Login or Register വേണ്ടി
Login

ബി എ ഇ, മഹീന്ദ്രയ്ക്ക് ഒരുണർവ് നല്കുന്നു; “മെയ്ക്ക് ഇൻ ഇന്ത്യ” ക്യാംപെയ്നും, ഇന്ത്യൻ ആയുധ സേനയും!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ബി എ ഇ സിസ്റ്റംസ്, സുരക്ഷയുടെയും, എയറോസ്പേയ്സിന്റെയും, പ്രതിരോധത്തിന്റെയും രംഗത്തെ അന്തർദേശീയമായ സംഘടന, മഹീന്ദ്രയുമായി നാഴികക്കല്ലായ ഒരു ഉടമ്പടിയ്ക്കായി സമ്മതിച്ചു. ഈ ബ്രിട്ടീഷ് കമ്പനി ഈ ഇന്ത്യൻ കമ്പനിയെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്ത് എം 777 അൾട്രാ വെയ്റ്റ് ഹൗറ്റ്സിയറിന്റെ അസംബ്ലിയ്ക്കും, ഇന്റഗ്രേഷനും , ടെസ്റ്റിന്റെ സൗകര്യത്തിനും (എ ഐ ടി) വേണ്ടിയാണ്‌. എം777 എന്നത് വിവിധ രാജ്യങ്ങളിലെ കരസേന ഉപയോഗിക്കുന്ന ആർട്ടിലറി ഗണ്ണാണ്‌, ഇപ്പോൾ ക്യാനഡയും യു എസ്സുമാണ്‌ ഇത് അണിനിരത്തുന്നത്.

ബി എ ഇ ഒരു സന്ദർഭത്തിൽ ഇങ്ങനെ പറയുകയുണ്ടായി, “ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള മഹീന്ദ്രയുടെ കഴിവ് വിശദമായി പരിശോധിച്ച ശേഷമാണ്‌ ഈ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നത് എന്ന് മാത്രമല്ല്ലാ എം777 ഇന്ത്യ പ്രോഗ്രാമിന്‌ നല്ല മൂല്യവും നല്കും, ഭാവിയിൽ, ഇതിന്റെ കഴിവുകൾ ഇന്ത്യയിൽ ബി എ ഇ യുടെ സ്റ്റാറ്റർജിക്ക് പങ്കാളിയുടെ നിലയിലേയ്ക്ക് വളരുകയും ചെയ്യും.”

ഈ ഉടമ്പടിയെക്കുറിച്ചുള്ള സന്തോഷം പങ്ക് വയ്ക്കുന്നതിനിടയിൽ ബി എ ഇ സിസ്റ്റംസ് , വെപ്പൺ സിസ്റ്റംസിന്റെ വൈസ് പ്രസിഡന്റ് ഡോ. ജോ സെൻഫ്റ്റലെ ഇങ്ങനെ കൂട്ടിച്ചേർക്കുകയുണ്ടായി , “ ഇന്ത്യയിലെ ഡിഫൻസ് മാനുഫാക്ച്ചറിങ്ങ് സ്ഥാപക പങ്കാളി എന്ന നിലയിൽ അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റ് ഫെസിലിറ്റി എന്നിവയുടെ വികസനത്തിനായുള്ള ഞങ്ങളുടെ ഓഫർ സ്വീകരിച്ച് മഹീന്ദ്ര പങ്കാളിയായതിൽ ബി എ ഇ സിസ്റ്റംസിന്‌ സന്തോഷമുണ്ട്. ഈ ഫെസിലിറ്റി എം777 നിർമ്മാണത്തിന്റെ നിരയിലെ അടിസ്ഥാന ഘടകമാണ്‌. ഈ സ്വദേശീയ അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റ് ഫെസിലിറ്റി ഇന്ത്യൻ ആർമിയ്ക്ക് എം777 ന്റെ പരിപാലനവും സ്പെയറുകളും , പിൻതാങ്ങലുമെല്ലാം തദ്ദേശീയമായി ലഭിക്കുന്നത് എളുപ്പമാക്കും. കോൺട്രാക്ട് എഗ്രിമെന്റിൽ പുരോഗമിക്കുന്നതിനായി രണ്ട് ഗവണ്മെന്റുകളെയും പിൻതുണയ്ക്കുന്നത് ഞങ്ങൾ തുടരും അതുകൊണ്ട് എം777 നായി ഞങ്ങൾ ”മെയ്ക്ക് ഇൻ ഇന്ത്യ“ പ്രവർത്തനങ്ങൾ തുടങ്ങുകയാണ്‌.

 Make in India

നിക്ഷേപങ്ങൾ രാജ്യത്ത് കൊണ്ട് വരുകയെന്നത് പ്രഥമ ലക്ഷ്യമായുള്ള ഈ ടൈ അപ് “മെയ്ക്ക് ഇൻ ഇന്ത്യ” ക്യാംപെയ്നിന്‌ സവിശേഷ ഉത്തേജകമാണ്‌. ആയുധങ്ങളുടെ നിർമ്മാണത്തിന്റെ കാര്യം വരുമ്പോൾ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു എന്ന് മാത്രമല്ലാ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയെ ആശ്രയിച്ചിരുന്നു. ഈ ഉടമ്പടി ലോജിസ്റ്റിക്സിന്റെ കാര്യത്തിൽ മെയ്ഡ്-ഇൻ-ഇന്ത്യ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിനു സഹായകമാകും.

“മെയ്ക്ക് ഇൻ ഇന്ത്യ” ക്യാംപെയ്നോട് പ്രതിജ്ഞാബദ്ധത പുനപ്രസ്താവിച്ച് കൊണ്ട് സംസാരിക്കവെ മഹീന്ദ്ര ഡിഫൻസ് എയറോ സ്പേയ്സ് പ്രസിഡന്റ് എസ് പി ശുക്ല ഇങ്ങനെ പറയുകയുണ്ടായി “ മഹീന്ദ്രയ്ക്കും ബി എ ഇ സിസ്റ്റംസിനും “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിയോട് ഒരേ ദർശനവും , ഒരേ മൂല്യങ്ങളുമാണുള്ളത്. ബി എ ഇ സിസ്റ്റംസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിഫൻസ് കമ്പനികളിൽ ഒന്നാണ്‌ എന്ന് മാത്രമല്ലാ ഞങ്ങൾക്ക് ഇതിലും നല്ലൊരു പങ്കാളിയെ ലഭിക്കുകയുമില്ലാ.”

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ