്നോളജി, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകളും ക്യാമറയും എന്നിവ ഈ കാറിന്റെ ഫീച്ചറുകളിൽ ചിലതാണ്.
ബഡ്ജറ്റ് മോഡൽ എന്ന് വിശേഷണം ഉണ്ടെങ്കിലും ഒന്നിലേറെ എയർ ബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ഹിൽ അസെന്റ് കൺട്രോൾ, അഡാപ്റ്റീവ് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം നൽകിയിട്ടുണ്ട്. GWM ഹവൽ എസ്.യു.വി യുമായി ഇന്ത്യൻ കാർ വിപണിയിൽ എത്തുന്നുണ്ടെങ്കിലും ഓറ ആർ 1 അടുത്ത കാലത്തൊന്നും ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യത കാണുന്നില്ല.