ഫോർഡ് ഇന്ത്യ പ്രദേശിക വിൽപ്പനയിൽ 55% വളർച്ച രജിസ്റ്റർ ചെയ്‌തു
ജയ്‌പൂർ:
ഫോർഡ് ഇന്ത്യ അവരുടെ നവംബറിലെ വിൽപ്പന നിരക്ക് പുറത്ത് വിട്ടു. 2014 നവംബറിലെ വിൽപ്പനയേക്കാൾ 55% വലർച്ചയാണ് അമേരിക്കൻ വാഹന നിർമ്മാതാക്കൾ നേടിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ വിൽപ്പന 5,661 യൂണിറ്റുകളായിരുന്നെങ്കിൽ ഇത്തവണ അത് 8,773 ആക്കി ഉയർത്തുന്നതിൽ കമ്പനി വിജയിച്ചു. കയറ്റുമതിയിൽപ്പോലും 19 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.ഇപ്രാവശ്യം ഏതാണ്ട് 8,416 കാറുകളാണ് ഈ വാഹന നിർമ്മാതാക്കൾ കയറ്റുമതി ചെയ്‌തത്. കഴിഞ്ഞവർഷം ഈ സ്ഥാനത്ത് ഏതാണ്ട് 7,070 യൂണിറ്റുകളായിരുന്നു.
കഴിഞ്ഞ മാസം ഫോർഡ് ഇന്ത്യ വിറ്റഴിച്ചത് 17,189 യൂണിറ്റുകളാണ്(ഇന്ത്യയിലെയും പുറത്തെയും വിൽപ്പന കൂട്ടി); ഈ വിൽപ്പനയ്ക്ക് നന്ദി പറയേണ്ടത് ഫിഗൊ ആസ്‌പയർ സെഡാൻ ഫിഗൊ ഹാച്ച്ബാക്ക് എന്നിവയോടാണ്. ഒക്‌ടോബറിൽ ഇക്കൊസ്പ്പോർട്ടിന്റെ ഫേസ് ലിഫ്റ്റ് ചെയ്ത വേർഷൻ അവതരിപ്പിച്ചതും വിൽപ്പന വർദ്ധിപ്പിക്കുന്നത്ന് വാഹന നിർമ്മാതക്കളെ സഹായിച്ചു.വിൽപ്പനയിലെ ഈ ഉണർവ് നിലനിർത്തുന്നതിൻള്ള തയാറെടുപ്പിലാണ് ഈ യു എസ് കമ്പനി, കൂടാതെ 2016 ഓട്ടോ എക്‌സ്പോയിൽ പുതിയ എൻഡവർ എസ് യു വി ലോഞ്ച് ചെയ്യുന്നതോടെ അവരുടെ ഇന്ത്യൻ നിര വീണ്ടും ശക്‌തമാകും. പ്രീമിയും സെവൻ സീറ്റർ സെഗ്‌മെന്റിൽ എത്തുന്ന എൻഡവർ മത്സരിക്കുക ഷവർലറ്റ് ട്രെയിൽബ്ലേസർ ടൊയോറ്റ ഫോർചൂണർ എന്നിവയോടൊപ്പമായിരിക്കും.
വിൽപ്പന നിരക്കിലുണ്ടായ വർദ്ധനവിൽ സന്തുഷ്ടി രേഖപ്പെടുത്തിയ ഫോർഡ് ഇന്ത്യ മാർകറ്റിങ്ങ് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ അശ്രി അനുരഗ് മെഹ്‌റോത്ര പറഞ്ഞു, “ ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഞങ്ങളുടെ പുതിയ രീതി വിജയം കണ്ടുവെന്നാണ് ഫോർഡ് ഇന്ത്യയുടെ ഈ അതിവേഗ വളർച്ച സൂചിപ്പിക്കുന്നത്.”