Login or Register വേണ്ടി
Login

ഫെറാറി 488 ജി ടി ബി നാളെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

വളരെ ജനപ്രീതി നേടിയ 458 ഇറ്റാലിയയ്ക്ക്‌ പകരമായെത്തി​‍ൂന്ന ഫെറാറിയുടെ 488 ജി ടി ബി ഫെബ്രുവരി 17 ന്‌ ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം ഇന്ത്യയിലിറങ്ങിയ കാലിഫോർണിയ ടി യ്ക്ക്‌ ശേഷമുള്ള ഈ ഇറ്റാലിയൻ നിർമ്മാതാക്കളുടെ രണ്ടാമത്തെ ടർബോചാർജഡ്‌ സൂപ്പർകാറാണ്‌ 488 ജി ടി ബി.

പുതിയ 3.9 ലിറ്റർ ട്വിൻ ടർബോചാർജഡ് വി 8 എഞ്ചിനിൽ നിന്നാണ്‌ 488 എന്ന പേര്‌ ലഭിച്ചിരിക്കുന്നത്. ജി ടി ബി എന്നാൽ ഗ്രാൻഡ് ടുരിസ്‌മൊ ബെർലിനെറ്റ ( കൂപെ ബോഡി സ്റ്റൈലുള്ള ഗ്രാൻഡ് ടൂറർ എന്ന്‌ ഇറ്റാലിയൻ അർത്ഥം).

മുൻഗാമിയുടെ എഞ്ചിൻ 4.5 ലിറ്റർ ആയിരുന്നെങ്കിൽ 488 ജി ടി ബിയുടേത് 3.9 ലിറ്ററാണ്‌. എന്നാൽ വാഹനത്തിന്റെ ഡ്വൽ സ്‌ക്രോൾ ഐ എച് ഐ ടർബോ ഈ വി 8 നെ 661 ബി എച്ച് പി പവർ പുറന്തള്ളാൻ സഹായിക്കും, 458 നേക്കാൾ 99 ബി എച്ച് പി അധികമാണിത്. മാത്രമല്ല ഫെറാറി 488 ഒരു പതിറ്റാണ്ട് മുൻപുള്ള ഇതിഹാസമായ ഫെറാറി എൻസോയേക്കാൾ ശക്‌തിയേറിയതാണ്‌. കർബ് വെയ്‌റ്റ് വെറും 1370 കി ഗ്രാം ആയതിനാൽ 488 ജി ടി ബി പൂജ്യത്തിൽ നിന്ന്‌ 100 വേഗത 3 സെക്കന്റുകൾക്കുള്ളിലും 200 കി മി വേഗത 8.3 സെക്കന്റിലും കൈവരിക്കും.

ഈ 488 ജി ടി ബിയ്‌ക്ക് വേരിയബിൾ ടോർക്ക് മനേജ്മെന്റ് സംവിധാനവും കൂട്ടിച്ചേർത്തിട്ടുണ്ട്. 760 എൻ പരമാവധി ടോർക്കായിരിക്കും വാഹനം പുറന്തള്ളുക. ഫുൾ ത്രോട്ടിൽ ആക്‌സിലറേഷനിൽ മികച്ച ഗീയർ റേഷ്യോകൾ ഏറ്റവും ഉയർന്ന ത്വരണം പുറത്തുവിടും.

അസഹനീയമായ എക്‌സ്‌ഹോസ്റ്റിന്റെ ശബ്‌ദത്തിന്റെ പേരിൽ പ്രസിദ്ധമാണ്‌ 458 അതിനാൽ 488 ജി ടി ബി യുടെ ശബ്‌ദം മികച്ച്താക്കുവാൻ ഫെറാറി പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.81 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ