ഡി സി അവന്റി 310 സ്‌പെഷ്യൽ എഡിഷൻ പുറത്താക്കി
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 18 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
ഇന്ത്യയുടെ സ്വന്തം സ്‌പോർട്സ് കാറായ ഡി സി അവന്റിയ്‌ക്ക് പുതിയ പെർഫോമൻസ് അപ്‌ഗ്രേഡുകൾ ലഭിച്ചു. ഡി സി അവ്ന്റി 310 എന്ന് പേരിട്ടിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ വെറും 31 യൂണിറ്റുകൾ മാത്രമെ വിൽപ്പനയ്‌ക്കെത്തു. പേരിലെ 310 സൂചിപ്പിക്കുന്നത് 310 ബി എച്ച് പി എന്നാണ്, സാധാരണ വേർഷനേക്കാൾ 60 ബി എച്ച് പി കൂടുതൽ. ഒരേ എഞ്ചിനുമായെത്തുന്ന ലിമിറ്റഡ് എഡിഷന്റെ വില 44 ലക്ഷം രൂപയാണ് ( എക്‌സ് ഷോറൂം), സാധാരണ വേർഷനേക്കാൾ ഏതാണ്ട് 8 ലക്ഷം കൂടുതൽ. പുതിയ അവന്റി 310 ന്റെ ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു, വിൽപ്പന 2016 ഇൽ തുടങ്ങും. 2012 ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചതിന് ശേഷം 2015 ഏപ്രിലിൽ ആണ് ആദ്യത്തെ ഡി സി അവന്റി വിറ്റഴിച്ചത്.
60 ബി എച്ച് പി കൂടുതൽ കരുത്തിന് പുറമെ കാഴ്ചയിലും വാഹനത്തിന് മികച്ച മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിയർ ഡിഫ്യൂസറിനൊപ്പം കാർബൺ ഫൈബർ ഫ്രണ്ട് സ്പ്ലിറ്റർ, പുതിയ നിറവിന്യാസത്തിൽ ഏറ്റുത്തറിയുന്ന പുത്തൻ സ്പോയിലർ, കറുത്ത നിറത്തിൽ മുങ്ങിയ അലോയ് വീലുകൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഉൾവശത്ത് അവന്റിയ്‌ക്കുള്ളത് അൽക്യാൻട്ര ലെതർ സ്പോർട്സ് സീറ്റുകൾ പിന്നെ സ്റ്റീയറിങ്ങ് ഒപ്പം നവീകരിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ എന്നിവയാണ്. പച്ചയോട് കൂടിയ ചാര നിറം, നീലയോടു കൂടിയ വളുപ്പ്, ഓറഞ്ചോടൂ കൂടിയ മാറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്.
പഴയ എഞ്ചിൻ ബ്ലോക്ക് തന്നെയാണ് ലിമിറ്റഡ് എഡിഷനിലും ഉപയോഗിക്കുന്നത്, റെനോയിൽ നിന്നുള്ള 2.0 ലിറ്റർ 4 സിലിണ്ടർ ടർബൊ പെട്രോൾ എഞ്ചിൻ ഇപ്പോൾ 310 പി എച്ച് പി പവർ പുറന്തള്ളും, പാഡിൽ ഷിഫ്റ്റേഴ്‌സോടു കൂടിയ ഓപ്‌ഷണൽ 6- സ്പീഡ് ഓട്ടൊമേറ്റഡ് മാനുവൽ ഗീയർ ബോക്‌സുമായാണ് എഞ്ചിനെത്തുക. 6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന് ഇല്ട്രോനിക്കലി ലിമിറ്റഡ് ടോപ് സ്പീഡ് മണിക്കൂറിൽ 200 കി മി യാൺ`. കട്ടികൂടിയ ആന്റി റോൾ ബാറുകളും ഈ എഡിഷന് ലഭിച്ചിട്ടുണ്ട്, പീനെ റൈഡ് ഹൈറ്റ് 150 മി മി ആയി കുറച്ചിട്ടുണ്ട്, വാഹനത്തിന്റെ സാധാരണ വേർഷനേക്കാൾ നിലത്തോട് 20 മി മി കൂടുതൽ അടുത്തതാണിത്
0 out of 0 found this helpful