വരാനിരിക്കുന്ന വോള്‍വൊ എസ്60 ക്രോസ്സ് കണ്‍ട്രി പരിശോധിക്കാം.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
2015 ഡെട്രോയിറ്റ് മോട്ടോര്‍ ഷോയിലാണ്` വോള്‍വൊ തങ്ങളുടെ എസ്60 ക്രോസ്സ് കണ്‍ട്രി ആദ്യം പ്രദര്‍ശിപ്പിച്ചത് എന്നാല്‍ ഇതേ വാഹനം നമ്മുടെ വിപണിയില്‍ 2016 ന്റെ ആദ്യപകുതിയോടെ എത്തുമെന്ന് ഈ സ്വീഡിഷ് വാഹന നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു.
സധാരണാ സെഡാനുകളേക്കാള്‍ മെച്ചപ്പെട്ട ഗ്രൌണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്ന എസ്60 ക്രോസ്സ് കണ്‍ട്രിക് സമാനതകളില്ല. ആണ്ടിലൊരിക്കല്‍ ഓഫ് റോഡ് സാഹതികതയ്ക്കൊരുങ്ങുന്നവര്‍ക്കായി ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റെവും റൈഡ് ഹൈറ്റ് അഡ്ജസ്റ്റിങ് സംവിധാനവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, നമ്മുടെ ബംബി റോഡുകളിലതൊരു അനുഗ്രഹമായിരിക്കും.
ആഗോളതലത്തില്‍ ഈ സ്വീഡിഷ് ക്രോസ്സ് സെഡാന്‍ എത്തുന്നത് ഫ്രണ്ട് വീല്‍ ഡ്രൈവുകൂടാതെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനൊടും കൂടിയാണ്. ഏന്നാല്‍ നമ്മുടെ വിപണിയില്‍ എസ്60 ല്രോസ്സ് കണ്‌ട്രി എത്തുക 178 ബിഎച്‌പി കരുത്ത് തരാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ 5 സിലിണ്ടര്‍ ഡി 4 എഞ്ചിനുമായിട്ടായിരിക്കും. സധാരണ എസ് 60 സെഡാനിനെക്കാള്‍ 65 മി മി കൂടുതല്‍ ഗ്രൌണ്ട് ക്ലിയറന്‍സും ഈ ക്രോസ്സ് വേര്‍ഷനുണ്ട്.
നിലവില്‍ സാധാരണ എസ്60 സെഡാനില്‍ കണ്ടു പരിചയിച്ച സണ്‍ റൂഫ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിവേഴ്‌സ് പാര്‍കിങ്ങ് ക്യാമറ, സാറ്റ് നാവിഗേഷന്‍ സംവിധാനം തുടങ്ങിയവയും എസ് 60 ക്രോസ്സ് കണ്‍ട്രിയിലുണ്ടാകും. ഏതാണ്ട് 50 ലക്ഷം രൂപ വില പ്രതീക്ഷികാവുന്ന വാഹനത്തിന് സാധാരണ സെഡാനിനേക്കള്‍ 5-10 ലക്ഷം കൂടുതലായിരിക്കും വില.