Login or Register വേണ്ടി
Login

ജനുവരി 22 ന്‌ ഡൽഹിയിൽ കാറുകൾ ഓടില്ല

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

തങ്ങളുടെ പ്രിയപ്പെട്ട നാല്‌ ചക്ര വാഹന ഉപേക്ഷിച്ച്‌ ജുനുവരി 22 ന്‌ സൈക്കിളുകളും പൊതുഗതാഗത മാർഗ്ഗങ്ങളെയും ആശ്രയിക്കാൻ ഒരുങ്ങിക്കൊണ്ട്‌ ഡൽഹി നഗരം. തലസ്ഥാൻ നഗരിയിലെ വർദ്ധിച്ചു വരുന്ന മലിനീകരണം തടയുന്നതിനായി എല്ലാ നഗരവാസികളും തന്നോടൊപ്പം സൈക്കിളുകളിൽ ജോലിക്ക്‌ പോകണമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാൾ അഭ്യർഥിച്ചു. ഈ മാസം ദ്വാരകയിൽ തുടങ്ങിയ പദ്ധതിക്ക്‌ ജനങ്ങളുടെ ഭാഗത്തുനിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ ഗതാഗത മന്ത്രി ഗോപാൽ റായ്‌ പറഞ്ഞു. അരവിന്ദ്‌ കേജ്രിവാളിന്റെ സൈക്കിൾ റാലിയോടെ തുടങ്ങിയ പരിപാടിയിൽ ഐ എ എസ്‌ പ്രതിനിധികൾ, ഡ​‍ീ ചീഫ്‌ സെക്രട്ടറി കെ കെ ഷർമ, ഡി എ എൻ ഐ സി എസ്‌ എന്നിവർ പങ്കെടുത്തു. നഗരത്തിലെ സൈക്കിൾ ട്രാക്കുക്കൽ കാര്യക്ഷമമാക്കുവാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ധേഹം അറിയിച്ചു.

ഒക്‌ടോബർ 22 ന്‌ കാർ ഡേ നടത്തിയപ്പോൾ ചെങ്കോട്ടയ്ക്കും ഇന്ത്യ ഗേറ്റിനും ഇടയിലുള്ള ഭാഗത്ത് മലിനീകരണത്തിൽ 60 ശതമാനം കുറവുണ്ടായി. കേജ്രിവാൾ പറഞ്ഞു “ ജനുവരി 22 ന്‌ ഡൽഹി മുഴുവൻ കാർ ഡേയായി പ്രഖ്യാപിക്കുകയാണ്‌. ജനങ്ങൾ തങ്ങളുടെ ജോലി സ്ഥലത്തേക്ക് സൈക്കിളിലൊ പൊതുഗതാഗത വാഹനങ്ങളിലോ പോകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനുവരി 22 ന്‌ ഞാനും എന്റെ ഓഫീസിലേക്ക് സൈക്കിളിലായിരിക്കും പൊകുക. ഞങ്ങളുടെ അഭ്യർഥന 5-10 ശതമാനം ആളുകൾക്കെങ്കിലും പിന്തുടരാൻ പറ്റിയാൽ അത് വലിയ നേട്ടമാകും” എന്നും അദ്ധേഹം കൂട്ടിചേർത്തു. വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയയും കെജ്രിവാൾ ഉപയോഗിച്ചു. “ഡിസംബർ 22 ന്‌ കിഴക്കൻ ഡ​‍ീയിൽ കാർ ഫ്രീ ഡേ, ജനുവരി 22 ന്‌ നമുക്കെല്ലാവർക്കും കാറുകൾ ഉപേക്ഷിച്ച് മറ്റു മാർഗങ്ങളിൽ യാത്ര ചെയ്യാം, ഞാൻ എന്റെ ഓഫീസിലേക്ക് സൈക്കിളിൽ ആയിരിക്കും പോകുക” എന്നും അദ്ധേഹം ട്വീറ്റ് ചെയ്‌തു.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.42 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.84 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ