Login or Register വേണ്ടി
Login

ക്രാഷ് ടെസ്റ്റ് താരതമ്യം: സ്‌കോഡ സ്ലാവിയ/വോക്‌സ്‌വാഗൺ വിർട്ടസ് Vs ഹ്യുണ്ടായ് ക്രെറ്റ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
49 Views

സുരക്ഷാ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകകളിലൊന്നിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ എങ്ങനെ എതിരിടുന്നുവെന്ന് നോക്കാം

സ്കോഡ സ്ലാവിയ, വോക്‌സ്‌വാഗൺ വിർട്ടസ് എന്നിവയാണ് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഏറ്റവും പുതിയ കാറുകൾ. സെഡാനുകൾ ആണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ, അവയുടെ SUV പതിപ്പുകളെ നേരിയ വ്യത്യാസത്തിൽ മറികടന്നു. ഏകദേശം 11 ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെയുള്ള (എക്സ്-ഷോറൂം) അവയുടെ വിശാലമായ വില റേഞ്ച് കാരണമായി, സെഡാനുകൾ കോംപാക്റ്റ് SUV-കളോടും ചില ഇടത്തരം വലിപ്പത്തിലുള്ള SUV-കളോടും പരോക്ഷമായി മത്സരിക്കുന്നു.

മികച്ച വിൽപ്പനയുള്ള ഹ്യൂണ്ടായ് ക്രെറ്റയും ഇന്ത്യയിലെ നിലവിലെ ഏറ്റവും സുരക്ഷിതമായ കാറുകളും തമ്മിലുള്ള ഒരു ക്രാഷ് ടെസ്റ്റ് താരതമ്യം കാണൂ എന്നിരുന്നാലും, പുതിയതും കൂടുതൽ കർശനമായതുമായ ആഗോള NCAP മാനദണ്ഡങ്ങൾക്കനുസൃതമായി സ്ലാവിയയും വിർട്ടസും ക്രാഷ് ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. ക്രെറ്റ ഇപ്പോൾ ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിലൂടെ കടന്നുപോയിട്ടുണ്ട്, അതേസമയം സെഡാനുകൾ സൈഡ് ബാരിയർ, സൈഡ് പോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ടെസ്റ്റുകൾ എന്നിവയ്ക്ക് വിധേയമായിട്ടുണ്ട്.

മൊത്തത്തിലുള്ള സ്കോറുകൾ താരതമ്യം ചെയ്തത്

https://youtu.be/16CFZPh9cX0


സ്ലാവിയ / വിർട്ടസ്

ക്രെറ്റ (പഴയ പാരാമീറ്ററുകൾ പ്രകാരം ടെസ്റ്റ് ചെയ്തത്)

മുതിർന്ന യാത്രക്കാരുടെ സംരക്ഷണം

34 പോയിന്റിൽ 29.71 (5 സ്റ്റാർ)

17 പോയിന്റിൽ 8 (3 സ്റ്റാർ)

കുട്ടികളായ യാത്രക്കാരുടെ സംരക്ഷണം

49 പോയിന്റിൽ 42 (5 സ്റ്റാർ)

49 പോയിന്റിൽ 28.29 (3 സ്റ്റാർ)

മുതിർന്നവരായ, കുട്ടികളായ യാത്രക്കാരുടെ സംരക്ഷണത്തിൽ സെഡാനുകൾ അഞ്ച് സ്റ്റാർ വീതം സ്കോർ ചെയ്തു, ക്രെറ്റ ഓരോന്നിലും മൂന്ന് സ്റ്റാർ സ്കോർ ചെയ്തു. സ്ലാവിയയുടെയും വിർട്ടസിന്റെയും ഫൂട്ട്‌വെൽ ഏരിയയും ബോഡിഷെൽ ഇന്റഗ്രിറ്റിയും സ്ഥിരതയുള്ളതും കൂടുതൽ ലോഡിംഗുകളെ ചെറുക്കാൻ ശേഷിയുള്ളതുമാണെന്ന് റേറ്റ് ചെയ്‌തിരിക്കുമ്പോൾ ഹ്യുണ്ടായ് ക്രെറ്റയുടെ കാര്യത്തിൽ ഇത് അസ്ഥിരമായിരുന്നു.

ഇതും വായിക്കുക: ടാറ്റ നെക്സോൺ Vs സ്കോഡ കുഷാക്ക് - ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ താരതമ്യം ചെയ്തത്

മുതിർന്ന യാത്രക്കാരുടെ സംരക്ഷണം

സ്കോഡ സ്ലാവിയ/വിർട്ടസ്:

  • സ്ലാവിയയും വിർട്ടസും തല, കഴുത്ത്, ഡ്രൈവറുടെ തുടകൾ, സഹയാത്രക്കാരുടെ കാൽ ഭാഗങ്ങൾ എന്നിവയ്ക്ക് നല്ല സംരക്ഷണം നൽകുന്നു.

  • മുൻവശത്തെ രണ്ട് യാത്രക്കാരുടെയും നെഞ്ച് ഭാഗത്തിന് മതിയായ സംരക്ഷണം ഓഫർ ചെയ്യുന്നുണ്ട്.

  • കർശനമായ ചട്ടങ്ങൾ അനുസരിച്ച്, സെഡാനുകൾ സൈഡ് ബാരിയർ, പോൾ ഇംപാക്റ്റ് എന്നിവയ്ക്കായി ടെസ്റ്റ് ചെയ്തു.

  • സൈഡ് ബാരിയർ ഇംപാക്ട് ടെസ്റ്റിൽ, അവർ ഇടുപ്പ് ഏരിയയ്ക്ക് നല്ല സംരക്ഷണം നൽകി, പക്ഷേ തല, നെഞ്ച്, വയറ് എന്നിവയ്ക്ക് മതിയായ സംരക്ഷണമാണ് നൽകിയത്.

  • സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ VAG ഇരട്ടകൾ തല, കഴുത്ത്, ഇടുപ്പ് പ്രദേശം എന്നിവയ്ക്ക് നല്ല സംരക്ഷണം നൽകുന്നതായി കാണിച്ചു, എന്നാൽ നെഞ്ചിന് നേരിയ സംരക്ഷണം നൽകുന്നതായാണ് കാണിച്ചത്.

ഹ്യുണ്ടായ് ക്രെറ്റ

  • ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിന്റെ കാര്യത്തിൽ, സഹ-ഡ്രൈവറുടെ തലയ്ക്കും മുൻ യാത്രക്കാരുടെ കഴുത്തിനും ക്രെറ്റ നല്ല സംരക്ഷണം നൽകുന്നതായി കാണിച്ചു, എന്നാൽ ഡ്രൈവറുടെ തലയ്ക്ക് മതിയായ സംരക്ഷണം മാത്രമാണ് കാണിക്കുന്നത്.

  • ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം നാമമാത്രമായിരുന്നു, എന്നാൽ സഹ ഡ്രൈവർക്ക് മികച്ചത് ലഭിക്കുന്നു.

  • രണ്ട് യാത്രക്കാരുടെ കാൽമുട്ടിനും നാമമാത്ര സംരക്ഷണം ലഭിച്ചു. ഡ്രൈവറുടെ കാൽ അസ്ഥികൾക്ക് ദുർബലവും മതിയായതുമായ സംരക്ഷണം ലഭിക്കുന്നതായി കാണിച്ചു, സഹ-ഡ്രൈവറുടെ കാര്യത്തിൽ, നല്ലതും മതിയായതുമാണ് കാണിച്ചത്.

  • പുതിയ ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ ബാധകമല്ലാത്തതിനാൽ, സൈഡ് ബാരിയറും പോൾ ഇംപാക്ട് ടെസ്റ്റുകളും ക്രെറ്റയിൽ നടത്തിയിട്ടില്ല.

കുട്ടികളായ യാത്രക്കാരുടെ സംരക്ഷണം:

സ്‌കോഡ സ്ലാവിയയുടെയും VW വിർട്ടസിന്റെയും കാര്യത്തിൽ, പിന്നിൽ ഇരിക്കുന്ന മൂന്ന് വയ ് 18 മാസം പ്രായമുള്ള ഡമ്മികൾക്ക് പൂർണ്ണ സംരക്ഷണം നൽകി. എന്നാൽ, മൂന്ന് വയസ്സുള്ള കുട്ടിയുടെ തലയ്ക്കും നെഞ്ചിനും ദുർബലമായ സംരക്ഷണവും 18 മാസം പ്രായമുള്ള ഡമ്മിക്ക് നല്ല സംരക്ഷണവും നൽകിയ ക്രെറ്റയുടെ അവസ്ഥ അങ്ങനെയായിരുന്നില്ല.

സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ

സ്‌കോഡ സ്ലാവിയ / വോക്‌സ്‌വാഗൺ വിർട്ടസ്:

  • സെഡാനുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, അഞ്ച് സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ്ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സ്റ്റാൻഡേർഡായി TPMS എന്നിവ ലഭിക്കുന്നു.

  • ഉയർന്ന വേരിയന്റുകളിൽ ആറ് എയർബാഗുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

ഹ്യുണ്ടായ് ക്രെറ്റ

  • ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റുകൾ എന്നിവ ഇപ്പോൾ ക്രെറ്റയിൽ സ്റ്റാൻഡേർഡ് ആണ്.

  • എന്നിരുന്നാലും, ക്രാഷ് ടെസ്റ്റ് സമയത്ത്, ഇരട്ട ഫ്രണ്ട് എയർബാഗുകളും EBD സഹിതമുള്ള ABS-ഉം മാത്രമാണ് സ്റ്റാൻഡേർഡ് ആയി ഉള്ളത്.

  • ക്രെറ്റയുടെ ഉയർന്ന ഗ്രേഡുകളിൽ ടയർ പ്രഷർ മോണിറ്ററിംഗും പിൻ പാർക്കിംഗ് ക്യാമറയും ലഭ്യമാണ്.

ഇതും വായിക്കുക: ഹ്യുണ്ടായ് i20 vs ടാറ്റ ആൾട്രോസ്: ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ താരതമ്യം ചെയ്തത്

ടേക്ക്അവേ

https://youtu.be/_6x2h-P84vk

സ്‌കോഡ സ്ലാവിയയും വോക്‌സ്‌വാഗൺ വിർട്ടസും തീർച്ചയായും സുരക്ഷിതമായ കാറാണെങ്കിലും, ക്രെറ്റയിൽ ഇപ്പോൾ നിരവധി അധിക ഫീച്ചറുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. പുതിയ പ്രോട്ടോക്കോളും കൂടുതൽ ഫീച്ചറുകളും ഉപയോഗിച്ച്, ഹ്യുണ്ടായ് SUV-ക്ക് മികച്ച സുരക്ഷാ റേറ്റിംഗ് ലഭിക്കും.

ഇവിടെ കൂടുതൽ വായിക്കുക: സ്ലാവിയ ഓട്ടോമാറ്റിക

Share via

Write your Comment on Skoda സ്ലാവിയ

explore similar കാറുകൾ

ഹുണ്ടായി ക്രെറ്റ

4.6389 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്17.4 കെഎംപിഎൽ
ഡീസൽ21.8 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ഫോക്‌സ്‌വാഗൺ വിർചസ്

4.5385 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്19.62 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

സ്കോഡ സ്ലാവിയ

4.4302 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്20.32 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.1.70 - 2.69 സിആർ*
പുതിയ വേരിയന്റ്
Rs.6.54 - 9.11 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.12.28 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ