ഫോർഡ് ഇന്ത്യ അവരുടെ ചെന്നൈ നിർമ്മാണശാലയിൽ 1 മില്ല്യൺ എന്ന നാഴികക്കല്ല് കടന്നു.
ഫോർഡ് ഇന്ത്യയുടെ ചെന്നൈ പ്ലാന്റ് 1 മില്ല്യൺ കാറുകളൂം എഞ്ചിനും നിർമ്മിച്ചു. 1999 ൽ നിർമ്മാണ ശാല ചെന്നൈയിൽ തുറന്നതിന് ശേഷം 16 വർഷമെടുത്താണ് നിർമ്മാതാക്കൾ ഈ നാഴികക്കല്ല് താണ്ടിയത്. ഒരു ഇക്കൊ സ്പോർട് നിർമ്മിച്ചുകൊണ്ടാണ് 1 മില്ല്യൺ പൂർത്തിയാക്കിയത്. 350 ഏക്കറിൽ പരന്നു കിടക്കുന്ന പ്ലാന്റ് നിലവിൽ നിർമ്മിക്കുന്നത് ഇക്കൊ സ്പോർട്, ഫിയസ്ത, എൻഡവർ എന്നീ മൂന്നു വാഹനങ്ങളാണ്, കൂടാതെ ഒരു എഞ്ചിൻ അസ്സംബ്ലിങ്ങ് യുണിറ്റും 2008 മുതൽ തുടങ്ങിയിട്ടുണ്ട്. പെട്രോൾ എഞ്ചിനുകളും ഡീസൽ എഞ്ചിനുകളും ഒരുപോലെ നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് അസ്സംബ്ലി ലൈൻ നിർമ്മിച്ചിരിക്കുന്നത്. വർഷത്തിൽ 2 ലക്ഷം വാഹനങ്ങളും 3.4 ലക്ഷം എഞ്ചിനുകളും നിർമ്മിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് ഒരു അമേരിക്കൻ പവർ ഹൗസ് തന്നെയാണ്.
ഫോർഡ് ചെന്നൈ വെഹിക്കിൾ അസ്സംബ്ലി അൻഡ് എഞ്ചിൻ പ്ലാന്റിന്റെ എക്‌സിക്ക്യൂട്ടിവ് ഡയറക്‌ടറയ ബാല സുന്ദരം രാധാകൃഷ്ണൻ പറഞ്ഞു “ ചെന്നൈയിൽ നിന്നാണ് ഇന്ത്യയിലുള്ള ഞങ്ങളുടെ ജൈത്രയാത്ര തുടങ്ങിയത്, ഫോർഡിന്റെ ഒരു ആഗോള നിർമ്മാണ ശാല എന്നതിലുപരി, പുത്തൻ രീതികളൂം സാങ്കേതികതകളും എളുപ്പം സ്വായക്തമാകുന്ന കാര്യത്തിലും അഗോള തലത്തിലെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിലും ഈ നിർമ്മാണ ശാല പുത്തൻ അളവുകോലാണ് കൊണ്ടുവന്നിരിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും അടക്കം 6,000 ൽ പരം ജീവനക്കരുടെ കഠിന പ്രയത്നത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഫലമാണ് ഈ 1 മില്ല്യൺ നേട്ടം എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ചെന്നൈയെ കൂടാതെ ഫോർഡ് അവരുടെ ഏറ്റവും പുതിയ നിർമ്മാണ ശാല ഗുജറാത്തിലെ സാനന്ദിൽ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു, എഞ്ചിനുകളിലാണ് മുൻഗണന കൊടുത്തിരിക്കുന്നതെങ്കിലും ഫിഗോയും ആസ്പയറും ഇവിടെതന്നെയായിരിക്കും നിർമ്മിക്കുക.
യൂറോപ്പിലെ ചില ഭാഗങ്ങൾ, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക എന്നിവയടക്കം ഏതാണ്ട് 40 രാജ്യങ്ങളിലേക്ക് വാഹനം ഈ രണ്ട് പ്ലാന്റുകളിൽ നിന്നുമായി വാഹനം കയറ്റുമതി ചെയ്യുന്നുണ്ട്.