Login or Register വേണ്ടി
Login

ഓട്ടോ എക്‌സ്പോ 2016 ന്‌ മുൻപ് തന്നെ ഗൊ ക്രോസ്സ് കൺസപ്ട് ഡാറ്റ്സൺ ടീസ് ചെയ്‌തു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയായ ഓട്ടോ എക്‌സ്പോ 2016 ന്‌ മുൻപ് തന്നെ ഡാറ്റ്സൺ ഇന്ത്യ തൻ ഗ്ങ്ങളുടെ ഗൊ ക്രോസ്സ് കൺസപ്റ്റ് വേർഷൻ ടീസ് ചെയ്‌തു. കഴിഞ്ഞ ടോക്കിയൊ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ ആദ്യം പുറത്തു വിട്ടപ്പോൾ തന്നെ മികച്ച ലുക്കുകൊണ്ട വാഹനം എല്ലാവരുടെയും മനം കവർന്നിരുന്നു. ക്രോസ്സ് ഓവറുകളും കോംപാക്‌ട് എസ് യു വി കളും ഇപ്പോൾ നഗരത്തിലെ ചൂടൻ വിഷയമായതിനാൽ വാഹനം ഇന്ത്യൻ വിപണിയിൽ അൽപ്പം നേരത്തെ ഇറക്കാനുള്ള സൂചനയാണ്‌ ഈ ടീസർ എന്നും കരുതാം.

നിലവിലുള്ള ഗൊ + എം പി വി യുടെ അതേ പ്ലാറ്റ്ഫോമിലായിരിക്കും ഡാറ്റ്സൺ ഗൊ ക്രോസ്സ് കൺസപ്റ്റ് വാഹനവും നിർമ്മിക്കുക. മുന്നിൽ നിന്നു കാഴ്‌ചയില ൽപ്പം അഗ്രസ്സീവായി തോന്നുന്ന വാഹനത്തിന്‌ സ്റ്റൈലിഷ് അലോയ്‌കളും ബോഡി ക്ലാഡിങ്ങും ചേരുമ്പോൾ ശരിക്കും ഒരു ക്രോസ്സ് ഒവ്വർ ലുക്ക് കൈവരുന്നു. ഇന്റീരിയർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്ക്ലിലും സവിശേഷതകൾ എല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 5 സീറ്റ് അല്ലെങ്കിൽ 7 സീറ്റ് ക്രോസ്സ് ഓവർ വേർഷനിൽ വാഹനം ഇറങ്ങിയേക്കും, ചിലപ്പോൾ രണ്ട് വേർഷനുകളിലും എത്തിയെന്നുമിരിക്കും.

Datsun GO Cross

എഞ്ചിനുകളെപ്പറ്റി പറയുകയാണെങ്കിൽ പുതിയ ഗൊ ക്രോസ്സിനും അതേ 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ലഭിക്കുക. കൂടുതൽ കുതിര ശക്‌തി തരുന്ന രീതിയിൽ ട്യൂൺ ച്യ്‌തായിരിക്കും എഞ്ചിൻ എത്തുക. ഏതാണ്ട് 104 എൻ എം പരമാവധി ടോർക്കിൽ 65 പി എസ് പവർ എഞ്ചിൻ പുറന്തള്ളും. ഗൊ പ്ലസ്സിലുള്ള 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ തന്നെയായിരിക്കും വാഹനത്തിലുണ്ടാവുക.

ഗൊ ക്രോസ്സ് ഓവർ പ്രദശിപ്പിക്കുന്നതിന്‌ പുറമെ ഈ ജാപ്പനീസ് കാർ നിർമ്മാതാക്കൾ പുതിയ റെഡി ഗൊ ഹാച്ച്ബാക്കും പ്രദർശിപ്പിക്കുന്നതായിരിക്കും. നിസ്സാൻ റെനൊ സി എം എഫ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എൻട്രി ലെവൽ ഹാച്ച്ബാക്കായ റെഡി ഗൊയിൽ ക്വിഡിൽ ഉപയോഗിക്കുന്ന എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എം യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.26.90 - 29.90 ലക്ഷം*
Rs.63.90 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.6.10 - 8.97 ലക്ഷം*
പുതിയ വേരിയന്റ്
Rs.10.60 - 19.70 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ