ഫിയറ്റ് ഇന്ത്യ ഈ ഉത്സവകാലത്തെക്ക് വേണ്ടി ഡബിള്‍ ധമാക ഓഫറുകള്‍ പുറത്തുവിട്ടു.
published on ഒക്ടോബർ 19, 2015 05:22 pm by manish
- 5 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
വേഗത്തിലടുക്കുന്ന ഉത്സവകാലത്തിലേക്കുവേണ്ടി ഓഫറുകളുടെ പെരുമഴയുമായി ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സ് ഇന്ത്യ. ഉപഭോഗ്താക്കള്‍ക്ക് തിരഞ്ഞെടുക്കുന്നതിനായി ഓഫറുകളുടെ ഒരു നീണ്ട നിരയാണ് കമ്പനി കുറച്ചു കാലത്തെക്ക് പുറത്തുവിട്ടിരിക്കുന്നത്. ഈ ഓഫറുകള്‍ കമ്പനിയുടെ നിലവിലെ ഉല്‍പ്പന്നങ്ങളിലെല്ലാം തന്നെ ലഭ്യമാകുന്നതായിരിക്കും. പൂന്റൊ ഇവൊ, അവെന്റുറാ, ലിനിയ എഫ്എല്‍, ലിനിയ ക്ലാസ്സിക് തുടങ്ങിയ മൊഡലുകളോടൊപ്പം 1 ലക്ഷം രൂപ വരെ ഭാഗ്യശാലികള്‍ക്ക് സ്വന്തമാക്കാം. ഓരൊ മോഡലിലെയും തിരഞ്ഞെടുത്ത വാഹനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
- പൂന്റൊ ഇവൊ: 70,000 രൂപവരെയുള്ള ആനുകൂല്യങ്ങള്‍ + ഡബിള്‍ ധമാക്ക.
- അവന്റുറ: 80,000 രൂപവരെയുള്ള ആനുകൂല്യങ്ങള്‍ + ഡബിള്‍ ധമാക്ക.
- ലിനിയ എഫ്എല്‍: 1,10,000 രൂപവരെയുള്ള ആനുകൂല്യങ്ങള്‍ + ഡബിള്‍ ധമാക്ക.
- ലിനിയ ക്ലാസ്സിക്: 40,000 രൂപവരെയുള്ള ആനുകൂല്യങ്ങള്‍ + ഡബിള്‍ ധമാക്ക.
ഈ ഡിസ്കൌണ്ടുകള്‍ക്ക് പുറമെ ഫിയറ്റ് അവരുടെ അബാര്‍ത്ത് പൂന്റൊ ഒക്ടോബര്‍ 19 നു പുറത്തിറക്കാന്‍ കൂടി തയ്യാറെടുക്കുകയാണ്. 145 ബിഎച്പി കരുത്ത് തരത്തക്ക രീതിയില്‍ നവീകരിച്ച 1.4 ലിറ്റര്‍ എഞ്ചിനായിരിക്കും വാഹനത്തിനുണ്ടാവുക. ഇതേ എഞ്ചിന് തന്നെ ലിനിയ സെഡാനിലും ഇടം കണ്ടെത്തിയേക്കും. സ്പോര്‍ടി അബാര്‍ത്ത് സ്റ്റിക്കെറുകളോടും റെസിങ്ങ് സ്റ്റ്രിപ്പുകളൊടും ഒപ്പം വ്യത്യസ്തമായ നിറ വിന്യാസങ്ങളും അബാര്‍ത്ത് പൂന്റൊ ഇവോയില്‍ കാണാന്‍ കഴിയും. നാലു മൂലയിലും ഡിസ്ക് ബ്രേക്കുകളുള്ള സ്കോര്‍പിയന്‍ പൈനര് അലോയ് വീലുകളാവും കാറില്‍ ഉള്‍പ്പെടുത്തുക. അകത്തും പുറത്തുമായി ധാരാളം അബാര്‍ത്ത് ബസ്ഡ്ജിങ്ങും വാഹനത്തിനുണ്ടാകും. മുഴുവനായും കറുത്ത നിറത്തിലുള്ള ഉള്വശത്തിനോടുചേരുന്ന സീറ്റിലെ സ്റ്റിച്ചിങ്ങുകളും കൂടിയാവുമ്പോള്‍ വാഹനത്തിന്റെ ഉള്ഭാഗത്തിനൊരു സ്പോര്‍ടി നിറവിന്യാസം കൈവരുന്നു.
- New Car Insurance - Save Upto 75%* - Simple. Instant. Hassle Free - (InsuranceDekho.com)
- Sell Car - Free Home Inspection @ CarDekho Gaadi Store
0 out of 0 found this helpful