• English
  • Login / Register

അൾട്രാ ടെക്നോളജിയോടെ ഔഡി ക്വാട്ടറോ അനാവരണം ചെയ്യുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

ഔഡി അവരുടെ ഇപ്പോഴും വർഷങ്ങളായും റാലി വിജയിക്കുന്ന പാരമ്പര്യത്തെ അഭിമാനപൂർവ്വം ഉയർത്തി കാണിക്കുന്നു. ഇപ്പോൾ ജർമ്മൻ വാഹനനിർമ്മാതാക്കൾ അവരുടെ റാലി-വിജയതാവ്‌ ഓൾ വീൽ ഡ്രൈവ്‌ ക്വാട്ടറോ സിസ്റ്റത്തിന്റെ നവീകരിച്ച വേർഷൻ അനാവരണം ചെയ്യുന്നു. കമ്പനി അവകാശപ്പെടുന്നത്‌ ഇത്‌ ഓൺ ഡിമാൻഡ്‌ എ ഡബ്ല്യൂ സിസ്റ്റവും, സ്ഥിരമായുള്ള 4X4 കോൺഫിഗ്രേഷനും തമ്മിൽ ഒരു സമ്പൂർണ്ണമായ ഒരു സമതുലിതാവസ്ഥ നല്കുന്നുണ്ടെന്നാണ്‌. “അൾട്രാ ടെക്നോളജിയോടെപ്പം ഔഡി ക്വാട്ടറോ” എന്ന പേരോടെയാണ്‌ ഇത് വരുന്നത്. ഈ സിസ്റ്റം സെൻസറുകളുടെ ഒരു നിര ഉപയോഗിക്കുകയാണ്‌ ഈ സിസ്റ്റം ചെയ്യുന്നത്, ഈ സെൻസറുകൾ ഒരു പ്രൊസ്സററിലേയ്ക്ക് വിവരങ്ങൾ ശേഖരിക്കുകയും അത് നാലു വീലുകളിലേയ്ക്കുമുള്ള പവർ ഡെലിവറിയെ കോൺഫിഗർ ചെയ്യുന്നു. ഉദാഹരണത്തിന്‌, കാറിന്റെ ലോഡ് കുറവാണെങ്കിൽ ഈ സിസ്റ്റം കാറിനെ എഫ് ഡബ്ല്യു ഡിയിലേയ്ക്ക് മാറ്റുന്നു, അതുപോലെ കാർ ട്രാക്ഷൻ ലോസ് ചെയ്യുന്നതാൽ ഈ സിസ്റ്റം പിൻഭാഗത്തെ ആക്സിൽ എൻഗേജ് ചെയ്യുന്നു. ഈ സെൻസറുകൾ ശേഖരിക്കുന്നത്, ഡ്രൈവറിന്റെ ഡ്രൈവിങ്ങ് മുൻഗണന, സ്റ്റൈൽ, റോഡിന്റെ കണ്ടീഷൻ എന്നീ വിവരങ്ങളാണ്‌.

അൾട്രാ ടെക്നോളജിയോട് കൂടിയ ഔഡി ക്വാട്ടറോ കാറിന്റെ എല്ല്ലാ വിധ ഇന്ധനക്ഷമതയും ഉയർത്തുന്നു. ക്വാട്ടറോ ഔഡിയുടെ ഇന്ധന ഉപയോഗം 100 കിലോമീറ്ററിന്‌ 0.3 ലിറ്റർ എന്ന നിലയിലേയ്ക്ക് മാറ്റുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്. ഈ മാറ്റത്തെക്കുറിച്ച് പറയവെ കമ്പനി ഔദ്യോഗികമായി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി “ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ട്രാക്ഷന്റെയും ഡ്രൈവിങ്ങ് സിസ്റ്റത്തിന്റെയും സ്ഥിരമായ സിസ്റ്റങ്ങളിൽ വ്യകതമായി കാണുന്ന രീതിയിൽ ഒരു മാറ്റവും വ്യത്യാസവുമില്ലാ. അൾട്രാ ടെക്നോളജിയോട് കൂടിയ ഔഡി ക്വാട്ടറോ കാറിന്റെ മൊത്തത്തിലുള്ള ക്യാറക്ട്രസ്റ്റിക്സ് കൈകാര്യം ചെയ്ത് കാറിന്റെ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ലാ കാറിന്റെ പുറന്തള്ളൽ കുറച്ച് കൊണ്ട് കാറിന്റെ കാർബൺ കാല്പ്പാടുകൾ കുറയ്ക്കുന്നതിലും സഹായിക്കുന്നു. ഔഡിയുടെ മാതൃ സ്ഥാപനമായ ഫോക്സ് വാഗൺ ഡീസൽ ഗേറ്റ് പ്രശ്നത്തിൽ മോശം അവസ്ഥയിൽ അകപ്പെട്ടത് എങ്ങനെയെന്ന് കണ്ടതാണല്ലോ, ഇത് ജർമ്മൻ വാഹനനിർമ്മാതാക്കളിൽ നിന്നുള്ള പ്രത്യേകമായ സ്മാർട്ട് മൂവാണ്‌.

was this article helpful ?

Write your Comment on Audi എ4 2015-2020

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience