ഫെറാറി 488 ജി ടി ബി 3.88 കോടി രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
ഒരുപാട് അഭ്യൂഹങ്ങളുയർത്തിയ ഫെറാറി 488 ജി ടി ബി ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു. വിലയിട്ടിരിക്കുന്നത് 3.88 കോടി രൂപ. 458 ഇറ്റാലിയയുടെ തുടർച്ചയായാണ് വാഹനം എത്തുന്നത് കൂടാതെ കാലിഫോർണിയ ടി കഴിഞ്ഞുള്ള രണ്ടാമത്തെ ടർബോചാർജഡ് വാഹനം എന്ന വിശേഷണവും ഉണ്ട്.
മൊത്തം 661 കുതിരശക്‌തി പുറത്തുവിടാൻ കഴിയുന്ന 3.9 ലിറ്റർ വി 8 റ്റ്വിൻ ടർബോചാർജഡ് എഞ്ചിനാണ് 488 ന് ശക്‌തിനൽകുക. ലിറ്ററിന് 172 ബി എച്ച് പി ഡിസ്പ്ലേസ്‌മെന്റും മികച്ച പവറും അതും ഇകോണിക് 458 നേക്കാൾ 99 ബി എച്ച് പി കൂടുതൽ.458 നിന്ന് വികസിപ്പിച്ചെടുത്ത നവീകരിച്ച 7 - സ്‌പീഡ് ഡ്വൽ ക്ലച്ച് ഗീയർബോക്‌സിലൂടെയായിർക്കും പവർ എഞ്ചിനിൽ നിന്ന് എത്തുക. മികച്ച വേരിയബിൾ ടോർക്ക് മാനേജ്മെന്റ് സംവിധാനം 760 എൻ എം എന്ന ഭീമൻ ടോർക്ക് തുല്ല്യമായി വീതിക്കുന്നു. 1370 കി ഗരാമാണ് വാഹനത്തിന്റെ ഭാരം, പൂജ്യത്തിൽ നിന്ന് 200 കി മി വേഗം വാഹനം 8.3 സെക്കന്റുകളിലും പൂജ്യത്തിൽ നിന്ന് 100 കി മി വേഗത 3 സെക്കന്റുകളിലും കൈവരിക്കും.
മുൻഗാമിയേക്കാൾ 50 ശതമാനം കൂടുതൽ ഡൗൺവേഡ് ഫോഴ്‌സ് 488 നുണ്ട്- അതിന് കാരണങ്ങൾ പലതാണ്, ഫ്രണ്ടിലെ എഫ് 1 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഡബിൾ സ്‌പോയിലർ എയറോ പില്ലറുമായി സംയോജിപ്പിച്ച്തിനാൽ വായും വളരെ വേഗത്തിലും മികച്ച രീതിയിലും വായുവിന് ഗതി തിരിച്ചുവിടുന്നു. കൂടാതെ ഒരു റിയർ സ്‌പോയിലറിന്റെ സഹായത്തോടെ വാഹനത്തിന്റെ പിന്നിലും ആക്‌ടീവ് എയറോഡൈനാമിക് കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടാതെ വോർട്ടെക്‌സ് ജനറേറ്ററുമ്മയി വാഹനത്തിന്റെ അണ്ടർ ബോഡിയും നവീകരിച്ചിട്ടുണ്ട്.
0 out of 0 found this helpful